എല്ലാവരും നി സാധാരണ മാന്ത്രികശക്തി ഇല്ലാത്ത മനുഷ്യന്‍ എന്നാണ് തെറ്റ് ധരിക്കുന്നത്….”
ഉടനെ ഹിഷേനി എന്നോട് പറഞ്ഞ കാര്യം ഞാൻ ഓര്‍ത്തു നോക്കി…
പ്രകൃതി ശക്തി ആത്മാക്കളെ എങ്ങനെയാണ് സൃഷ്ടിക്കുന്നത് എന്ന രഹസ്യത്തെ ഞാൻ മനസ്സിലാക്കിയത് കൊണ്ടാണ് സ്വന്തം ശക്തിയെ മറ്റുള്ള ശക്തികളില്‍ നിന്നും മറച്ചു പിടിക്കാനുള്ള വിദ്യയെ എനിക്ക് എന്റെ മേല്‍ പ്രയോഗിക്കാൻ കഴിഞ്ഞത് എന്നതുമാണ് ഹിഷേനി എന്നോട് പറഞ്ഞത്.
ഞാൻ കുറച്ച് നേരം കണ്ണടച്ച് എന്റെ ആത്മാവിനെ പരിശോധിച്ചു…. പക്ഷേ ആത്മാവിനെ എങ്ങനെ സൃഷ്ടിക്കണം എന്ന രഹസ്യം ഇപ്പോഴും എന്റെ ഉപബോധ മനസില്‍ മറഞ്ഞ് തന്നെ കിടന്നു…
അത് എന്തുതന്നെയായാലും, എന്റെ ശക്തിയെ ഞാൻ എങ്ങനെയാണ് മറ്റുള്ളവരിൽ നിന്നും മറച്ച് വെക്കുന്നു എന്നതിനെ കുറിച്ച് എനിക്ക് കുറച്ചൊക്കെ മനസിലാക്കാന്‍ കഴിഞ്ഞു. അതിനെക്കുറിച്ച് ഞാൻ കൂടുതൽ വിശകലനം എന്റെ മനസില്‍ നടത്തി.
ഞെട്ടലും അല്‍ഭുതവും എല്ലാം എന്റെ മനസില്‍ നിറഞ്ഞു. അതോടെ പരിസരം പോലും മറന്ന് ഞാൻ ആലോചനയിൽ മുഴുകി.
പക്ഷേ കുറച്ച് കഴിഞ്ഞ് എന്റെ മനസ്സിന് എന്തോ ഒരു വല്ലായ്മ തോന്നുന്നത് എനിക്ക് അനുഭവപ്പെട്ടു. പ്രപഞ്ചത്തില്‍ എവിടെയോ ഒരിടത്ത് പ്രകൃതിയുടെ ഊര്‍ജ്ജ ശക്തി വന്‍തോതില്‍ സമാഹരിക്കപ്പെടുന്നത് പോലെ…!!
ഉടനെ ഏതോ അജ്ഞാത ശക്തി എന്റെ ശക്തിയെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു…
ഒഷേദ്രസ് ആണെന്ന് ആദ്യം ഞാനൊന്ന് ഭയന്നു… പക്ഷേ പെട്ടന്നു തന്നെ അത് ഒഷേദ്രസ് അല്ലെന്ന് എന്റെ ഉപബോധ മനസ്സ് പറഞ്ഞു.
ഈ അജ്ഞാത ശക്തി എന്നെ പ്രകൃതിയുടെ ഊര്‍ജ്ജ ഗോളത്തിൽ പ്രവേശിക്കാന്‍ ശക്തമായി പ്രേരിപ്പിച്ച് കൊണ്ടിരുന്നു… അതിന്റെ കാരണം എനിക്ക് മനസ്സിലായില്ലെങ്കിലും ആ അജ്ഞാത ശക്തിയെ വിശ്വസിക്കാനാണ് എന്റെ ഉപബോധ മനസ്സ് പറഞ്ഞത്… എന്റെ ആത്മാവും ആ ശക്തിയെ ഉടനെ വിശ്വസിക്കുകയാണ് ചെയ്തത്.
