മാന്ത്രികലോകം 10 [Cyril] 2195

മാത്രമായി പുറത്തേക്ക് വ്യാപിപ്പിച്ചാലും നിനക്ക് കാഴ്ച സാധ്യമാണ് എന്നും നീയിപ്പോ പറയുന്നു!.

അതുകൂടാതെ നിർമാർജ്ജന കവചത്തെ ഇതുവരെ ഞങ്ങൾക്ക് ശരിയായ രീതിക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല എന്നത് സത്യം. പക്ഷേ മാന്ത്രിക ശക്തിയെ ഉപയോഗിച്ച് എന്തെങ്കിലും സൃഷ്ടിക്കുമ്പോൾ, ആ സൃഷ്ടി പൂര്‍ത്തിയാക്കും മുന്നേ ആ സൃഷ്ടിയെ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന മാന്ത്രികർക്ക് മാത്രമേ അതിനെ കാണാനും അതിന്റെ പോരായ്മകളെ മനസ്സിലാക്കാനും കഴിയുകയുള്ളു….…. പക്ഷേ ഞങ്ങളുടെ ആ പൂര്‍ത്തിയാവാത്ത സൃഷ്ടിയെ പോലും നിനക്ക് കാണാന്‍ കഴിഞ്ഞെന്നു മാത്രമല്ല… ഞങ്ങൾ എന്താണ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് എന്നതിനെ പോലും നിനക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുന്നു…. അതെങ്ങനെ നിനക്ക് കഴിഞ്ഞു…?!”

ജാസറിന്റെ സംശയം കേട്ട് ഞാൻ ജാസറിനെ അല്‍പ്പ നേരം ആലോചനയോടെ നോക്കി നിന്നു. എന്നിട്ട് മറ്റുള്ളവരെയും ഞാൻ നോക്കി… എല്ലാ മുഖത്തും ജാസറിന്റെ അതേ സംശയം നിഴലിച്ച് നിന്നിരുന്നത് ഞാൻ കണ്ടു.

ഉടനെ അമ്മു സ്വന്തം മനഃശക്തിയെ പുറത്തേക്ക്‌ വ്യാപിപ്പിച്ചത് ഞാൻ അറിഞ്ഞു…

മറ്റുള്ളവരും അവൾ അങ്ങനെ ചെയ്തത് അറിഞ്ഞതും…. അവരെല്ലാം അമ്മുവിനെ നോക്കി പുഞ്ചിരിച്ചു.

“എല്ലാ കാര്യങ്ങളെയും നി വളരെ വേഗത്തില്‍ മനസ്സിലാക്കുന്നുണ്ട് അമ്മു…” സിദ്ധാര്‍ത്ഥ് സന്തോഷത്തോടെ ചിരിച്ചു.

അപ്പോ അമ്മുവിന്‍റെ പരിശീലനത്തിന് കാര്യമായ പുരോഗതി ഉണ്ട്… നല്ലത്. ഞാൻ ചിന്തിച്ചു.

“ശെരിയാ…! നേരത്തെ ഫ്രെൻ നമ്മൾ പരിശീലനം നടത്തുന്ന അറയിൽ എത്തി നോക്കാൻ വന്നപ്പോ അവന്റെ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോൾ അവന്റെ ശക്തിയെ അവന്‍ എന്നില്‍ നിന്നും പിന്നെയും ഒളിപ്പിച്ച് വെച്ചിരിക്കുന്നു. അതുകൊണ്ട്‌ അവന്റെ ശക്തി ഒഴികെ മറ്റുള്ളവരുടെ ശക്തികളെ എല്ലാം എന്റെ ശക്തിക്ക് അനുഭവപ്പെടുന്നുണ്ട്…

പിന്നേ നിങ്ങൾ പറഞ്ഞത് സത്യമാണെന്ന് എനിക്കിപ്പോ ബോധ്യമായി. മനഃശക്തിക്കും ആത്മ ശക്തിക്കും മറ്റുള്ള മാന്ത്രിക ശക്തികളെ സ്പര്‍ശിച്ച് അനുഭവപ്പെടാന്‍ കഴിയും എന്നല്ലാതെ ഒന്നിനെയും കണ്ടു മനസ്സിലാക്കാൻ എനിക്കും കഴിയുന്നില്ല…” അമ്മു സ്വന്തമായി പരിശോധന നടത്തിയശേഷം സ്ഥിരീകരിച്ചു.

‘എന്റെ ആത്മാവിനെ എന്റെ ശക്തിയില്‍ പ്രവേശിപ്പിച്ചില്ല എങ്കിലും എന്തുകൊണ്ടാണ് എനിക്ക് മാത്രം കാഴ്ച സാധ്യമാകുന്നതു…?’ ഞാൻ സ്വയം ചോദിച്ചു.

‘ആ ചോദ്യത്തിന്റെ ഉത്തരം നിനക്ക് അറിയാം ഫ്രെൻ… സ്വാഭാവികതയോടെ അത് നി ചെയ്യുന്നത് കൊണ്ട് അതിനെക്കുറിച്ച് നി ചിന്തിക്കാൻ ശ്രമിക്കുന്നില്ല എന്നതാണ് സത്യം..’ എന്റെ മാന്ത്രിക ബോധം പറഞ്ഞു.

എന്റെ ഉള്ളില്‍ എന്റെ ശ്രദ്ധയെ കേന്ദ്രീകരിച്ച് കൊണ്ട് ഞാൻ പറഞ്ഞു, ‘നി ആരാണെന്ന് എനിക്കറിയാം മാന്ത്രിക ബോധമെ…’

“ഫ്രെൻ…!?” അന്നേരം സാഷ എന്നെ സംശയത്തോടെ വിളിക്കുന്നത് കേട്ട് അടച്ചിരുന്ന മിഴികള്‍ തുറന്നു അവളെ ഞാൻ നോക്കി.

എന്റെ മാന്ത്രിക ബോധം പറഞ്ഞത് ശെരിയാണ്… എപ്പോഴും ചെറിയ ചില മാന്ത്രിക പ്രയോഗങ്ങള്‍ നടത്തുമ്പോൾ അതിനെ സ്വാഭാവികമായ നിസാര കാര്യം ഞാൻ ചെയ്യുന്നു എന്ന തോന്നല്‍ കൊണ്ടാണ് ചെറിയ കാര്യങ്ങളെ കുറിച്ച് ഞാൻ ഇതുവരെ ചിന്തിക്കാതെ പോയത്.

പക്ഷേ എന്നെപോലെ പല കാര്യങ്ങളും എന്റെ സുഹൃത്തുക്കള്‍ക്ക് ചെയ്യാൻ കഴിയുന്നില്ല എന്ന് ഇപ്പോൾ അവർ പറഞ്ഞപ്പോൾ മാത്രമാണ് ഞാൻ ഗാഢമായി അതിനെ കുറിച്ച് ചിന്തിച്ച് നോക്കിയത്… അതിന്റെ കാരണം

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.