മാന്ത്രികലോകം 10 [Cyril] 2195

പ്രകൃതി മനുഷ്യനായി മാറി അൽദീയയെ അതിന്റെ ഭാര്യയായി സ്വീകരിച്ചത് കൊണ്ടാണ് എന്റെ അമ്മ അൽദീയ യുടെ ഉദരത്തിൽ ഞാൻ ഉത്ഭവിച്ചത്….

പക്ഷേ എന്റെ അമ്മയുടെ വയറ്റിൽ ഞാൻ ഉത്ഭവിച്ച് ഒരാഴ്ച കഴിഞ്ഞതും മൂന്ന് പ്രശ്‌നങ്ങളെ എന്റെ അമ്മ തിരിച്ചറിഞ്ഞു —,,

ഒന്ന് : ജീവിതത്തിൽ ഏറിയ സമയവും സ്തംഭനാവസ്ഥയിൽ കഴിയേണ്ടി വരുന്ന എന്റെ അമ്മയുടെ ഉദരത്തിൽ ഉണ്ടായിരുന്ന എന്റെ ആത്മ വളര്‍ച്ചയേയും ശാരീരിക വളര്‍ച്ചയേയും എന്റെ അമ്മയുടെ ശക്തി കാര്യമായി ബാധിക്കുന്നു എന്നതും…

രണ്ടു : എന്റെ ആത്മാവ് എങ്ങനെയോ എന്റെ അമ്മയുടെ ശക്തിയെ ഉപയോഗിച്ച് പ്രകൃതിയുടെ നിർദോശമായ നശീകരണ ശക്തിയെ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. ഈ നശീകരണ ശക്തി വന്‍തോതില്‍ എന്റെ ആത്മാവില്‍ സംഭരിക്കപ്പെട്ട് കഴിഞ്ഞിരുന്നു…. ഇനിയും എന്റെ ആത്മാവ് കൂടുതലായി നശീകരണ ശക്തിയെ പ്രകൃതിയില്‍ നിന്നും സ്വീകരിക്കും എന്നും എന്റെ അമ്മ മനസ്സിലാക്കി…. ഈ അവസ്ഥയില്‍ ഞാൻ ജനിച്ചാൽ, ഒഷേദ്രസിന്റെ ശക്തിയെ അല്ല… മറിച്ച് എന്റെ ശക്തിയെ ആയിരിക്കും പ്രപഞ്ചം തന്നെ ഭയക്കേണ്ട അവസ്ഥ ഉണ്ടാവുക…

മൂന്ന് : എന്റെ അമ്മയുടെ വയറ്റിൽ വെറും രണ്ട് ദിവസം മാത്രം പ്രായമുള്ള സമയത്താണ് എന്റെ ഉപബോധ മനസ് ഉണര്‍ന്നത്…. ഉടനെ എന്റെ ആത്മാവും എന്റെ ഉപബോധ മനസ്സും ഒന്നിച്ച് പ്രവർത്തിച്ച് എന്റെ അമ്മയുടെ തുറന്ന പുസ്തകം പോലെ കിടക്കുന്ന തിരിച്ചറിവ്‌ എന്ന നിഗൂഢ- മാന്ത്രികബോധ ശക്തിയില്‍ നിന്നുള്ള പ്രകൃതിയുടെയും.. പ്രപഞ്ചത്തിന്റെയും… പിന്നേ മാന്ത്രിക ശക്തികളുടെയും നിഗൂഢമായ പ്രവർത്തന രഹസ്യങ്ങളെ എല്ലാം മാന്ത്രിക ശക്തിയായി എന്നിലേക്ക് സ്വീകരിക്കാൻ തുടങ്ങിയിരുന്നു…. ഒരാഴ്ച കഴിഞ്ഞാണ് ഇക്കാര്യങ്ങളെ എന്റെ അമ്മ അറിയാൻ തുടങ്ങിയത്….

