മാന്ത്രികലോകം 10 [Cyril] 2195

അറിയപ്പെടുന്ന അൽദീയ എന്ന എന്റെ യഥാര്‍ത്ഥ അമ്മയുടെ ചുണ്ടില്‍ സ്നേഹത്തിന്റെ പുഞ്ചിരി വിരിഞ്ഞത് പാതി മയക്കത്തിലും ഞാൻ കണ്ടു…. എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടര്‍ന്നു.

“നിങ്ങൾ എന്റെ മാതാവ്… പ്രകൃതി ശക്തി എന്റെ പിതാവ്…” അത്രയും മാത്രമേ എനിക്ക് പറയാൻ കഴിഞ്ഞുള്ളു.

എന്റെ അമ്മയുടെ കണ്ണുകൾ സന്തോഷം കാരണം തിളങ്ങി… അവസാനമായി എന്റെ അമ്മ പറഞ്ഞത് എന്റെ കാതില്‍ മുഴങ്ങി കേട്ടു —,

“നിന്റെ യഥാര്‍ത്ഥ മാതാവിനെയും പിതാവിനെയും നി തിരിച്ചറിഞ്ഞിരിക്കുന്നു എന്റെ പ്രിയ ഫ്രെൻ…” എന്റെ അമ്മ എന്റെ നെറ്റിയില്‍ പിന്നെയും ചുംബിച്ചു.

എന്റെ ബോധം ഏകദേശം നശിച്ചിരുന്നു… പക്ഷേ ഞാൻ എങ്ങനെയോ ചിരിച്ചു… എന്റെ അമ്മ തുടർന്നു —,,

“ഒഷേദ്രസിന്റെ ശക്തിയെ നി നേരിട്ടാൽ നിന്റെ നിര്യാണം ഞാൻ കാണുന്നു… ഒഷേദ്രസിന്റെ മരണ സാധ്യതയും ഞാൻ കാണുന്നു… മറ്റനേകം ആത്മായമരണങ്ങളും ഞാൻ കാണുന്നു…. വിഭജിച്ചു മരണപ്പെടുന്ന ഒരുപാട്‌ ആത്മാക്കളെയും ഞാൻ കാണുന്നു ഫ്രെൻ…

അല്ലെങ്കിൽ ഒഷേദ്രസിന്റെ പിടിയില്‍ അകപ്പെട്ട് അതിന്റെ അടിമയായി മാറി പ്രപഞ്ചത്തിന്റെ നാശത്തിനു നീ കാരണമായി തീരാനും സാധ്യതയുണ്ട്….

പക്ഷേ അത് രണ്ടില്‍ ഏതു സംഭവിച്ചാലും നിന്റെ മരണത്തെ ഒഴിവാക്കാൻ കഴിയില്ല എന്നത് എനിക്ക് കാണാന്‍ കഴിയുന്നു…” എന്റെ അമ്മ വേദനയോടെ പറഞ്ഞു.

“പക്ഷേ വിധി എന്നത് സ്ഥിരത ഇല്ലാത്ത ശക്തിയാണ് ഫ്രെൻ… മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നും എനിക്ക് കാണാന്‍ കഴിയുന്നില്ല എന്ന് കരുതി മേല്‍ പറഞ്ഞ കാര്യങ്ങൾ തന്നെ സംഭവിക്കണം എന്നില്ല… വ്യത്യസ്തമായി സംഭവിക്കാന്‍ സാധ്യതയുണ്ട്…” എന്റെ കവിളിൽ കൈപ്പത്തി വെച്ചുകൊണ്ട് എന്റെ അമ്മ പറഞ്ഞു.

അവസാനം പൂര്‍ണ നിദ്ര എന്നെ തഴുകി.
**********’*****

മണിക്കൂറുകൾ കഴിഞ്ഞാണ് ഞാൻ എന്റെ മയക്കത്തിൽ നിന്നും ഉണര്‍ന്നത് — അതോ ദിവസങ്ങൾ കഴിഞ്ഞാണോ എന്നും അറിയില്ല…

എന്റെ കണ്ണുകൾ കൊണ്ട് ആദ്യം ഞാൻ തിരക്കിയത് എന്റെ അമ്മയെ ആയിരുന്നു…. അവരെ കാണാത്തത് കൊണ്ട് എനിക്ക് നിരാശ തോന്നി.

പ്രതിമ സ്ത്രീ… അല്ല.. അൽദീയ — അവർ എന്റെ അമ്മയാണെന്ന് ഞാൻ സ്വപ്നം കണ്ടതാണോ…?

ഒരിക്കലുമില്ല… അത് സ്വപ്നമല്ല…. അത് തന്നെയാണ് യാഥാർത്ഥ്യം.

എന്റെ മയക്കത്തിലേക്ക് വഴുതി വീഴും മുന്‍പ് ഞാൻ ചെയ്ത കാര്യങ്ങളെ എന്റെ മനസ്സിലേക്ക് ഞാൻ കൊണ്ടുവരാന്‍ ശ്രമിച്ചു… പകുതിക്ക് കൂടുതൽ കാര്യങ്ങളും എനിക്ക് ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ല… അവസാനമായി എന്റെ അമ്മ പറഞ്ഞ വാക്കുകളും എനിക്ക് ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ല….

ഓര്‍ക്കാന്‍ കഴിയുന്ന ചില കാര്യങ്ങളെ ഞാൻ എന്റെ മനസില്‍ ക്രമപ്പെടുത്തി:-

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.