മാന്ത്രികലോകം 10 [Cyril] 2195

ഞാൻ മലര്‍ന്നു വീണു.. എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുന്നേ ആ ശക്തി എന്റെ ആത്മാവിനെ തടവറയോട് ചേര്‍ത്ത് ബന്ധിച്ച് കൊണ്ടിരുന്നു.

അതിൽ നിന്നും രക്ഷപ്പെടാന്‍ ഞാൻ ശ്രമിച്ചു നോക്കി.. പക്ഷേ എന്റെ ഭൂരിഭാഗം ശക്തിയും എന്റെ പിടിയില്‍ നിന്നും വഴുതി മാറിക്കൊണ്ടിരിക്കുന്നു.

പക്ഷേ എന്റെ ശ്രമം ഞാൻ തുടർന്ന് കൊണ്ടിരുന്നു. എത്ര നേരം ഞാൻ ശ്രമിച്ച് എന്നൊന്നും അറിയില്ല… അവസാനം എനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലായതും ഞാൻ വെറുതെ കിടന്നു.

എന്റെ ഹൃദയത്തിൽ തുച്ഛമായ ശക്തിയെ അവശേഷിപ്പിച്ച് കൊണ്ട് എല്ലാ ശക്തിയും എന്റെ ആത്മാവിലേക്ക് പിന്‍വലിഞ്ഞു.

പെട്ടന്നാണ് തടവറയുടെ സ്വഭാവവും മാറാൻ തുടങ്ങിയത്… ഏതോ ശക്തികള്‍ മുന്നൂറ് മീറ്റര്‍ ചുറ്റളവിലുള്ള തടവറയെ ശക്തിപ്പെടുത്താൻ എന്നപോലെ തടവറയെ വളരെ വേഗത്തിൽ പൊതിയാൻ തുടങ്ങി…

കഴുത്തിന് താഴേ എനിക്ക് സ്തംഭിച്ചിരിക്കാൻ മാത്രമാണ് കഴിഞ്ഞത്… തല മാത്രം എനിക്ക് ചെറുതായി അനക്കാൻ കഴിഞ്ഞു.

റീനസിന്റെ ആത്മാവിനെ ബന്ധിച്ചിരുന്ന ആ ശക്തി പൂര്‍ണമായി അകന്നു എന്റെ ആത്മാവിനെ ബന്ധിച്ചതും റീനസ് അവശതയോടെ മെല്ലെ മിഴി തുറന്ന് എന്നെ നോക്കി…

അയാളുടെ മുഖത്ത് ദേഷ്യവും… സങ്കടവും.. നിസ്സഹായാവസ്ഥയും പടർന്നു പിടിച്ചു… അയാൾ മെല്ലെ എഴുനേറ്റ് നിന്നു.

“എന്താണ് നി ചെയ്തത് ഫ്രൻഷെർ…? മലാഹിയുടെ ചതിയില്‍ നി ചാടരുതായിരുന്നു… എന്നെ മോചിപ്പിക്കാൻ നി ഇവിടെ വരാൻ പാടില്ലായിരുന്നു…. നിന്നെ രക്ഷിക്കാൻ പോലും കഴിയാത്ത അവസ്ഥയില്‍ ആണ് ഞാനിപ്പോ… റീനസ് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

“നിങ്ങൾ ഇവിടെ നില്‍ക്കരുത്… പ്രകൃതിയില്‍ നശീകരണ ശക്തി വര്‍ധിച്ച് കൊണ്ടിരിക്കുന്നു… അതിനെ തടയാൻ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ… ഇനി നിങ്ങൾ ഇവിടെ നില്‍ക്കരുത്…. ആ ശക്തി തടവറയെ പൂര്‍ണമായി പൊതിഞ്ഞ് നിങ്ങളെയും ഇവിടെ തളയ്ക്കുന്നതിന് മുൻപ് ഇവിടെനിന്ന് നിങ്ങൾ രക്ഷപ്പെടണം…” വളരെ ബുദ്ധിമുട്ടി ഞാൻ എങ്ങനെയോ സംസാരിച്ചു.

റീനസിന്റെ മുഖത്ത് വിഷാദം നിറഞ്ഞു… അയാൾ എന്നെയും വളരെ വേഗത്തില്‍  തടവറയെ പൊതിഞ്ഞു കൊണ്ടിരുന്ന കാവല്‍ ശക്തിയേയും നോക്കി.

ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാതെ അയാൾ നിന്നു…

“നിങ്ങൾ ഇവിടെ പിന്നെയും ബന്ധിതനായാൽ പ്രപഞ്ചത്തിന്റെ സമീകരണ നില പെട്ടന്ന് തെറ്റും… അങ്ങനെ സംഭവിച്ചാല്‍ പ്രകൃതി സ്വയം ഒഷേദ്രസിനെ നിഷ്‌ക്രിയാവസ്ഥയിൽ നിന്നും ഉണര്‍ത്തി അതിന്റെ നിയന്ത്രണം ഒഷേദ്രസിന്റെ ശക്തിക്ക് നല്‍കും… അതാണോ നിങ്ങള്‍ക്ക് വേണ്ടത്…?” ദേഷ്യത്തില്‍ ഞാൻ ചോദിച്ചു.

“നിന്നെ ഒഷേദ്രസിന്റെ കൈയിൽ കിട്ടിയാലും എന്ത് സംഭവിക്കും എന്ന് നിനക്കറിയാമല്ലോ…” റീനസ് എന്നെ കുറ്റപ്പെടുത്തി.

“അറിയാം… അതുകൊണ്ടാണ് നിങ്ങളെ ഇവിടെ നിന്നും രക്ഷപ്പെടാന്‍ ഞാൻ പറഞ്ഞത്… പ്രകൃതി ശക്തിയില്‍ നശീകരണ ശക്തി വര്‍ദ്ധിക്കുന്നതിനെ നിങ്ങൾ തടയുകയാണെങ്കിൽ ഒരു വര്‍ഷം എങ്കിലും കഴിയാതെ ഒഷേദ്രസ് ഉണരില്ല… ആ സമയം കൊണ്ട് ഒരുപക്ഷേ എനിക്ക് ഇവിടെ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞാൽ…?”

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.