മാന്ത്രികലോകം 10 [Cyril] 2195

“നിന്റെ ഈ പുച്ഛം മാറി താമസിയാതെ നി കരയും നായെ… കാരണം നാലു ദിവസത്തില്‍ നിന്റെ അമ്മ ഷൈദ്രസ്തൈന്യ യുടെ ലോകത്തെ എന്റെ ശക്തരായ അനുയായികള്‍ ആക്രമിക്കും… നിന്റെ അമ്മയെയും സഹോദരിയെയും ഞാൻ ബന്ധനത്തില്‍ ആക്കും…. എന്റെ അടിമയായി അവരെ ഞാൻ മാറ്റും….”

പെട്ടന്ന് എന്റെ ഉള്ളില്‍ കോപം നുരഞ്ഞുയർന്നു… പക്ഷേ എനിക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല…. ഒന്നും ചെയ്യാനും കഴിഞ്ഞില്ല. കണ്ണ് തുറന്ന് മലാഹിയെ ദഹിപ്പിക്കുന്നത് പോലെ ഞാൻ നോക്കി.

പെട്ടന്നു മലാഹി എന്റെ നേര്‍ക്ക് പാഞ്ഞുവന്നിട്ട് എന്റെ മുഖത്ത് ആഞ്ഞു തൊഴിച്ചു…. എന്റെ മുഖത്ത് എല്ലുകള്‍ പൊട്ടുന്ന ശബ്ദം കേട്ടു…

അവന്‍ പിന്നെയും തൊഴിച്ചു… പക്ഷേ ഞാൻ കരയാന്‍ കൂട്ടാക്കിയില്ല…

“നീ ഇപ്പോൾ ശക്തി ഉപയോഗിക്കാൻ കഴിയാത്ത വെറും സാധരണ മനുഷ്യനാണ്.. നിന്നെ വേദനിപ്പിക്കാന്‍ എന്റെ കാല് തന്നെ ധാരാളം..”

അട്ടഹസിച്ചു കൊണ്ട് മലാഹി എന്റെ മുഖത്ത് പിന്നെയും തൊഴിച്ചതും അവന്റെ ഇരുമ്പിന് തുല്യമായ കാല്‍ വിരല്‍ എന്റെ വലത് കണ്ണിനെ തകര്‍ത്തു… വേദന കാരണം ഞാൻ ഉള്ളില്‍ മുരണ്ടു…. എന്റെ വേദനയും മുറിവുകളേയും ഭേദമാക്കാൻ എന്റെ ശക്തിക്ക് ശ്രമിക്കാൻ പോലും കഴിഞ്ഞില്ല.

“മനുഷ്യ ലോകത്തുള്ള എന്റെ താവളത്തില്‍ പോയി എന്റെ മാന്ത്രികരെ കൊന്നതിനും… ഞങ്ങൾ സൃഷ്ടിച്ച മൃതിമഞ്ഞിനെ നി എങ്ങനെയോ നിന്റെ നിയന്ത്രണത്തിൽ ആക്കിയതിനും ആണ് ഈ ശിക്ഷ…. ഇടയ്ക്കിടെ ഇതുപോലെ നിന്നെ ശിക്ഷിക്കാൻ ഞാൻ വരും നായെ… ഒഷേദ്രസിന്റെ അടിമയായി നീ മാറി കഴിഞ്ഞാൽ നിന്നെ എനിക്ക് ഇതുപോലെ തല്ലാന്‍ കഴിയില്ലല്ലോ…” പൊട്ടിച്ചിരിച്ചു കൊണ്ട്‌ മലാഹി അപ്രത്യക്ഷനായി.

നാലു ദിവസത്തില്‍ മലാഹിയുടെ പട ഫെയറി ലോകത്തെ ആക്രമിക്കാന്‍ ഒരുങ്ങും എന്നല്ലേ മലാഹി പറഞ്ഞത്…. ദേഷ്യവും സങ്കടവും എന്റെ ഉള്ളില്‍ നിറഞ്ഞു…

എന്റെ ആത്മാവിനെ ബന്ധിച്ചിരിക്കുന്ന ശക്തിയെ എങ്ങനെയെങ്കിലും തകര്‍ക്കാന്‍ ഞാൻ കിണഞ്ഞ് ശ്രമിച്ചു… പക്ഷേ എന്റെ മാന്ത്രിക ശക്തിയെ ഉപയോഗിക്കാൻ കഴിയാത്ത എനിക്ക് എന്ത് ചെയ്യാൻ കഴിയും… അന്‍പത് ദൈവങ്ങള്‍ ശക്തി സ്വരൂപിച്ച് സൃഷ്ടിച്ച ആ ബന്ധന ശക്തിയെ എങ്ങനെ തകര്‍ക്കും…..

ദേഷ്യത്തില്‍ ഞാൻ ഉറക്കെ അലറി…

 

(തുടരും…)

 

അടുത്ത പാര്‍ട്ടിലേക്ക് പോകാൻ താഴേ ക്ലിക്ക് ചെയ്യുക.

 

മാന്ത്രികലോകം 11 [Cyril]

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.