മാന്ത്രികലോകം 10 [Cyril] 2195

എനിക്ക് അല്‍ഭുതം തോന്നി — അപ്പോ അന്തര്‍ദര്‍ശനം ലഭിച്ച് കൊണ്ടിരിക്കുന്ന ആ സമയത്ത്‌ നമ്മെ ഒരു ശക്തിയും ഉപദ്രവിക്കാൻ ശ്രമിക്കില്ല എന്ന സത്യത്തെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

പക്ഷേ ഇപ്പോൾ എല്ലാം കഴിഞ്ഞ സ്ഥിതിക്ക് ആക്രമണം പിന്നെയും തുടങ്ങുന്നതിന് മുന്‍പ് എനിക്ക് ചെയ്യാനുള്ളത് പൂര്‍ത്തിയാക്കാന്‍ ഞാൻ തീരുമാനിച്ചു.

സ്വാഭാവികമായി പ്രകൃതിയുടെ ഊര്‍ജ്ജ ശക്തി എല്ലാ ദൈവങ്ങളുടെയും മാന്ത്രികരുടെയും ഹൃദയത്തില്‍ വ്യാപിക്കുന്നത് പോലെ ആ ശക്തി ലയിച്ചിരുന്ന എന്റെ ശക്തിയും അൽദീയ യുടെ മനസിലും… മറ്റുള്ള എല്ലാ ദൈവങ്ങളുടെ മനസ്സിലും… എല്ലാ മാന്ത്രികരുടെ മനസ്സിലും പടർന്നു……. അവരാരും എന്റെ ഈ നുഴഞ്ഞു കയറ്റം അറിയുക പോലും ചെയ്തില്ല എന്ന് അറിഞ്ഞതോടെ എനിക്ക് ചെറിയൊരു ആശ്വാസം തോന്നി.

ഒരു നിമിഷം എല്ലാ മനസ്സിലും ഞാൻ ഒന്ന് പടർന്ന ശേഷം കൂടുതൽ പരീക്ഷണത്തിന് മുതിരാതെ എന്റെ മനസ്സിനെയും ആത്മാവിനേയും എന്റെ സ്വന്തം ശരീരത്തിലേക്ക് തന്നെ തിരികെ ഞാൻ പ്രവേശിപ്പിച്ചു.

ഉടനെ ഇന്നുവരെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത വേദന എന്റെ ശരീരത്തിനും ആത്മാവിനും അനുഭവപ്പെട്ടു… എന്റെ ആത്മാവിന്റെ പ്രഭ ഏറെകുറെ പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു…. നശിക്കാൻ തുടങ്ങിയിരുന്ന പോലെ.

വേദന വര്‍ദ്ധിക്കാന്‍ തുടങ്ങി… വന്‍തോതില്‍ ഊര്‍ജ്ജ ശക്തി നഷ്ടപ്പെട്ടിരുന്ന എന്റെ ഹൃദയത്തിൽ വിള്ളലുകൾ ഏര്‍പ്പെട്ടിരുന്നു. പക്ഷേ ഇപ്പോൾ അത് തന്നെ ഭേദമാക്കാൻ തുടങ്ങിയിരുന്നു.

ആത്മാവിലെ വേദന അപ്പോഴും വര്‍ധിച്ച് കൊണ്ടിരുന്നു… അവസാനം ഞാൻ നിലത്ത് വീണു ചുരുണ്ടു കൂടി…. എന്റെ വായിൽ നിന്നും വേദനയുടെ അലര്‍ച്ചകൾ പുറത്തു വന്നുകൊണ്ടിരുന്നു…. കരയിലിട്ട മീനിനെ പോലെ ഞാൻ പിടച്ചു…. വീണ്ടും ഉറക്കെ കരഞ്ഞുകൊണ്ട് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ എന്നപോലെ ചുരുണ്ട് കൂടി ഞാൻ നിലത്ത് കിടന്നു.

എന്റെ അമ്മ, അൽദീയ, ആശങ്കയോടെ എന്നെ വിളിക്കുന്നത് കേട്ടു… പക്ഷേ കരയാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ള…

പെട്ടന്ന് എന്റെ അമ്മ എന്നെ നിസ്സാരമായി വാരിയെടുത്തു എന്റെ കട്ടിലില്‍ കൊണ്ട്‌ കിടത്തി. പണ്ട്‌ ഷൈദ്രസ്തൈന്യ എപ്പോഴും ചെയ്തിരുന്നത് പോലെ ഇപ്പോൾ എന്റെ അമ്മ എന്നെ അവരോട് ചേര്‍ത്തു പിടിച്ചുകൊണ്ട് കിടന്നു…. എന്നോടുള്ള അവരുടെ സ്നേഹം എന്നിലേക്ക് ഒഴുകിയെത്തിയത് എനിക്ക് അനുഭവപ്പെട്ടു…. ആ സ്നേഹത്തിന് പോലും ഒരുതരം ശക്തി ഉണ്ടായിരുന്നു…. അത് എന്റെ ആത്മാവിനെ പൊതിഞ്ഞ് എന്റെ വേദനയെ കുറേശ്ശെയായി അകറ്റി കൊണ്ടിരുന്നു.

എത്ര നേരം ഞാൻ അലറി കരഞ്ഞെന്ന് എനിക്കുതന്നെ ഓര്‍ക്കാന്‍ കഴിഞ്ഞില്ല… പക്ഷേ അതെല്ലാം നേരവും എന്റെ അമ്മ എന്നെ അവരോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് ആശങ്കയോടെ കിടക്കുന്നത് ഞാൻ അറിഞ്ഞു. അവസാനം എന്റെ എല്ലാ വേദനകളും മെല്ലെ എന്നെ വിട്ടകലാൻ തുടങ്ങി… ഞാൻ അര്‍ദ്ധമയക്കത്തിലാവുകയും ചെയ്തു.

അന്നേരം എന്റെ അമ്മ, അൽദീയ, എന്റെ കാതില്‍ എന്തൊക്കെയോ രഹസ്യങ്ങള്‍ പറയാൻ തുടങ്ങി… പക്ഷേ ഒന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല…. എന്നാല്‍ അതൊക്കെ എന്റെ ഉപബോധ മനസില്‍ പതിയുന്നത് മാത്രം ഞാൻ അറിഞ്ഞു….

അവസാനം അവർ സ്നേഹത്തോടെ എന്റെ നെറ്റിയിലും രണ്ട് കവിളിലും കണ്ണിലും ചുംബിച്ചു — അന്ന് എന്റെ സഹോദരി ഹഷിസ്ത്ര ചെയ്തതു പോലെ.

തിരിച്ച് അതുപോലെ എന്റെ അമ്മയെ ചുംബിക്കാൻ എന്റെ ഹൃദയം വെമ്പി…. എന്റെ വെമ്പല്‍ അറിഞ്ഞത് പോലെ പ്രതിമ സ്ത്രീ എന്നു

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.