എന്റെ ആത്മാവും ഉപബോധ മനസ്സും ആ ശക്തിയെ വിശ്വസിക്കനുള്ള കാരണം എനിക്ക് അറിയില്ലെങ്കിലും എന്റെ സംശയവും അല്‍ഭുതവും എല്ലാം ഞാൻ അകറ്റി നിർത്തി. ശേഷം ആത്മ സഞ്ചാരം നടത്തി എന്റെ ആത്മാവിനെ ഊര്‍ജ്ജ ഗോളത്തിനുള്ളിൽ ഞാൻ പ്രവേശിപ്പിച്ചു…
എന്റെ വരവ് ഊര്‍ജ്ജ ശക്തിയെ സന്തോഷിപ്പിച്ചത് പോലെ എന്റെ ആത്മാവിനെ ഊര്‍ജ്ജ ശക്തി സ്നേഹത്തോടെ തഴുകി…. കൂടുതൽ എന്തെങ്കിലും ചിന്തിക്കും മുന്നേ ഊര്‍ജ്ജ ശക്തിയില്‍ പൊതിഞ്ഞ എന്റെ ആത്മാവ് പ്രകാശത്തിന്റെ വേഗത്തിൽ സഞ്ചരിച്ച് ഏതോ ഒരു സ്ഥലത്ത് എത്തിപ്പെട്ടു… അത് ഭൂമി അല്ലെന്ന് എനിക്ക് മനസ്സിലായി… ഭൂമി പോലെ തോന്നിക്കുന്ന മറ്റേതോ ഒരു ലോകം ആയിരുന്നു.
ശൂന്യാകാശത്ത് ആ ലോകത്തിന്റെ അതിര്‍ത്തിയില്‍ ആണ് എന്റെ ആത്മാവ് നിലകൊണ്ടത്…. നാല്‍പത് കിലോമീറ്റർ താഴേ മങ്ങിയ ചുവപ്പ് നിറത്തിലുള്ള മേഘങ്ങള്‍ പടര്‍ന്നു കിടക്കുന്നത് ഞാൻ വ്യക്തമായി കണ്ടു…. മേഘങ്ങള്‍ക്ക് മുകളില്‍ അതിനെ തൊടാതെ രണ്ട് കിലോമീറ്റര്‍ വ്യാപ്തിയിൽ ഒരു വലിയ കൊട്ടാരം നിലനില്‍ക്കുന്നതും ഞാൻ കണ്ടു.
ആ കൊട്ടാരത്തെ തുളച്ച എന്റെ കാഴ്ചയ്ക്ക് അതിന്റെ അകത്തുള്ള എല്ലാറ്റിനേയും വ്യക്തമായി കാണാന്‍ കഴിഞ്ഞു… ശക്തി കുറഞ്ഞ നൂറോളം ദൈവങ്ങള്‍ ഉണ്ടായിരുന്നു അവിടെ….. അതുപോലെ നൂറോളം ശക്തരായ മാന്ത്രികരും അവിടെ ഉണ്ടായിരുന്നു.
ആ ശക്തി കുറഞ്ഞ ദൈവങ്ങളുടെ ഹൃദയത്തിലേക്കും മാന്ത്രികരുടെ ഹൃദയത്തിലേക്കും പ്രകൃതിയുടെ വന്‍തോതിലുള്ള ഊര്‍ജ്ജ ശക്തി
Any updates
സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro
Bro any updates
എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.
Ee week undkaumo
Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.
Cyril ഭായ്….
വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…
അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…
അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….
ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..
അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹത്തോടെ സിദ്ധു. ❤
സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.
തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?
എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.
വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട് സ്നേഹം ♥️♥️
സിറിൾ ഭായി,
ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.
ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.
അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.
മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.
റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.
അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????
ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….
ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട് ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.
പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️