മാന്ത്രികലോകം 10 [Cyril] 2195

റീനസ് എന്നെ സൂക്ഷിച്ചു നോക്കി. എന്നിട്ട് തലയാട്ടി കൊണ്ട് അയാൾ വായുവിലൂടെ പറന്നു തടവറയുടെ പുറത്തേക്ക് പോയി.

തടവറയെ പൊതിഞ്ഞു കൊണ്ടിരുന്ന ശക്തി പൂര്‍ണമായി തടവറയെ അതിന്റെ നിയന്ത്രണത്തിൽ ആകുന്നതിനു മുന്‍പ് റീനസ് തടവറയുടെ പുറത്തേക്ക്‌ പറന്ന് പോയി അപ്രത്യക്ഷമായി… അതേ സമയം തടവറയുടെ ശക്തി തടവറയെ പൂര്‍ണമായി പൊതിയുകയും ചെയ്ത്‌ കഴിഞ്ഞിരുന്നു….

ഞാൻ പിന്നെയും രക്ഷപ്പെടാന്‍ ശ്രമിച്ചു നോക്കി… പക്ഷേ എന്റെ ശക്തിയെ ഉപയോഗിക്കാൻ എനിക്ക് കഴിഞ്ഞില്ല.

എന്തുതരം ശക്തിയാണ് എന്റെ ആത്മാവിനെ ബന്ധിച്ചിരിക്കുന്നത്…?

കുറച്ച് നേരം കൂടി ഞാൻ ശ്രമിച്ചു നോക്കി… പക്ഷേ വിപുലമായ ശ്രമം ആയിരുന്നു..

സമയം ഇഴഞ്ഞ് നീങ്ങി കൊണ്ടിരുന്നു… യക്ഷ ലോകത്തുള്ള തടവറയെ പോലെ ഇവിടെ ആ ശക്തി എന്നെ മയക്കത്തിലേക്ക് തള്ളാനൊന്നും ശ്രമിക്കാത്തത് ഒരു ആശ്വാസം പോലെ തോന്നി.

എന്റെ ജീവിതത്തിന്‍റെ ഏറിയ ഭാഗവും തടവറയില്‍ കഴിയാനായിരിക്കും വിധിച്ചിട്ടുള്ളത്…

തടവറയില്‍ എന്റെ രണ്ട് ദിവസം കഴിഞ്ഞിരുന്നു… അപ്പോഴാണ് മലാഹി എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

മലാഹി അട്ടഹസിച്ചു ചിരിച്ചു… അയാള്‍ എന്നെ പുച്ഛത്തോടെ നോക്കി… വെറുപ്പും ഉണ്ടായിരുന്നു.

“വിഡ്ഢി….” മലാഹി ഗര്‍ജ്ജിച്ചു. “എന്നെങ്കിലും നീയവിടെ വരുമെന്ന് എനിക്ക് അറിയാമായിരുന്നു… നിന്നെ ബന്ദിക്കാൻ നിനക്കുവേണ്ടി പ്രത്യേകം ഒരുക്കിയ ബന്ധന ശക്തി ആയിരുന്നു റീനസിന്റെ ആത്മാവില്‍ ഞാൻ ഒരുക്കി വെച്ചിരുന്നത്…..” മലാഹി ഭ്രാന്തനെ പോലെ ഉറക്കെ ചിരിച്ചു.

“പക്ഷേ റീനസിനെ നിനക്ക് നഷ്ടമായി മൂഡ……” ഞാൻ പുച്ഛിച്ചു.

പെട്ടന്ന് മലാഹിയുടെ കണ്ണുകൾ ദേഷ്യത്തില്‍ ജ്വലിച്ചു..

“എന്നോട് നീ ബഹുമാനത്തോടെ മാത്രമേ സംസാരിക്കാന്‍ പാടുള്ളു… നിന്റെ വായിൽ നിന്നും ഇനി ഇതുപോലത്തെ വാക്കുകൾ വീണാല്‍ അതിന്റെ ശിക്ഷ നി അനുഭവിക്കും…” മലാഹി അലറി.

ഞാൻ ഉറക്കെ ചിരിച്ചു. പക്ഷേ ഒന്നും പറയാൻ മിനക്കെട്ടില്ല. മലാഹിയെ വകവയ്ക്കാതെ ഞാൻ കണ്ണുമടച്ച് കിടന്നു.

മലാഹി ദേഷ്യത്തില്‍ പല്ലിറുമ്മി…

“നിന്റെ അഹങ്കാരം താമസിയാതെ മാറും നായെ. ഞാൻ ഉള്‍പ്പെടെ അന്‍പത് ദൈവങ്ങള്‍ ഒരുമിച്ച് ശക്തി സ്വരൂപിച്ച് സൃഷ്ടിച്ച ബന്ധന ശക്തിയാണ് നിന്റെ ആത്മാവിനെ ബന്ധിച്ചിരിക്കുന്നത്… ഒരിക്കലും നിനക്ക് ഇതിൽ നിന്നും രക്ഷപ്പെടാന്‍ കഴിയുമെന്ന വ്യാമോഹം വേണ്ട…. ഒഷേദ്രസിന്റെ സമ്മാനമായി ഒഷേദ്രസ് ഇവിടെ വരുന്നത് വരെ ഇതുപോലെ നീ കിടക്കും നായെ….”

അത്രയും പറഞ്ഞിട്ട് മലാഹി പിന്നെയും പൊട്ടിച്ചിരിച്ചു. പക്ഷേ അപ്പോഴും ഞാൻ കണ്ണ് തുറക്കാതെ കിടന്നു… മലാഹിയെ കൂടുതൽ ദേഷ്യം പിടിപ്പിക്കാൻ ഞാൻ പുച്ഛത്തോടെ ചിരിച്ചു…

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.