മാന്ത്രികലോകം 10 [Cyril] 2195

നിറയുന്നത് ഞാൻ കണ്ടു.. അതിനുശേഷം അവരുടെ ആത്മാവില്‍ പ്രകൃതിയുടെ നിർദോശമായ വന്യ ശക്തി നിറയാന്‍ തുടങ്ങി….

ഇത്രയും കണ്ടതും എന്റെ ആത്മാവ് അവിടെ നിന്നും അപ്രത്യക്ഷമായി എന്റെ ശരീരത്തിലേക്ക് തന്നെ അലിഞ്ഞ് ചേര്‍ന്നു.

എന്റെ ഹൃദയം പെരുമ്പറ പോലെ മുഴങ്ങുന്നുണ്ടായിരുന്നു…. പ്രകൃതിയുടെ ഊര്‍ജ്ജ ശക്തി എനിക്ക് കാണിച്ചു തന്ന ആ കാഴ്ചയെ കുറിച്ച് ഞാൻ കൂടുതൽ ചിന്തിച്ചു.

“ഫ്രെൻ…!!”

ആരോ എന്നെ ശബ്ദം ഉയർത്തി വിളിച്ചു.

ഉടനെ എന്റെ ചിന്തയില്‍ നിന്നും മുക്തനായ ഞാൻ ശബ്ദം കേട്ട ഭാഗത്ത് നോക്കി…. ചിലര്‍ കസേരകളിലും മറ്റ് ചിലര്‍ എന്റെ കട്ടിലിലും ഇരിക്കുന്നതാണ് ഞാൻ കണ്ടത്.

പക്ഷേ ഞാൻ മാത്രം മുറിയുടെ നടുക്ക് തറയില്‍ ഇരിക്കുകയായിരുന്നു…

എപ്പോഴാണ് ഞാൻ തറയില്‍ ഇരുന്നത് എന്നൊന്നും എനിക്ക് ഓര്‍ക്കാന്‍ കഴിഞ്ഞില്ല… ഒന്നും മനസിലാവാതെ ഞാൻ എന്റെ കൂട്ടുകാരുടെ മുഖത്തേക്ക് ചോദ്യ ഭാവത്തില്‍ നോക്കി.

സാഷ അസ്വസ്ഥതയോടെ എന്നെ നോക്കുന്നതാണ് ഞാൻ കണ്ടു….. മറ്റുള്ളവരുടെ മുഖത്തും ആശങ്ക നിഴലിച്ചു നിന്നു…. എന്റെ മുഖത്ത് പടർന്നു പിടിച്ചിരുന്ന ഭയമായിരുന്നു അതിന്‌ കാരണം.

“രണ്ട് മണിക്കൂര്‍ കഴിഞ്ഞു ഫ്രെൻ, നി ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട്…” സാഷ അറിയിച്ചു.

രണ്ട് മണിക്കൂര്‍…?! ഞാൻ ഞെട്ടി. ഏതാനും നിമിഷങ്ങള്‍ മാത്രം കഴിഞ്ഞ പ്രതീതി ആയിരുന്നു എനിക്ക്.

ഞാൻ വേഗം തറയില്‍ നിന്നും എഴുന്നേറ്റ് ഒരു കസേരയില്‍ ഇരുന്നു…. പക്ഷേ നേരത്തെ ഞാൻ കണ്ട കാര്യങ്ങളിലേക്ക് തന്നെ എന്റെ ചിന്തകള്‍ പിന്നെയും കുടുങ്ങിക്കിടന്നു.
***********

 

സാഷ

 

 

രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും തറയില്‍ കണ്ണടച്ചിരിക്കുന്ന ഫ്രെൻ കണ്ണ് തുറന്നില്ല. പെട്ടന്ന് അവന്റെ മുഖത്ത് ഭയം പടര്‍ന്ന് പിടിക്കാന്‍ തുടങ്ങി. ഉടനെ ഞാൻ അവനെ വിളിച്ചു.

അവന്‍ കണ്ണുതുറന്നു… അവന്റെ കണ്ണിന്റെ ദ്രടപടലത്തിന് നേരിയ പച്ച നിറവും.. കൃഷ്ണമണികള്‍ക്ക് നീലയും സ്വര്‍ണ്ണ നിറവും പടര്‍ന്നിരുന്നു. പക്ഷേ പെട്ടെന്നുതന്നെ ആ നിറങ്ങൾ മാറി അവന്റെ കണ്ണുകൾ സാധാരണ നിലയില്‍ ആവുകയും ചെയ്തു…. പക്ഷേ അപ്പോഴും ഭയം അവന്റെ മുഖത്ത് ഉണ്ടായിരുന്നു.

പലപ്പോഴും അവന്റെ കണ്ണിന്റെ ഈ മാറ്റങ്ങൾ ഞങ്ങൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ട്… അതുകൊണ്ട് അത് വലിയ കാര്യമായി തോന്നാറിലെങ്കിലും ഈയിടെയായി അവന്റെ കണ്ണില്‍ കാണാന്‍ തുടങ്ങിയിരുന്ന ആ കടല്‍ പച്ച നിറം ഞങ്ങൾക്ക് പുതിയ അനുഭവം ആയിരുന്നു.

രണ്ട് മണിക്കൂര്‍ അവന്‍ ഇതുപോലെ ഇരിക്കുകയായിരുന്നു എന്ന് അറിഞ്ഞതും അവന്‍ ചെറുതായി ഞെട്ടി… എന്നിട്ട് എഴുനേറ്റവൻ കസേരയില്‍ ഇരുന്നു… ഞങ്ങൾ ഓരോരുത്തരുടെയും മുഖത്തും അവന്റെ

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.