മാന്ത്രികലോകം 10 [Cyril] 2191

ശേഷം അവന്‍ എന്റെ കാതില്‍ ചുണ്ടൊന്ന് മെല്ലെ അമർത്തി… ഉടനെ എന്റെ ശരീരമാകെ എന്തോ ഊര്‍ജ്ജം നിറയുന്നത് പോലെ തോന്നി…. ഉള്ളില്‍ സന്തോഷവും…

പക്ഷേ അവന്‍ എന്റെ കാതില്‍ പറഞ്ഞ വാക്കുകൾ കേട്ട് എന്റെ ശരീരത്തിൽ നിറഞ്ഞ ഊര്‍ജ്ജം ചോര്‍ന്നുപോയി… എന്റെ മനസില്‍ നിറഞ്ഞ സന്തോഷം കെട്ടണഞ്ഞു.

“ഇനി നമ്മുടെ മുന്നോട്ടുള്ള ഓരോ ചുവടും കരുതലോടെ വേണം വയ്ക്കാൻ…. കാരണം പഴയതു പോലെയല്ല കാര്യങ്ങൾ…. നമ്മൾ മാത്രമല്ല ശക്തി കൂടുതൽ ആര്‍ജ്ജിക്കുന്നത് സാഷ…. ഇന്ന് നൂറോളം ശക്തി കുറഞ്ഞ ദൈവങ്ങള്‍ ശക്തിയാര്‍ജ്ജിച്ച് പ്രധാനികളായ ദൈവങ്ങളുടെ നിരയില്‍ ഉയര്‍ന്നിരിക്കുന്നു…. അതുപോലെ നൂറോളം ശക്തരായ മാന്ത്രികർ ശക്തി കുറഞ്ഞ ദൈവങ്ങളുടെ നിരയില്‍ ഉയർന്ന് കഴിഞ്ഞു… ഇതിനുമുമ്പ് നമ്മൾ അറിയാത്ത എത്ര മാന്ത്രികർ ദൈവങ്ങളായി മാറിയെന്ന് എനിക്കറിയില്ല… എത്ര ദൈവങ്ങള്‍ പ്രധാനികളായ ദൈവങ്ങളുടെ നിരയിലേക്ക് ഉയർന്നെന്നും എനിക്കറിയില്ല…. പക്ഷേ അതെല്ലാം ഒഷേദ്രസിന്റെ പക്ഷത്ത് നില്‍ക്കുന്ന ദൈവങ്ങളാണ് സാഷ…. നമ്മെക്കാൾ വളരെ ശക്തരാണ് നമ്മുടെ ശത്രുക്കൾ…”

എത്ര നേരം എന്റെ തലച്ചോറും മനസ്സും സ്തംഭിച്ചിരുന്നു എന്നറിയില്ല… ഫ്രെൻ എന്റെ മുതുകത്ത് മെല്ലെ തട്ടിയപ്പോഴാണ് എന്റെ ആ മരവിപ്പിൽ നിന്നും ഞാൻ മോചിതയായത്.

“ഇതെങ്ങനെ നിനക്ക് അറിയാം ഫ്രെൻ…?” ചെറിയ വിറയലോടെ ഞാൻ എങ്ങനെയോ ചോദിച്ചു.

കുറെ കഴിഞ്ഞിട്ടും അവന്‍ മറുപടി പറയാത്തത് കൊണ്ട് അവന്‍ ഇനി അതിന്റെ ഉത്തരം തരില്ലെന്ന് ഞാൻ മനസ്സിലാക്കി….

അവനില്‍ നിന്നും അകന്നു മാറിയ ശേഷം അവന്റെ കണ്ണില്‍ ഞാൻ കൂറ്പ്പിച്ച് നോക്കി.

“എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട് സാഷ…. അതുപോലെ കുറെ പരീക്ഷണങ്ങളും….”

അത്രയും പറഞ്ഞിട്ട് അവന്‍ എന്തോ ഗാഢമായി ചിന്തിക്കാൻ തുടങ്ങി.

ഇനി ഞാൻ പറയുന്നത് ഒന്നും തന്നെ അവന്റെ കാതില്‍ വീഴില്ല…. അവന്‍ വാ തുറക്കാനും പോണില്ല.

ഒരു ദീര്‍ഘ നിശ്വാസത്തോടെ എന്റെ തല ആട്ടി കൊണ്ട് വാതില്‍ നോക്കി ഞാൻ നടന്നു.

 

ഫ്രെൻഷർ

 

 

ശക്തി കുറഞ്ഞ നൂറോളം ദൈവങ്ങളുടെ ശക്തി വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തില്‍, അവർ പ്രധാനികളായ ദൈവങ്ങളുടെ നിരയിലേക്ക് ഉയരുകയും.. നൂറോളം മാന്ത്രികർ ശക്തി കുറഞ്ഞ ദൈവങ്ങളുടെ നിരയിലേക്ക് ഉയർന്നതിനെയും….. പ്രകൃതിയുടെ ഊര്‍ജ്ജ ശക്തി എനിക്ക് കാണിച്ചുതരാനുള്ള കാരണം എന്തെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല…

ഇവർ എല്ലാവരും മലാഹിയേ പോലെ ഫെയറി — ക്ഷാരം രക്തത്തില്‍ സ്വീകരിച്ചു ശക്തി നിരയില്‍ ഉയർന്ന് വന്നതാണോ…? അങ്ങനെയാണെങ്കില്‍…. ഈ ഇരുനൂറ് പേര്‍ ശക്തിയുടെ അടുത്ത നിരയിലേക്ക് ഉയര്‍ന്നു വരാൻ ഏറ്റവും കുറഞ്ഞത് പന്ത്രണ്ടായിരം ഫെയറികളുടെ ജീവന്‍ എങ്കിലും നഷ്ടമായിട്ടുണ്ടാവും….

ഒരു നിമിഷത്തേക്ക് എന്റെ ഹൃദയം തന്നെ സ്തംഭിച്ചു പോയിരുന്നു.

ഒഷേദ്രസിന്റെ പക്ഷം കൂടുതൽ ശക്തിയാർജിക്കുന്നു എന്ന താക്കീതിനെ എനിക്ക് നല്‍കാനാണോ പ്രകൃതി ഈ കാഴ്ചയെ എനിക്ക് കാണിച്ച് തന്നത്…?

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.