ഈ മൂന്നാമത്തെ കാര്യം അത്ര നിസ്സാരമല്ലായിരുന്നു… കാരണം എന്റെ അമ്മയുടെ നിഗൂഢ ശക്തിയെ ഞാൻ പൂര്‍ണമായി സ്വീകരിച്ചു കഴിഞ്ഞാൽ ഏതെങ്കിലും രണ്ട് കാര്യങ്ങൾ സംഭവിക്കും.. ഒന്നുകില്‍ ഞാനും എന്റെ അമ്മയെ പോലെ അധിക നേരവും സ്തംഭനാവസ്ഥയിൽ കഴിയേണ്ടി വരുമെന്ന് എന്റെ അമ്മ ഭയന്നു…. അല്ലെങ്കിൽ എന്റെ അമ്മയുടെ അത്രയും ശക്തിയെ എനിക്ക് പ്രാപിക്കാന്‍ കഴിഞ്ഞാല്‍, ഒരുപക്ഷേ ഒഷേദ്രസിനെ പോലെ ചിന്താഗതിയുള്ളവനായി ഞാനും മാറുകയാണെങ്കിൽ ഈ പ്രപഞ്ചത്തെയും അതിലുള്ള എല്ലാറ്റിനെയും നശിപ്പിക്കാന്‍ എനിക്ക് നിസ്സാരമായി കഴിയുമെന്നും എന്റെ അമ്മക്ക് അറിയാമായിരുന്നു…

അതുകൊണ്ട് ആദ്യത്തെ പ്രശ്‌നത്തില്‍ നിന്നും എന്നെ രക്ഷിക്കാനും — ഒരുപക്ഷേ ഒഷേദ്രസിന്റെ ചിന്താഗതി ഉള്ളവനായി ഞാൻ മാറുകയാണെങ്കിൽ പ്രപഞ്ചത്തെ എന്നില്‍ നിന്നും രക്ഷിക്കാനും വേണ്ടി ഞാൻ എന്റെ അമ്മയുടെ ഉദരത്തിൽ തുടരാൻ കഴിയില്ല എന്ന സത്യം അമ്മ മനസ്സിലാക്കി.

അതുകൊണ്ടാണ് പ്രകൃതി ശക്തിയും എന്റെ അമ്മയും ചേര്‍ന്ന് എന്നെ ഷൈദ്രസ്തൈന്യ യുടെ ഉദരത്തിലേക്ക് മാറ്റിയത്….

കാരണം ഷൈദ്രസ്തൈന്യയുടെ ശക്തിക്കും റീനസിന്റെ ശക്തിക്കും മാത്രമേ എന്റെ ശക്തിയില്‍ മാറ്റം വരുത്താനും… എന്റെ സ്തംഭിച്ചു പോയ ആത്മീയ വളര്‍ച്ചയേയും ശാരീരിക വളര്‍ച്ചയേയും ഭേദമാക്കി യഥാര്‍ത്ഥ നിലയിലേക്ക് എത്തിക്കാനും കഴിയുമായിരുന്നുള്ളൂ.

അങ്ങനെയാണ് എന്നെ എന്റെ അമ്മയും പ്രകൃതിയും ഷൈദ്രസ്തൈന്യ യുടെ ഉദരത്തിലേക്ക് മാറ്റിയത്.

ഫെയറി ദൈവത്തിന്റെ രക്തത്തിന്റെ സത്തയ്ക്ക് ജീവിച്ചിരിക്കുന്ന ആത്മാവിനേയും ശരീരത്തെയും മനസ്സിനെയും ഭേദമാക്കാനുള്ള ശക്തിയുണ്ട്… എന്റെ മനസ്സ്, ആത്മാവ്, ശരീരം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്തംഭനത്തെ ഷൈദ്രസ്തൈന്യ യുടെ ശക്തി അകറ്റി…. എന്നിട്ട് അവരുടെ ശക്തി എന്നെ അവരുടെ സ്വന്തമായി സ്വീകരിച്ചു… ഒപ്പം അവരുടെ ആത്മാവില്‍ ലയിച്ച് ചേര്‍ന്നിരുന്ന സ്വര്‍ണ്ണ വ്യാളി എന്റെ യാഥാര്‍ത്ഥ

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.