മാന്ത്രികലോകം 10 [Cyril] 2195

മുകളില്‍ രക്തവർണ്ണമായ മേഘങ്ങളിലാണ് ഒഷേദ്രസ് സൃഷ്ടിച്ച മാന്ത്രിക തടവറ ഉള്ളത്…. ഒഷേദ്രസിന്റെ ശക്തി മാത്രം പ്രയോഗിച്ച് കഴിഞ്ഞ തവണ നടത്തിയ അതേ പരീക്ഷണം ഞാൻ നടത്തി — എന്നെ എതിരേൽക്കാൻ ഒരു കാവല്‍ ശക്തിയും അവിടെ ഇല്ലായിരുന്നു.

എനിക്ക് ഒന്നും മനസ്സിലായില്ല… എല്ലാ എനിക്ക് അനുകൂലമായി നടക്കുന്നത് ഓര്‍ത്തു, ഇതിൽ എന്തോ ചതി ഉണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു.

തടവറയില്‍ ഏറെകുറെ പൂര്‍ണ ശക്തിയും ക്ഷയിച്ച റീനസ് നിശ്ചലമായി കിടക്കുന്നത് ഞാൻ കണ്ടു….

ഒരുപക്ഷേ ഇത് മലാഹിയും ലക്ഷക്കണക്കിന് അനുയായികളും പാര്‍ക്കുന്ന ലോകം ആയതുകൊണ്ട് ആയിരിക്കും ശത്രുക്കൾ ഇവിടെ വരാൻ ഭയപ്പെടും എന്ന ചിന്തയില്‍ കാവല്‍ ശക്തിയെ ഇവിടെ നിയമിക്കാത്തത്… ഞാൻ ചിന്തിച്ചു….

പക്ഷേ അപ്പോഴും എന്തോ ചതി ഇവിടെ പതുങ്ങിയിരിക്കുന്നു എന്ന് എന്റെ മനസ്സ് മുന്നറിയിപ്പ് തന്നു.

ഒഷേദ്രസിന്റെ ശക്തിയില്‍ നിന്നും സൃഷ്ടിച്ച അവതാറിൽ നിന്നും എന്റെ മനഃശക്തിയെ ഞാൻ അകറ്റിയതും ഒഷേദ്രസിന്റെ ശക്തി അന്തരീക്ഷത്തില്‍ അലിഞ്ഞ് ചേര്‍ന്നു.

കുറച്ച് നേരം ഞാൻ ചിന്താകുഴപ്പത്തിൽ ആയിരുന്നു… പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയില്‍ എന്റെ ആത്മാവും മനസ്സും ലയിപ്പിച്ച സമയം ഈ ലോകത്ത് മലാഹിയും ലക്ഷക്കണക്കിന് അനുയായികളും ഉണ്ടായിരുന്നത് ഞാൻ കണ്ടതാണ്…. പക്ഷേ ഇപ്പോൾ ആരെയും ഇവിടെ കാണുന്നില്ല.

ഇത് എന്തെങ്കിലും ചതി ആണെങ്കില്‍ പോലും റീനസിനെ ആ തടവില്‍ നിന്നും രക്ഷിക്കേണ്ടത് വളരെ നിര്‍ണായകമായ കാര്യമാണ്… ഇല്ലെങ്കില്‍ പ്രകൃതി ശക്തിയുടെ നശീകരണ ശക്തി ഉയർന്ന് കൊണ്ടിരിക്കും… അത് കൂടുതൽ അപകടമാണ്.

ഞാൻ വേഗം ആ തടവറയില്‍ പ്രത്യക്ഷപ്പെട്ടു… ഒരു ശക്തിയും എന്നെ തടഞ്ഞില്ല… ഒരു ശക്തിയും എന്നെ ചിതറിച്ച് കളയാനും ശ്രമിച്ചില്ല.

റീനസിന്റെ അടുത്തു ഞാൻ മുട്ടുകുത്തി ഇരുന്നു…. എത്ര വിളിച്ചിട്ടും റീനസ് അനങ്ങിയില്ല…

റീനസിന്റെ ആത്മാവിനെ എന്റെ ശക്തി ഉപയോഗിച്ച് ഞാൻ പരിശോധിച്ചു…..

നിർമാർജ്ജന കവചം പോലത്തെ ഏതോ ഒരു ശക്തി റീനസിന്റെ ആത്മാവിനെ ബന്ധിച്ചിരുന്നത് ഞാൻ കണ്ടു… അത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ആ ശക്തി റീനസിനെ തടവറയുമായി ചേര്‍ത്താണ് ബന്ധിപ്പിച്ചിരുന്നത്…

ആ ശക്തിയെ റീനസിന്റെ ആത്മാവില്‍ നിന്നും അകറ്റാതെ റീനസിനെ അനക്കാൻ പോലും കഴിയില്ല.

ആ അജ്ഞാത ശക്തിയെ കണ്ടിട്ട് ഞാൻ മടിച്ചു നിന്നു….

അത് എന്താണെന്ന് അറിയാൻ എന്റെ ശക്തിയെ പ്രയോഗിച്ച് ഞാൻ ആ ശക്തിയെ മെല്ലെ സ്പര്‍ശിച്ചു….

എന്നെ ഞെട്ടിച്ചുകൊണ്ട് ആ ശക്തി ഒരു ചുഴി പോലെ പ്രവർത്തിച്ചു കൊണ്ട് പ്രകാശത്തേക്കാൾ വേഗത്തിൽ എന്റെ ശക്തിയിലൂടെ പടര്‍ന്ന് എന്റെ ആത്മാവിനെ പൊതിയാൻ തുടങ്ങി…

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.