മാന്ത്രികലോകം 10 [Cyril] 2190

Views : 47070

പക്ഷേ താല്‍ക്കാലികമായി ആ പ്രതിമകള്‍ നിര്‍ജ്ജീവമായി നില്‍ക്കുന്നു എങ്കിലും ആ പ്രതിമകളുടെ ഹൃദയത്തിൽ പ്രകൃതിയുടെ ഊര്‍ജ്ജ ശക്തി നിറഞ്ഞ് നില്‍ക്കുന്നത് കൊണ്ടാണ് എന്റെ ഉപബോധ മനസ്സിന് അവിടെ ആ അദൃശ്യമായ പ്രതിമകള്‍ നില്‍ക്കുന്ന സ്ഥലങ്ങളില്‍ ശൂന്യത പോലെ…. അനുബിംബം പോലെ തോന്നാന്‍ കാരണം.

ഹിഷേനിയുടെ ശുദ്ധമായ രക്തവും ശക്തിയും ലഭിച്ചിരിക്കുന്ന അമ്മുവിന്‍റെ ശക്തിക്ക് അവളുടെ ഹൃദയത്തില്‍ നിന്നും മാന്ത്രിക-പ്രകാശ-ശക്തിയെ സൃഷ്ടിക്കാനുള്ള കഴിവുണ്ട്… അമ്മുവിന്റെ ആ ശക്തിയാണ് മറ്റുള്ള സാധാരണ പ്രകാശ ശക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തി… പരിവര്‍ത്തിപ്പിച്ച്… അന്തരീക്ഷത്തില്‍ വ്യാപിച്ചു എനിക്ക് കാണാന്‍ കഴിയാത്ത ശക്തിയെ പോലും സ്പര്‍ശിച്ചു അവള്‍ക്ക് കാണാന്‍ കഴിയുന്ന അവസ്ഥയിലേക്ക് മാറ്റുന്നത്….

പക്ഷേ അവളുടെ ആ മാന്ത്രിക സ്പര്‍ശനത്തെ ആ പ്രതിമകള്‍ക്ക് അറിയാൻ കഴിയുന്നു എന്നതാണ് സത്യം….

ആ പ്രതിമകളെ ആരുടെയെങ്കിലും തിരിച്ചറിവ്‌ ശക്തി സ്പര്‍ശിച്ചാൽ, അത് ശത്രു പക്ഷത്ത് നിന്നുള്ള ശക്തി ആണെങ്കിൽ… ആ പ്രതിമകളുടെ ആത്മാവിലുള്ള തടസ്സം താനെ മാറി, അതിന്റെ ആത്മാവില്‍ നിന്നും ശക്തി ഹൃദയത്തിലേക്ക് വ്യാപിച്ചു ആ പ്രതിമകളെ അതിന്റെ നിര്‍ജ്ജീവ അവസ്ഥയില്‍ നിന്നും ജീവനുള്ള അവസ്ഥയിലേക്ക് കൊണ്ടുവരുന്ന രീതിക്കാണ് മലാഹി ആ പ്രതിമകളെ പരിവര്‍ത്തിപ്പിച്ച് സ്ഥാപിച്ചിരിക്കുന്നത്.

അതുകൊണ്ടാണ് അമ്മുവിന്റെ മാന്ത്രിക കാഴ്ച ആ പ്രതിമകളെ സ്പര്‍ശിച്ച മാത്രയില്‍ ആ പ്രതിമകള്‍ ജീവനുള്ള പ്രതിമകളായി മാറി ഞങ്ങളെ ആക്രമിച്ചത്.

പക്ഷേ പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയെ വെറും മാന്ത്രിക പ്രകാശ ശക്തി പ്രയോഗിച്ച് മാത്രം കാണാന്‍ കഴിയില്ല… അവരുടെ ആത്മ ശക്തിയും മനഃശക്തിയും പ്രയോഗിച്ചാൽ മാത്രമേ സാധാരണയായി മാന്ത്രികർക്ക് ഊര്‍ജ്ജ ശക്തിയെ കാണാന്‍ സാധിക്കു… അതുകൊണ്ടാണ് അമ്മുവിന് സാധാരണയായി അദൃശ്യ ശക്തികളെ കാണാന്‍ കഴിയുന്ന പോലെ ഊര്‍ജ്ജ ശക്തിയെ കാണാന്‍ കഴിയാത്തത്.

പ്രകൃതിയുടെ നശീകരണ ശക്തിയുടെ സത്തയിൽ നിന്നും ലഭിക്കുന്ന ശക്തിയില്‍ നിന്നാണ് ഹിഷേനിക്ക് മാന്ത്രിക കാഴ്ച എന്ന ശക്തി ലഭിച്ചതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു… ആ ശക്തിയെ എനിക്കും നേടാൻ കഴിയും എന്നതിൽ സംശയമില്ല….

എന്റെ ആത്മാവില്‍ പ്രവേശിച്ച് പ്രകൃതി ശക്തിയുടെ നിർദോശമായ നശീകരണ ശക്തിയിൽ നിന്നും അതിന്റെ സത്തയുടെ അംശം സ്വീകരിച്ച് ഞാൻ അതിനെ എന്റെ ശക്തിയില്‍ ലയിപ്പിച്ച് പരിവര്‍ത്തിപ്പിച്ചു.

ഇനി ആ പ്രതിമകള്‍ക്ക് എന്റെ കാഴ്ചയില്‍ നിന്നും മറഞ്ഞിരിക്കാൻ കഴിയില്ല… പക്ഷേ ആ പ്രതിമകളെ ഇപ്പോൾ നേരിടാന്‍ എനിക്ക് സമയമില്ല — അതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങളാണ് എനിക്ക് ചെയ്യാനുള്ളത്…

റീനസിനെ ആദ്യം ഒഷേദ്രസിന്റെ മാന്ത്രിക തടവില്‍ നിന്നും മോചിപ്പിക്കണം…

റീനസിനെ വിചാരിച്ചപ്പൊൾ എന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു…

റീനസ് യഥാര്‍ത്ഥത്തില്‍ എന്റെ പിതാവല്ല — പ്രകൃതി ശക്തി തന്നെയാണ് എന്റെ യഥാര്‍ത്ഥ പിതാവ് — പ്രതിമ സ്ത്രീ എന്നു വിളിക്കപ്പെടുന്ന അൽദീയ ആണ് എന്റെ യഥാര്‍ത്ഥ അമ്മ — അവർ രണ്ടുപേരിൽ നിന്നാണ് ഞാൻ ഉത്ഭവിച്ചത്.

Recent Stories

The Author

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ😁

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ👌👌🌹🌹🌹

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com