മാന്ത്രികലോകം 10 [Cyril] 2190

Views : 47070

ഞാൻ പേടിയോടെ ഉറക്കെ വിളിച്ചതും ഫ്രെൻ ഞെട്ടി തെറിച്ച് എന്നെ നോക്കി… എന്നിട്ട് ഓരോരുത്തരുടെയും മുഖത്ത് അവന്‍ തീക്ഷ്ണതയോടെ നോക്കി…. എല്ലാ മുഖത്തും ആശങ്ക നിറഞ്ഞിരുന്നത് കണ്ടിട്ട് പെട്ടന്ന് അവന്റെ നെറ്റി ചുരുങ്ങി…. അവന്റെ ശരീരത്തിലെ താപം പെട്ടന്ന് കുറയുകയും ചെയ്തു.

അതോടെ അവന്റെ ക്രോധം അവന്റെ കണ്ണില്‍ നിന്നും അകലുന്നത് ഞങ്ങൾക്ക് കാണാന്‍ കഴിഞ്ഞു…. ശേഷം അവന്റെ കണ്ണുകൾ പഴയ നിലയിലേക്ക് മാറി.

അല്‍പ്പം കഴിഞ്ഞ് അവന്‍ ശാന്തനായി സംസാരിച്ചു….,

“നിഗൂഢ ശക്തിയില്‍ നിന്നും ഒരു തരി കാര്യമെങ്കിലും നമുക്ക് മനസിലാക്കാന്‍ കഴിഞ്ഞാൽ നമ്മുടെ മാന്ത്രിക ശക്തി തീര്‍ച്ചയായും ശക്തി കുറഞ്ഞ് ദൈവങ്ങളുടെ നിരയിലെ വാലറ്റ നിരയിലേക്ക് ഉയരും എന്നത് മനസ്സിലാക്കുക….

നിഗൂഢ ശക്തിയില്‍ നിന്നും മനസിലാക്കാന്‍ തുടങ്ങിയ നമ്മൾ ആരും ഇപ്പോൾ സാധാരണ മാന്ത്രികർ അല്ല —പിന്നെ പ്രകൃതിയുടെ ഓരോ ശക്തിയുടെ സ്വഭാവത്തിന്‍റെ പ്രവർത്തന രീതിയും പ്രവര്‍ത്തിപ്പിക്കേണ്ട രീതിയും നമ്മൾ മനസിലാക്കുന്നത് അനുസരിച്ച് നമ്മുടെ ശക്തി പിന്നെയും ഉയർന്ന് കൊണ്ടിരിക്കും…,

മലാഹി ചെയ്തത് പോലെ ഫെയറി-ക്ഷാരം രക്തത്തില്‍ കലര്‍ത്തി മാത്രമല്ല പ്രധാനികളായ ദൈവങ്ങളെ പോലെ നമുക്ക് മാറാൻ കഴിയുന്നത് — നിഗൂഢ ശക്തിയെ കൂടുതലായി മനസ്സിലാക്കുന്നത് അനുസരിച്ച് പ്രകൃതിയുടെ ശക്തിയുടെ പ്രവര്‍ത്തനത്തിന്‍റെ രഹസ്യത്തെ നമുക്ക് മനസിലാക്കാന്‍ സാധിക്കും… അങ്ങനെ പ്രകൃതിയില്‍ നിന്നും നമ്മുടെ ആത്മാവിന് കൂടുതൽ ശക്തിയെ സ്വീകരിക്കാനുള്ള നമ്മുടെ ആത്മാവിന്റെ പ്രാപ്തി വര്‍ദ്ധിക്കുകയും ചെയ്യും – അപ്പോൾ നമ്മുടെ തിരിച്ചറിവിന്‍റെ കഴിവിനനുസരിച്ചു നമുക്ക് പ്രധാനികളായ ദൈവങ്ങളുടെ അത്രയും ശക്തിയെ പ്രാപിക്കാന്‍ പോലും നമുക്ക് കഴിയും എന്നതും നിങ്ങൾ അറിയുക….,

