മാന്ത്രികലോകം 10 [Cyril] 2190

Views : 47000

അവരുടെ എല്ലാ ശ്രമവും വ്യര്‍ത്ഥമായി — അവരുടെ ആ അര്‍ദ്ധസൃഷ്ടി അന്തരീക്ഷത്തില്‍ അലിഞ്ഞ് ചേരുന്നത് ഞാൻ കുറ്റബോധത്തോടെ കണ്ടു.

അമ്മുവിന്‍റെ മുഖത്ത് ഉണ്ടായിരുന്ന ഭയം പെട്ടന്ന് മാറി.. അവളുടെ മുഖം തെളിഞ്ഞു… ഒപ്പം ഒരു പുഞ്ചിരിയും —

അമ്മു എന്റെ ശക്തിയെ തിരിച്ചറിഞ്ഞിരിക്കുന്നു…! എന്റെ ശക്തിയുടെ സാന്നിധ്യത്തെ അവളില്‍ നിന്നും മറച്ചു പിടിക്കാനുള്ള വിദ്യയെ പ്രയോഗിക്കാൻ ഞാൻ മറന്നുപോയിരിക്കുന്നു എന്നത് അപ്പോഴാണ് ഞാൻ ഓര്‍ത്തത്…!!

ദീര്‍ഘമായി ശ്വാസം എടുത്തുകൊണ്ട് അമ്മു മെല്ലെ വിളിച്ചു—,

“ഫ്രെൻ….!”

പെട്ടന്ന് ഞാൻ എന്റെ മനഃശക്തിയെ പിന്‍വലിച്ചു.

‘നല്ലത്….’ ഞാൻ സ്വയം പറഞ്ഞു.

അപ്പോ ആ മാന്ത്രിക വസ്തുവിനെ സൃഷ്ടിക്കാന്‍ എന്റെ സുഹൃത്തുക്കള്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്… അവര്‍ക്ക് ആ വസ്തുവിനെ സൃഷ്ടിക്കാന്‍ കഴിഞ്ഞാൽ മതിയായിരുന്നു.

അപ്പോഴാണ് എന്റെ മുറിയുടെ വാതിലിനെ ആരോ തള്ളി തുറക്കുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കിയത്.

തള്ളി തുറന്ന വാതിലിലൂടെ ദനീർ അകത്തു വന്നു… മറ്റുള്ളവരും അവന്റെ പിന്നാലെ മുറിയില്‍ കയറി.

“എന്തെല്ലാമോ പരീക്ഷണങ്ങള്‍ നടത്താനുണ്ടെന്നു പറഞ്ഞിട്ട് അവസാനം ഞങ്ങളുടെ പരീക്ഷണങ്ങളെ നീ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു അല്ലേ..? അപ്പോ ഞങ്ങളെ നിരീക്ഷിക്കുന്നത് ആയിരുന്നോ നിന്റെ പരീക്ഷണം ഫ്രെൻ…?” എന്നെ കളിയാക്കും പോലെ ചിരിച്ചു കൊണ്ടാണ് അമ്മു ചോദിച്ചത്.

“ശത്രുക്കൾ ആരോ ഇവിടെ നുഴഞ്ഞ് കയറി എന്നും… നമ്മെ ആരോ ആക്രമിക്കാൻ തയ്യാറെടുക്കുന്നുവെന്നു ഞാൻ തെറ്റിദ്ധരിച്ചു. അതുകൊണ്ടാണ് എന്റെ മനഃശക്തിയെ വ്യാപിപ്പിച്ച് ഇവിടെ എന്ത് സംഭവിക്കുന്നു എന്ന് ഞാൻ നോക്കിയത്…

പക്ഷേ ശത്രുക്കളെ കാണുന്നതിനു പകരം, നിങ്ങൾ എല്ലാവരും ചേര്‍ന്ന് അതിശക്തമായ നിർമ്മാർജ്ജന കവചത്തെ തെറ്റായ രീതിക്ക് സൃഷ്ടിക്കാന്‍ ശ്രമിച്ച് കൊണ്ടിരുന്നതാണ് ഞാൻ കണ്ടത്… അതോടെ ഞാൻ പിന്തിരിയുകയും ചെയ്തു…” ആരെയും നോക്കാതെ ചില കാര്യങ്ങളെ ആലോചിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു.

കുറെ കഴിഞ്ഞിട്ടും ആരും സംസാരിക്കുന്നില്ല എന്നത് കൊണ്ട് ഞാൻ മെല്ലെ തല ഉയർത്തി നോക്കി….

അമ്മു ഒഴികെ മറ്റെല്ലാവരും എന്നെ മിഴിച്ചു നോക്കി നില്‍ക്കുന്നതാണ് ഞാൻ കണ്ടത്…. അവരുടെ അത്തരത്തിലുള്ള ആ നില്‍പ്പിന്‍റെ കാരണം അറിയാതെ അമ്മു അവരെയും എന്നെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു.

അവർ എന്തിനാണ് ഇങ്ങനെ മിഴിച്ചു നില്‍ക്കുന്നതെന്ന് എനിക്കും മനസിലായില്ല… ഞാൻ മുഖം ചുളിച്ചു.

“ഫ്രെൻ….!” ഞാൻ പറഞ്ഞത് വിശ്വസിക്കാൻ കഴിയാത്ത പോലെ ജാസർ വിളിച്ചു. “അവതാർ സൃഷ്ടിച്ച് അതിൽ ആത്മാവിനെ കടത്തി സഞ്ചാരം നടത്തിയാൽ നമുക്ക് കാണാന്‍ സാധിക്കും എന്നത് സത്യം തന്നെ…. പക്ഷേ നിന്റെ ആത്മാവിനെ നി നിന്റെ അവതാറിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ പോലും നിനക്ക് കാഴ്ച സാധ്യമാണ് എന്നറിയാം… ആ കാര്യം തന്നെ ഞങ്ങൾക്ക് മനസിലാക്കാന്‍ കഴിയാത്ത ഒരു ചോദ്യമായി അവശേഷിക്കെ…. ദാ, ഇപ്പോൾ നിന്റെ വെറും മനഃശക്തിയെ

Recent Stories

The Author

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ😁

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ👌👌🌹🌹🌹

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com