മാന്ത്രികലോകം 10 [Cyril] 2191

ഉടനെ ആ മാന്ത്രിക വിദ്യയെ ഞാൻ ശരിയായ രീതിക്ക് പ്രയോഗിച്ചു…. പക്ഷേ എന്റെ മനസ്സും ആത്മാവും ഇപ്പോൾ പ്രകൃതിയില്‍ ലയിച്ചു കിടക്കുന്ന അവസ്ഥയില്‍ ആ മാന്ത്രിക പ്രയോഗം ഫലം ചെയ്തില്ല — പക്ഷേ എന്റെ മനസ്സും ആത്മാവും എന്റെ ശരീരത്തിൽ തിരികെ പ്രവേശിക്കുന്ന നിമിഷം ആ മാന്ത്രിക വിദ്യ എന്നില്‍ താനേ പ്രവർത്തിക്കാൻ തുടങ്ങും എന്നു അറിയാമായിരുന്നു…. അതുകൊണ്ട് അതിനെക്കുറിച്ച് ഞാൻ കൂടുതൽ ചിന്തിച്ചില്ല.

ഇപ്പോഴത്തെ എന്റെ പ്രധാനപ്പെട്ട പ്രശ്‌നത്തില്‍ എന്റെ ചിന്തയെ ഞാൻ തിരിച്ചു — എത്ര സമയം എനിക്കുണ്ടെന്ന് എനിക്കറിയില്ല. കാരണം ഞാൻ എന്നെ തന്നെ ഏറെകുറെ പൂര്‍ണമായി ഞാൻ മറക്കാൻ തുടങ്ങിയിരുന്നു…. പക്ഷേ അത്ര നിസാരമായി തോല്‍ക്കാൻ ഞാൻ തയ്യാറല്ലായിരുന്നു….

മരണത്തിന്റെ വക്കിലാണ് ഞാനിപ്പോ എത്തി നില്‍ക്കുന്നത് എന്ന സത്യവും എന്നെ ശെരിക്കും നടുക്കി… എന്തുചെയ്യണം എന്നു ഞാൻ ആലോചിച്ചു… പക്ഷേ ആലോചിച്ച് നിന്ന് പാഴാക്കാൻ എനിക്ക് അധികം സമയവുമില്ല…!!

ഒന്നുകില്‍ ഇപ്പോൾ ഞാൻ പിന്മാറണം…. അല്ലെങ്കിൽ മരണത്തെ എതിരേൽക്കാൻ മുന്നോട്ട് നീങ്ങണം.

അര്‍ദ്ധ സത്യങ്ങൾ മാത്രം കേട്ടുകേട്ട് എനിക്ക് മതിയായി…., എന്റെ അസാധാരണ ജന്‍മത്തിന്‍റെ രഹസ്യം എന്താണെന്ന് എനിക്കറിയണം…. അതുപോലെ മറ്റ് ചില കാര്യങ്ങളും അറിയണം — അതിന്‌ ഈ ഒരു മാര്‍ഗം മാത്രമാണ് ഇപ്പോൾ എന്റെ മുന്നില്‍ ഉള്ളതു…

അതുകൊണ്ട്‌ എന്റെ മനസില്‍ ഉള്ളതു ചെയ്യാൻ തന്നെ ഞാൻ തീരുമാനിച്ചു…

പ്രകൃതിയുടെ ഊര്‍ജ്ജ ശക്തി എന്റെ ശക്തിയെ അതിന്റെ സ്വന്തമായി വേഗത്തിൽ മാറ്റിക്കൊണ്ടിരുന്നു… എന്റെ ആത്മാവിന്‍റേയും മനസ്സിന്‍റെയും നിയന്ത്രണം എപ്പോൾ വേണമെങ്കിലും പൂര്‍ണമായി നഷ്ടമാകും… എന്റെ ജീവനെ എന്റെ സ്വന്തം ആത്മാവ് എന്നില്‍ നിന്നും എപ്പോൾ വേണമെങ്കിലും അടർത്തി പ്രകൃതിയില്‍ നിക്ഷേപിക്കും.

പക്ഷേ ഭയന്ന് പിന്മാറുന്നതിന് പകരം എന്റെ മരണത്തെ എതിരേൽക്കാൻ ആണ് ഞാൻ തീരുമാനിച്ചത്.

ഉടനെ എന്റെ മനസില്‍ ഒരു ശാന്തത നിറഞ്ഞു…. മരണത്തെ പോലും സ്വീകരിക്കാൻ ഞാൻ തയാറായി…

അന്നേരമാണ് എനിക്ക് പുതിയൊരു തിരിച്ചറിവ് ഉണ്ടായത് :- പ്രകൃതിയുടെ ഊര്‍ജ്ജത്തിന്റെ സത്തയുടെ ശക്തിയെ അനുയോജ്യമായി പരിവര്‍ത്തനം ചെയ്തു അതിനെ പ്രയോഗിക്കാൻ കഴിഞ്ഞാല്‍, എന്നെക്കാളും കുറച് കൂടുതൽ ശക്തി ഉള്ള ജീവികളുടെ ജീവന്റെ ഊര്‍ജ്ജ ശക്തിയെ പോലും ഏതാനും സെക്കന്റ്റുകൾക്ക് എന്റെ നിയന്ത്രണത്തിലാക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ മനസ്സിലാക്കി….

അങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ ആ ജീവിയുടെ ജീവനെ താല്‍ക്കാലികമായി എനിക്ക് ആ ശരീരത്തിൽ നിന്നും വിച്ഛേദിക്കാൻ കഴിയും…. അന്നേരം ഒന്നുകില്‍ ആ ജീവിയെ എനിക്ക് നശിപ്പിക്കാം… അല്ലെങ്കിൽ വെറും ഒരു സെക്കന്റ് കൊണ്ട്‌ ആ ജീവിയിൽ എന്റെ മറുപ്രതി സൃഷ്ടിച്ച ശേഷം ആ ജീവിയുടെ ജീവനെ പിന്നെയും തിരിച്ച് നല്‍കി വാഴിക്കുകയും ചെയ്യാം….

അന്നേരം ഞാൻ മനസ്സിലാക്കിയ കാര്യത്തിന്റെ നിഗൂഢതയുടെ മറ നീങ്ങുകയും.. ആ നിഗൂഢ ശക്തി ഉടനെ തിരിച്ചറിവ്‌ ശക്തിയായി മാറി എന്റെ മനസ്സിലും ആത്മാവിലും ശരീരത്തിലും പടര്‍ന്ന് എന്നെ കൂടുതല്‍ ശക്തിപ്പെടുത്തി. എന്റെ മാന്ത്രിക ബോധത്തില്‍ നിന്നും ഒരു അറയെ കൂടി ഞാൻ തുറന്നിരിക്കുന്നു.

ഇത് സംഭവിച്ചുകൊണ്ടിരിക്കുന്ന ആ സമയത്ത് പ്രകൃതിയുടെ ശക്തിയും.. എന്റെ ആത്മാവും.. എന്റെ മനഃശക്തിയും താല്‍ക്കാലികമായി എന്റെ ബോധത്തെ നശിപ്പിച്ചു കൊണ്ടിരുന്നതിൽ നിന്നും പിന്മാറി.

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.