മാന്ത്രികലോകം 10 [Cyril] 2195

“ഒരു സൃഷ്ടിയെ ആദ്യമെ സൃഷ്ടിക്കുന്ന സമയത്ത്‌ പ്രകൃതി മാന്ത്രിക ബോധം എന്ന തിരിച്ചറിവ് ശക്തിയെയും ഉള്‍പ്പെടുത്തിയതിന്‍റെ ഫലമാണ് ഈ ഞാൻ, ഫ്രെൻ …!!”

അൽദീയ പറഞ്ഞത് കേട്ട് എന്റെ വായ മലര്‍ക്കെ തുറന്ന് ഞാൻ മിഴിച്ചു നിന്നു… അതുകണ്ട അവർ പൊട്ടിച്ചിരിച്ചു…. എന്നിട്ട് എന്റെ കവിളിൽ മൃദുവായി തഴുകി.

അവരുടെ ആ സ്പര്‍ശനത്തിൽ പോലും ഏതോ അജ്ഞാത ശക്തി അടങ്ങിയിരിക്കുന്നത് ഞാൻ അറിഞ്ഞു.

“പ്രധാനികളായ ദൈവങ്ങള്‍ എന്നെ സൃഷ്ടിക്കുന്ന അതേ സമയത്ത് തന്നെ ഒരു പരീക്ഷണം നടത്താന്‍ എന്നപോലെ, ആ ദൈവങ്ങള്‍ പോലും അറിയാതെ പ്രകൃതി മാന്ത്രിക ബോധത്തിന്‍റെ ശക്തിയേയും എനിക്ക് പകര്‍ന്നു തന്ന് കൊണ്ടിരുന്നു…”

അവർ പറഞ്ഞത് കേട്ട് എന്റെ കണ്ണുകൾ പുറത്തേക്ക്‌ തള്ളി വന്നു.

“അപ്പോ നിങ്ങള്‍ക്ക് എങ്ങനെയാണ് അതിനെ അതിജീവിക്കാൻ കഴിഞ്ഞത്…” ഞാൻ അന്ധാളിപ്പോടെ ചോദിച്ചു.

അവരുടെ മനസില്‍ ഞാൻ നേരത്തെ കണ്ട ആ കുഴഞ്ഞു മറിഞ്ഞ് കിടന്ന ആ ശക്തികളെ ഞാൻ പേടിയോടെ ഓര്‍ത്തു നോക്കി —— താറുമാറായി ക്രമീകരിച്ചിട്ടില്ലാത്ത പ്രപഞ്ചത്തിന്റെ എല്ലാ രഹസ്യ ശാസ്ത്രങ്ങളും എന്റെ അമ്മയുടെ മനസില്‍ കലര്‍ന്നിരുന്നു, അവരുടെ തിരിച്ചറിവ്‌ ശക്തികള്‍ പരിണാമം പ്രാപിച്ച് തല്‍കാലം എനിക്ക് മനസ്സിലാക്കാൻ പോലും കഴിയാത്ത രീതിക്കുള്ള കോടിക്കണക്കിന്‌ വ്യത്യസ്ത ശക്തികളെ അവരുടെ ആ നിഗൂഢ മനസ്സ് സൃഷ്ടിച്ച് സമാഹരിച്ചിരുന്നു.

ആ ശക്തികളാണ് എന്റെ മനസ്സിലും തലച്ചോറില്‍ പിന്നേ ആത്മാവിലും കടക്കാന്‍ ശ്രമിച്ചത്… അങ്ങനെ ആ ശക്തികള്‍ക്ക് എന്റെ ഉള്ളില്‍ കടക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിൽ, ആ ശക്തികള്‍ അതിന്റെ ഇഷ്ടപ്രകാരം എന്നില്‍ പ്രവർത്തിച്ച് എന്നെ ഒരു ഭ്രാന്തനാക്കി സ്വയം ചിന്തിക്കാൻ പോലും കഴിയാത്ത വെറും പാഴ് വസ്തുവാക്കി മാറ്റുമായിരുന്നു.

“നീ വിചാരിക്കുന്നത് ശെരിയാണ് ഫ്രെൻ…. നിഗൂഢ ശക്തികളെ കുറിച്ച് നല്ലത് പോലെ മനസ്സിലാക്കാൻ കഴിയാത്ത ആരുടെയെങ്കിലും മനസില്‍ എന്റെ ശക്തികള്‍ പ്രവേശിച്ചിരുനെങ്കിൽ…. എന്റെ ശക്തിയെ എതിരേൽക്കാൻ കഴിയാതെ അവരുടെ നാശം സംഭവിക്കുമായിരുന്നു…. എന്റെ മനസില്‍ നിന്നും നീ പിന്‍വാങ്ങിയത് ഉചിതം തന്നെ… നിങ്ങളുടെ ചിന്താ ശക്തിക്ക് അനുസരിച്ച് ഉന്നത രഹസ്യങ്ങളെ ഗ്രഹിക്കാന്‍ ഉള്ള ശേഷിയുടെ അടിസ്ഥാനത്തിൽ ആണ് നിങ്ങളിൽ പ്രകൃതി രഹസ്യങ്ങളുടെ അഗാധമായ തിരിച്ചറിവ്‌ നിങ്ങളില്‍ വര്‍ദ്ധിക്കുന്നത്….

പക്ഷേ എന്റെ കാര്യം മറിച്ചാണ് ഫ്രെൻ: എന്നെ സൃഷ്ടിച്ചു കൊണ്ടിരുന്ന അതേ സമയത്ത്‌ തന്നെ പ്രകൃതിയുടെ പൂര്‍ണ്ണമായ തിരിച്ചറിവിനേയും പ്രകൃതി എന്നില്‍ പകർത്തി കൊണ്ടിരുന്നു…. കാരണം എന്നെ പ്രകൃതിയുടെ തുല്യമായി മാറ്റാൻ വേണ്ടി പ്രകൃതി ശ്രമിക്കുകയായിരുന്നു…..”

ആയിരക്കണക്കിന് ചോദ്യങ്ങൾ എന്റെ മനസില്‍ കടന്നുകൂടി… പക്ഷേ ആദ്യം ഏതു കാര്യം ചോദിക്കണം എന്നറിയാതെ ഞാൻ ഒരു മടയനെ പോലെ കുറച്ചു നേരം നിന്നു.

“പ്രകൃതി എന്തിനാണ് അങ്ങനെ ചെയ്തത്…?” ഞാൻ ചോദിച്ചു.

“ഒഷേദ്രസിനെ സൃഷ്ടിച്ച ശേഷം ഒഷേദ്രസിനേക്കാൾ ശക്തിയുള്ള ഒന്നിനെയും പ്രകൃതിക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല…. അതുകൊണ്ട് പ്രകൃതി മനുഷ്യ രൂപം സ്വീകരിച്ചാല്‍…. പ്രകൃതിയുടെ ആ മനുഷ്യ രൂപം മറ്റൊരു അതിശക്തയായ സ്ത്രീയെ സ്വീകരിച്ച് ഒരു കുഞ്ഞിന്‌ ജന്മം നല്‍കിയാല്‍…. ഒരുപക്ഷേ ആ കുഞ്ഞിന് ഒഷേദ്രസിന്റെ അത്രയും ശക്തി അല്ലെങ്കിൽ ഒഷേദ്രസിന്റെ ശക്തിയേക്കാൾ കൂടുതൽ ശക്തി ലഭിക്കാനും സാധ്യത ഉണ്ടെന്നു പ്രകൃതി കരുതി….” അവർ പറഞ്ഞു.

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.