മാന്ത്രികലോകം 10 [Cyril] 2195

തിരിച്ചറിവ്‌ ഇല്ലാത്ത ശക്തി വളരെ അപകടം പിടിച്ച ശക്തി ആണെന്ന് പ്രകൃതിക്ക് അറിയാവുന്നത് കൊണ്ട് തന്റെ തിരിച്ചറിവ്‌ ശക്തിയില്‍ നിന്നും ചെറിയൊരു അംശം നിഗൂഢ ശക്തിയെ പ്രകൃതി ഒഷേദ്രസിന് പകര്‍ന്നു കൊടുത്തു….

പക്ഷേ ഒഷേദ്രസിന്റെ മനസ്സും ആത്മാവും നശീകരണത്തെ മാത്രമാണ് കൂടുതൽ സ്നേഹിക്കുന്നതെന്ന് പ്രകൃതി അപ്പോൾ തന്നെ മനസ്സിലാക്കിയിരുന്നു.

അതുകൊണ്ടാണ് വെറും നശീകരണ ശക്തിയെ മാത്രം ഉപയോഗിച്ച് ഒരിക്കലും ഒന്നും സൃഷ്ടികരുതെന്നു പ്രകൃതി ഒഷേദ്രസിന്റെ സൃഷ്ടിക്ക് ശേഷം തീരുമാനിച്ചത്.

അതിനുശേഷം പ്രകൃതി പല ശക്തികളെ കൂട്ടിയിണക്കിയാണ് ഒഷേദ്രസിൽ നിന്നും വ്യത്യസ്തമായി ഷൈദ്രസ്തൈന്യയെ സൃഷ്ടിച്ചത്….. എന്നിട്ട് അവര്‍ക്കും തിരിച്ചറിവ് എന്ന മാന്ത്രിക ബോധത്തിന്‍റെ ചെറിയ അംശം പകര്‍ന്നു കൊടുത്തു… പിന്നേ കാലങ്ങള്‍ ഒരുപാട്‌ കടന്ന ശേഷമാണ് പ്രകൃതി പ്രധാനികളായ ദൈവങ്ങളെ സൃഷ്ടിച്ച ശേഷം അവര്‍ക്കും മാന്ത്രിക ബോധത്തെ പകര്‍ന്നു കൊടുത്തത്—”

“എന്തുകൊണ്ടാണ് സൃഷ്ടിച്ച ശേഷം മാത്രം പ്രകൃതി അവര്‍ക്ക് മാന്ത്രിക ബോധത്തെ പകര്‍ന്നു കൊടുക്കുന്നത്…? എന്തുകൊണ്ടാണ് മാന്ത്രിക ബോധത്തെ മാന്ത്രികരുടെയും ദൈവങ്ങളുടെയും ഒറ്റപ്പെട്ട ശക്തിയായി പ്രകൃതി ശക്തി നിലനിര്‍ത്തുന്നത്…? എന്തുകൊണ്ട് സൃഷ്ടിയുടെ അതേ സമയത്ത് തന്നെ മാന്ത്രിക ബോധം എന്ന നിഗൂഢ ശക്തിയേയും ഉൾപ്പെടുത്തി ആ വ്യക്തിയുടെ ഭാഗമായി ആദ്യമെ മാന്ത്രിക ബോധത്തെ അവര്‍ക്ക് നല്‍കിയില്ല…” ഇടക്ക് കയറി എന്റെ സംശയം ഞാൻ ചോദിച്ചു.

അൽദീയ എന്നെ പുഞ്ചിരിയോടെ നോക്കി.

“ഒരു സൃഷ്ടിയെ സൃഷ്ടിക്കുന്ന അതേ സമയത്ത്‌ തന്നെ മാന്ത്രിക ബോധത്തെയും ഉൾപ്പെടുത്തി സൃഷ്ടിച്ചാൽ, മാന്ത്രിക ബോധത്തില്‍ ഉള്ള എല്ലാ ഉന്നത രഹസ്യങ്ങളും തുറന്ന പുസ്തകം പോലെ ആ വ്യക്തിയുടെ മനസില്‍ വ്യാപിച്ച് കിടക്കും…. ഒരു സൃഷ്ടിക്കും അതുമൂലം ഉണ്ടാവുന്ന ആ ശക്തിയെ താങ്ങാനും, നിലനിര്‍ത്താനും, പിന്നെ ആ ശക്തിയുടെ ആക്കത്തെ അതിജീവിച്ച് സ്വന്തം ജീവനെ നിലനിര്‍ത്താനും കഴിയുകയില്ല, ഫ്രെൻ….

അതുകൊണ്ടാണ് പ്രകൃതി, ദൈവങ്ങളെ സൃഷ്ടിച്ച ശേഷം മാത്രം മാന്ത്രിക ബോധത്തെ ഒരു ഒറ്റപ്പെട്ട ശക്തിയായി പകര്‍ന്നു കൊടുത്തത്…. അതുപോലെ മാന്ത്രികർ അമ്മയുടെ ഉദരത്തിൽ ഉത്ഭവിക്കുന്ന ആ സമയത്താണ് പ്രകൃതി മാന്ത്രിക ബോധത്തെ അവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നത്.

പിന്നീട് അവരവരുടെ കഴിവിന്‍റെ അടിസ്ഥാനത്തിൽ അവരവരുടെ തിരിച്ചറിവിനെ വര്‍ദ്ധിപ്പിക്കുന്നത് അനുസരിച്ച് മാത്രം ആയിരിക്കും അതാത് കാര്യത്തില്‍ അടങ്ങിയിരിക്കുന്ന അഗാധമായ രഹസ്യത്തെ മാന്ത്രിക ബോധത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്… അങ്ങനെ മാത്രമേ ആ വ്യക്തിക്ക് ഏതു ശക്തികളെ എങ്ങനെ അനുയോജ്യമായ രീതിക്ക് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ച് ഏതെങ്കിലും ശക്തിയെ അല്ലെങ്കിൽ മാന്ത്രിക വസ്തുവിനെ എങ്ങനെ നശിപ്പിക്കണം, സൃഷ്ടിക്കണം, നിലനിര്‍ത്തണം എന്ന നിയമത്തെ മനസ്സിലാക്കാൻ കഴിയുന്നത്…

പിന്നേ എപ്പോഴാണോ ദൈവമോ മാന്ത്രികരോ മാന്ത്രിക ബോധത്തില്‍ അടങ്ങിയിരിക്കുന്ന എല്ലാ രഹസ്യങ്ങളേയും പരിപൂര്‍ണമായി മനസ്സിലാക്കുന്നത്…. അപ്പോൾ മാത്രമേ മാന്ത്രിക ബോധം ആ വ്യക്തിയുടെ സ്വന്തം അംശമായി മാറുകയുള്ളു…”

എന്റെ അമ്മ പറയുന്നത് എല്ലാം ജിജ്ഞാസയോടെ ഞാൻ കേട്ടു നിന്നു.

“അപ്പോ തുടക്കത്തിൽ തന്നെ ഒരു സൃഷ്ടിയെ സൃഷ്ടിക്കുന്ന അതേസമയം മാന്ത്രിക ബോധത്തെയും പകര്‍ന്നു കൊടുക്കുകയാണെങ്കിൽ അതിന്റെ——”

എന്നെ പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ ഇടക്ക് കയറി അമ്മ പറഞ്ഞു—,,

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.