അതുമാത്രമല്ല….. നിഗൂഢ ശക്തിയില്‍ നമ്മുടെ അറിവ് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ആയിരിക്കും ഒരു മാന്ത്രികന് ദൈവങ്ങളായി മാറാൻ കഴിയുക…. നിഗൂഢ ശക്തിയെ മനസ്സിലാക്കി കൂടുതൽ അറിവ് നമ്മൾ നേടുമ്പോൾ നമുക്കും പ്രധാനികളായ ദൈവങ്ങളേക്കാൾ ശക്തി പ്രാപിച്ച് ഷൈദ്രസ്തൈന്യ യുടെ അത്രയും ശക്തി നേടാൻ കഴിയും – കൂടുതൽ പരിശ്രമിച്ചാൽ ഒഷേദ്രസിന്റെ ശക്തിയേക്കാൾ കൂടുതൽ ശക്തി പ്രാപിക്കാനും നമുക്ക് കഴിയും എന്നതാണ് സത്യം….

അഗ്നിയും ജലവും ശത്രുക്കൾ ആണെന്ന് വിശ്വസിക്കുന്നവരുണ്ട് – അഗ്നിയും വായുവും ചേര്‍ന്നാല്‍ വന്‍ നാശം വരുത്താനും കഴിയുമെന്ന് വിശ്വസിക്കുന്നവരും ഉണ്ട് – അതുപോലെ ആകാശത്തിന്റെയും ഭൂമിയുടെയും ശക്തികള്‍ ഒന്ന് ചേര്‍ന്നാല്‍ അപാര ശക്തിയുള്ള സൃഷ്ടികള്‍ക്ക് ജന്മം കൊടുക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരും ഉണ്ട് —— അങ്ങനെ പഞ്ചഭൂതങ്ങളുടെ ശക്തികള്‍ തമ്മില്‍ ചേര്‍ന്നാല്‍ എന്തു സംഭവിക്കുമെന്ന് കുറച്ചെങ്കിലും നമുക്കൊക്കെ അറിയാം…….

പക്ഷേ പഞ്ചഭൂതങ്ങളുടെ ശക്തികളുടെ സത്തകൾ തമ്മില്‍ ചേരുമ്പോള്‍ എന്ത് സംഭവിക്കും എന്ന് അറിയണമെങ്കില്‍ നിഗൂഢ ശക്തിയില്‍ നിന്നു മാത്രമേ ആ രഹസ്യത്തെ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ…. പക്ഷേ നമ്മള്‍ വെറുതെ ഇരുന്നാല്‍ നിഗൂഢ ശക്തിയെ കുറിച്ച് മനസ്സിലാക്കാൻ കഴിയില്ല. നമ്മൾ ചിന്തിക്കണം… ശക്തികളുടെ പ്രവര്‍ത്തനം നമ്മൾ മനസ്സിലാക്കണം… എന്തെല്ലാം ശക്തികള്‍ തമ്മില്‍ ചേര്‍ന്നാല്‍ നമുക്ക് അതിൽ നിന്നും ഏതു ശക്തിയെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കണം… നമുക്ക് എതിരായി ശത്രുക്കൾ പ്രയോഗിക്കുന്ന ശക്തികളെ എങ്ങനെയൊക്കെ മാന്ത്രിക ശക്തിയെ പ്രയോഗിച്ച് നിശ്ചലമാക്കാൻ കഴിയുമെന്ന് ചിന്തിക്കുകയും മനസിലാക്കുകയും വേണം… നമ്മുടെ ജീവനെ നിലനിര്‍ത്താന്‍ നമ്മുടെ ശക്തിയെ എന്തെല്ലാം തരത്തിൽ ഉപയോഗിക്കാൻ കഴിയുമെന്നും മനസ്സിലാക്കണം… എന്നാൽ മാത്രമേ നിഗൂഢ നിയമങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ നമ്മൾ തുടങ്ങുകയുള്ളു…

Recent Stories

The Author

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ😁

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ👌👌🌹🌹🌹

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com