മാന്ത്രികലോകം 10 [Cyril] 2195

“പ്രകൃതി നിങ്ങളെ അതിന്റെ തുല്യമായ ശക്തിയായി മാറ്റാൻ വേണ്ടി, പ്രധാനികളായ ആറ് ദൈവങ്ങളുടെ പരിണാമം പ്രാപിച്ച ശക്തിയെ പ്രയോഗിച്ച് നിങ്ങളെ സൃഷ്ടിക്കുന്ന വേളയില്‍, പ്രകൃതിയുടെ മാന്ത്രിക ബോധത്തില്‍ ഉള്ള പൂര്‍ണ അറിവിനേയും നിങ്ങള്‍ക്ക് പകര്‍ത്തി തന്നു.

പക്ഷേ പ്രകൃതിയുടെ ഉന്നത നിലയിലുള്ള നിഗൂഢ ശക്തിയും…. പ്രധാനികളായ ആറ് ദൈവങ്ങളുടെ ശക്തിയും എല്ലാം കൂടി ആയപ്പോ അതെല്ലാം താങ്ങാനുള്ള പ്രാപ്തി നിങ്ങള്‍ക്ക് ഇല്ലായിരുന്നു… അതുകൊണ്ട് നിങ്ങളുടെ ആത്മാവും മനസ്സും നശിച്ച് പോകാതിരിക്കാന്‍ വേണ്ടിയും… നിങ്ങളുടെ ജീവനെ നിലനിർത്താൻ വേണ്ടിയും നിങ്ങൾ നിങ്ങളുടെ ശക്തിയെ ഉപയോഗിച്ച് നിങ്ങളെ സ്വയം സ്തംഭിച്ചു അവസ്ഥയില്‍ ആകി നിലനിര്‍ത്തുന്നു അല്ലേ…” ഞാൻ ശ്വാസം വിടാതെ പറഞ്ഞു നിർത്തി.

കുറച്ച് നേരം അവർ വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി… കൌതുകവും നേരിയ അല്‍ഭുതം ആ കണ്ണുകളില്‍ തെളിഞ്ഞ് നിന്നു.

“അതുതന്നെയാണ് സത്യം ഫ്രെൻ…. എല്ലാ തരം ശക്തിയും എന്റെ ഉള്ളില്‍ ഉണ്ട്… പ്രകൃതി ശക്തിയെ പോലെ ഞാനും ശക്തയാണ്… ഒഷേദ്രസിന് പോലും എന്നെ ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷേ എന്റെ ശക്തിയെ എനിക്ക് ക്രമപ്പെടുത്താന്‍ കഴിയുന്നില്ല… എന്റെ അപാര ശക്തിയെ വലിയ അളവില്‍ എന്തിനെങ്കിലും ഞാൻ പ്രയോഗിച്ചാൽ എന്റെ ശക്തിയെ ഈ ലോകത്തിനും പ്രപഞ്ചത്തിനും താങ്ങാന്‍ കഴിയാതെ വന്‍ ദുരന്തങ്ങള്‍ ആയിരിക്കും സംഭവിക്കുക. അതുകൊണ്ടാണ് ഒരിക്കലും ഞാൻ എന്റെ സ്വന്തം ശക്തിയെ ഉപയോഗിക്കാത്തത്…. അതുകൊണ്ടാണ് ഞാൻ മറ്റുള്ളവരുടെ ശക്തിയില്‍ നിന്നും ചെറിയ തോതില്‍ ചോര്‍ത്തി ആ ശക്തിയെ മാത്രം എനിക്ക് വേണ്ടുന്ന തരത്തിൽ ആര്‍ക്കും ദോഷം കൂടാതെ ഉപയോഗിക്കുന്നത്. ആ കാരണം കൊണ്ടാണ് ഇപ്പോൾ ഞാൻ നിന്നില്‍ നിന്നും ചെറിയ തോതില്‍ ശക്തിയെ ചോര്‍ത്തുന്നത് ഫ്രെൻ….”

അതുകേട്ട് ഞാൻ മിഴിച്ച് നിന്നു.

ഉടനെ എന്നെ നോക്കി അവർ ചിരിച്ചു.

“നിനക്ക് ഒരുപാട്‌ ചോദ്യങ്ങൾ ഉണ്ടെന്ന് എനിക്കറിയാം ഫ്രെൻ… പക്ഷേ എനിക്ക് ഒരുപാട്‌ നേരം നിന്റെ ശക്തിയെ ഇതുപോലെ ചോർത്തി കൊണ്ടിരിക്കാൻ കഴിയില്ല… കാരണം ഏതു സമയവും എന്റെ ശക്തി നിന്റെ മനസില്‍ പ്രവേശിക്കാന്‍ ശ്രമിക്കും… അതിനെ താങ്ങാന്‍ നിനക്ക് കഴിയാതെ പോയാൽ….” പറയാൻ വന്നത് പൂര്‍ത്തിയാക്കാതെ എന്റെ അമ്മ എന്നെ കൂറ്പ്പിച്ച് നോക്കി.

എന്നിട്ട് തുടർന്നു, “അതുകൊണ്ട്‌ എന്നെ നീ തടസ്സപ്പെടുത്താതെ ഇരുന്നാല്‍ ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെ സമയം കളയാതെ നിനക്ക് കേള്‍ക്കാന്‍ കഴിയും…. എന്നെ സൃഷ്ടികു ——,”

“അപ്പോ എനിക്ക് അറിയേണ്ട എല്ലാ കാര്യങ്ങളും എന്നോട് പറയാൻ നിങ്ങള്‍ക്ക് ഉദ്ദേശമില്ല അല്ലേ…?” അടുത്ത നിമിഷം തന്നെ അവരുടെ സംസാരത്തെ എന്റെ ചോദ്യത്തിലൂടെ ഞാൻ തടസ്സപ്പെടുത്തി.

പക്ഷേ അവർ ദേഷ്യപെട്ടില്ല… അവർ പുഞ്ചിരിക്കുകയാണ് ചെയ്തത്…. അവരുടെ സ്വര്‍ണ്ണ കൃഷ്ണമണികള്‍ക്ക് തിളക്കം കൂടിയത് ഞാൻ കണ്ടു…. അനുസരണ ഇല്ലാത്ത കുഞ്ഞ് വികൃതി കുട്ടിയെ നോക്കുന്നത് പോലെ വാത്സല്യത്തോടെ അവരെന്നെ നോക്കി. അവരുടെ മുഖത്ത് എന്നോടുള്ള അതിര് കടന്ന സ്നേഹം തെളിഞ്ഞ് നിന്നു…. എന്നെ ആലിംഗനം ചെയ്യാൻ അവരുടെ മനസ്സ് വെമ്പുന്നത് അവരുടെ കണ്ണില്‍ നിന്നും എനിക്ക് സ്പഷ്ടമായി.

എന്റെ ഹൃദയത്തിലും അവരോടുള്ള സ്നേഹം ഇടതടവില്ലാതെ വര്‍ധിച്ച് കൊണ്ടിരുന്നു…..

അവർ എന്റെ അമ്മ ആണെന്നത് സത്യം തന്നെ… അതുപോലെ ഷൈദ്രസ്തൈന്യയും എന്റെ അമ്മ ആണെന്ന കാര്യത്തിലും എനിക്ക് സംശയമില്ല — പക്ഷേ എനിക്ക് അറിയേണ്ടത് അതെങ്ങനെ സാധ്യമായി എന്നതാണ്….!!

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.