മാന്ത്രികലോകം 10 [Cyril] 2194

അതുകൊണ്ട്‌ ഭയന്ന് വിറച്ച ഞാൻ വേഗം എന്റെ മനഃശക്തിയെ അവരുടെ മനസില്‍ നിന്നും പിന്‍വലിച്ചു…. എന്നിട്ട് ഭീതിയോടെ അവരുടെ മുഖത്ത് നോക്കി.

ആ സ്ത്രീ പുഞ്ചിരിച്ചു കൊണ്ട് കൗതുകത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു…. ആരെയും ഭയപ്പെടുത്താൻ കഴിയുന്ന അവരുടെ കണ്ണില്‍ എന്നോടുള്ള സ്നേഹവും തെളിഞ്ഞ് നില്‍ക്കുന്നത് കണ്ടു എനിക്ക് അല്‍ഭുതം തോന്നി.

“ആരാണ് നിങ്ങൾ..?” അവർ ആരാണെന്ന് മനസ്സിലായിട്ടും പതിഞ്ഞ ശബ്ദത്തില്‍ ഞാൻ ചോദിച്ചു.

അപ്പോഴും എന്റെ ഉപബോധ മനസ്സിൽ നിന്നും.. എന്റെ ആത്മാവില്‍ നിന്നും.. ഹൃദയത്തിൽ നിന്നും എല്ലാം അവരോടുള്ള സ്നേഹം എന്റെ തലച്ചോറിലും പടർന്നു പിടിക്കാന്‍ തുടങ്ങിയിരുന്നു…. ഒരു കുഞ്ഞ് തന്റെ അമ്മയുടെ സ്പര്‍ശനം തിരിച്ചറിയും പോലെ എന്റെ ശക്തികള്‍ അവരെ തിരിച്ചറിഞ്ഞു.

ഒരു പുഞ്ചിരിയോടെ അവർ എന്നെ നോക്കി…

“നിങ്ങളുടെ കണ്ണുകള്‍ എന്തിനാണ് ഇങ്ങനെ നിറം മാറിക്കൊണ്ടിരിക്കുന്നത്… എന്തിനാണ് എന്റെ ശക്തിയിൽ നിന്നും നിങ്ങൾ ചോര്‍ത്തുന്നത്….?”

എന്റെ ചോദ്യങ്ങൾ കേട്ടതും അവരുടെ മുഖത്ത് ഉണ്ടായിരുന്ന പുഞ്ചിരി ഒരു നിമിഷത്തേക്ക് മാഞ്ഞു…. അത്ഭുതത്താൽ അവരുടെ കണ്ണുകൾ ചെറുതായി വിടരുകയും ചെയ്തു. പക്ഷേ അടുത്ത നിമിഷം തന്നെ അവരുടെ ആ അല്‍ഭുതം മാറുകയും.. പുഞ്ചിരി പിന്നെയും മുഖത്ത് പ്രത്യക്ഷപ്പെട്ടുകയും ചെയ്തു.

“ഞാൻ ആരാണെന്ന് നിനക്ക് നന്നായറിയാം എന്റെ ഫ്രെൻ. നിന്റെ എല്ലാ ശക്തികളും എന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതും ഞാൻ അറിയുന്നു… പക്ഷേ ഈ നിമിഷം വരെ ഞാൻ നിനക്ക് അജ്ഞാതയായിരുന്നു എന്ന നിന്റെ ദേഷ്യം കാരണം നിന്റെ ബോധ മനസ് എന്നെ അംഗീകരിക്കുന്നില്ല — നി അതിനെ അനുവദിക്കുന്നില്ല എന്നതാണ് സത്യം.”

അതും പറഞ്ഞ്‌ പ്രതീക്ഷയോടെ അവരെന്നെ നോക്കി… പക്ഷേ ഞാൻ വെറുതെ പ്രതിമ പോലെ നിന്നു.

“എല്ലാവരും എന്നെ പ്രതിമ സ്ത്രീ എന്നാണ് വിളിക്കാറുള്ളത്… എന്നെ കണ്ടതും ആ സത്യം മാത്രം നി അറിഞ്ഞില്ല എങ്കിലും ഞാനാണ് നിന്റെ യഥാര്‍ത്ഥ അമ്മയെന്ന സത്യത്തെ നീ മനസ്സിലാക്കി കഴിഞ്ഞു എന്നും എനിക്കറിയാം ഫ്രൻഷെർ…”

“പ്രതിമ സ്ത്രീ…!!” ഞാൻ ശെരിക്കും ഞെട്ടി.

അവരെന്റെ യഥാര്‍ത്ഥ അമ്മ എന്ന സത്യത്തെ ഞാൻ മനസ്സിലാക്കി ഇരുന്നെങ്കിലും ഇവരാണ് പ്രതിമ സ്ത്രീ എന്ന സത്യത്തെ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല.

അവരെ ഞാൻ എന്റെ നേത്രങ്ങള്‍ കൊണ്ടും മനഃശക്തി കൊണ്ടും എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചു… പക്ഷേ പ്രതിമയുടെ ഒരു ലക്ഷണവും അവരുടെ ശരീര പ്രാകൃതം വെളിപ്പെടുത്തിയില്ല…

“അതെ ഫ്രെൻ… പ്രതിമ സ്ത്രീ എന്നു എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല എങ്കിലും അങ്ങനെയാണ് ഞാൻ അറിയപ്പെടുന്നത്…” എന്റെ അമ്മ പറഞ്ഞു.

എന്റെ നിരീക്ഷണവും നില്‍പ്പും കണ്ടിട്ട് അവർ പിന്നെയും ചിരിച്ചു.

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.