മാന്ത്രികലോകം 10 [Cyril] 2195

എന്റെ അമ്മയുടെ മനസില്‍ നിന്നും ചില കാര്യങ്ങളെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു — ചില ജീവികള്‍ എന്നെ പ്രകൃതിയുടെ പുത്രന്‍ എന്നു വിളിക്കാനുള്ള കാരണം എനിക്ക് മനസ്സിലായി — പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയില്‍ ലയിച്ച ഞാൻ ഒഷേദ്രസ് ഉള്‍പ്പെടെയുള്ള പ്രപഞ്ചത്തിലുള്ള എല്ലാ ദൈവങ്ങളുടെയും മനസിലും ഞാൻ പ്രവേശിച്ചിരുന്നു… പക്ഷേ അവരുടെ മനസില്‍ ഞാൻ കണ്ട പലതും ഇപ്പോൾ എനിക്ക് ഓര്‍ത്തെടുക്കാൻ കഴിയുന്നില്ല…

പക്ഷേ ഇപ്പോഴും ഓര്‍ക്കാന്‍ കഴിയുന്ന കാര്യങ്ങളെ ഓര്‍ത്തു ഞാൻ സന്തോഷിച്ചു — അതേസമയം ഭയവും എന്റെ മനസില്‍ നിറഞ്ഞു.

പക്ഷേ എന്റെ ഭയത്തെ മനസില്‍ നിന്നും ഞാൻ അകറ്റിയ ശേഷം അത്യാവശ്യമായി ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണെന്ന് ഞാൻ ഒത്തുനോക്കി.

പ്രധാനമായി മൂന്ന് സ്ഥലങ്ങളെ സന്ദര്‍ശിക്കാനുണ്ട്….. ആദ്യത്തെ സ്ഥലത്തിൽ എനിക്ക് നേരിട്ട് പോകേണ്ട കാര്യമില്ല. അതുകൊണ്ട്‌ ആദ്യം ആ സ്ഥലത്തെ സന്ദര്‍ശിക്കാൻ ഞാൻ തീരുമാനിച്ചു….

പക്ഷേ അതിനുമുന്‍പ് എനിക്ക് അമ്മുവിന്റെ ശക്തിയുടെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് അറിയണം — എന്നാലേ എനിക്ക് കാണാന്‍ കഴിയാത്തത് അവള്‍ക്ക് എങ്ങനെ കാണാന്‍ കഴിയുന്നു എന്ന് മനസ്സിലാക്കാൻ കഴിയുകയുള്ളു….

അതുപോലെ എന്റെ ശക്തിയെ മറ്റുള്ളവരിൽ നിന്നും മറച്ചു പിടിക്കാനുള്ള വിദ്യയെ ഞാൻ ശെരിയായ രീതിക്ക് എന്നില്‍ പ്രയോഗിച്ചത് ഫലം ചെയ്തോ എന്നും അറിയണം…

അതുകൊണ്ട് അമ്മുവിൽ നിന്നും എന്റെ ശക്തിയെ മറയ്ക്കാനുള്ള വിദ്യയെ പ്രായോഗിക്കാതെ എന്റെ മനഃശക്തിയെ ഞാൻ മാന്ത്രിക ഭവനം മുഴുവനായി വ്യാപിപ്പിച്ചു…. ചിലരൊക്കെ ഉറക്കത്തില്‍ ആയിരുന്നു…. അമ്മു അവളുടെ കട്ടിലില്‍ വെറുതെ കണ്ണടച്ച് കിടക്കുന്നത് കണ്ടു..

എന്റെ മനഃശക്തിയെ ഞാൻ അമ്മുവിന്റെ മനസില്‍ പ്രവേശിപ്പിച്ചു… പക്ഷേ അപ്പോഴും അവള്‍ എന്റെ സാമീപ്യം അറിഞ്ഞില്ല….

ഞാൻ ഉടനെ അവളുടെ ആത്മാവിനേയും ഹൃദയത്തെയും പിന്നേ അവളുടെ ശക്തിയേയും ശെരിക്കും മനസ്സിലാക്കിയ ശേഷം സന്തോഷത്തോടെ എന്റെ ശരീരത്തിലേക്ക് ഞാൻ മടങ്ങി.

നോഷേയ യുടെ ശുദ്ധമായ രക്തവും ശുദ്ധമായ ശക്തിയും അമ്മുവിന് അതേപോലെ ലഭിച്ചിട്ടുണ്ട്…. അതുപോലെ നോഷേയയുടെ മാന്ത്രിക കാഴ്ചയും അമ്മുവിന് ലഭിച്ചിട്ടുണ്ട്….

എനിക്കും നോഷേയ പോലെ… അമ്മുവിനെ പോലെ മാന്ത്രിക കാഴ്ച ലഭിക്കാൻ എന്ത് ചെയ്യണമെന്ന് എനിക്കറിയാം… എന്റെ ശക്തിയെ എങ്ങനെ പരിവര്‍ത്തനം ചെയ്താൽ അത് സാധ്യമാകും എന്നും ഇപ്പോൾ മനസ്സിലായി.

ഞാൻ കരുതിയിരുന്നത് പോലെ മലാഹിയുടെ ആ പ്രതിമകള്‍ നില്‍ക്കുന്ന സ്ഥലം ശൂന്യത അല്ലായിരുന്നു.

മലാഹിയുടെ ഓരോ ജീവനുള്ള പ്രതിമകളേയും ഒരു കറുത്ത കവചം പോലത്തെ എന്തോ വസ്തു ആവരണം ചെയ്തിരുന്നു… ആ കറുത്ത കവചത്തെ പ്രകാശത്തിന് സ്പര്‍ശിക്കാൻ കഴിയാത്തത് കൊണ്ട്‌ എന്റെ ശക്തിക്ക് അതിനെ കാണാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം….

അതുപോലെ ആ പ്രതിമകള്‍ താല്‍ക്കാലികമായി നിര്‍ജ്ജീവമായ അവസ്ഥയില്‍ നില്‍ക്കുന്നത് കൊണ്ട് ആ പ്രതിമകളുടെ ആത്മാവില്‍ നിന്നും ഹൃദയത്തിലേക്ക് ശക്തി വ്യാപിച്ചിരുന്നില്ല… അതുകൊണ്ടാണ് അദൃശ്യമായി നില്‍ക്കുന്ന ആ പ്രതിമകളെ എന്റെ മാന്ത്രിക ശക്തിക്ക് തിരിച്ചറിയാൻ കഴിയാത്തത്….

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.