മാന്ത്രികലോകം 10 [Cyril] 2194

തുളച്ചിറങ്ങി…., നിഗൂഢ ശക്തികളും രഹസ്യങ്ങളും എല്ലാം ആ കണ്ണുകളില്‍ തളംകെട്ടി നില്‍ക്കുന്ന ഒരു പ്രതീതി ആയിരുന്നു എനിക്ക് അനുഭവപ്പെട്ടത്… ഓരോ തവണയും അവർ കണ്ണ് ചിമ്മി തുറക്കുമ്പോളും അവരുടെ കണ്ണിന്റെ നിറം മാറിക്കൊണ്ടിരുന്നു.

അപ്പോഴാണ് എന്റെ ആത്മാവില്‍ നിന്നും ഹൃദയത്തില്‍ നിന്നുമെല്ലാം നേരിയ അളവില്‍ ശക്തി ചോര്‍ന്നു അവരില്‍ ചേരുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്.

എന്റെ മുന്നില്‍ നില്‍ക്കുന്ന ആ ശക്തിയുടെ ഏതോ അദൃശ്യ ശക്തിയാണ് എന്റെ ശക്തിയെ എങ്ങനെയോ ചോര്‍ത്തുന്നതെന്ന് ഞാൻ മനസ്സിലാക്കി…. പക്ഷേ അവരുടെ ഈ ശക്തി ചോര്‍ത്തല്‍ എനിക്ക് ഒരുതരത്തിലും ദോഷം ചെയ്യുന്നതല്ല എന്ന ബോധം എനിക്കുണ്ടായിരുന്നു… അതുകൊണ്ട് ഞാൻ പ്രതികരിച്ചില്ല.

പക്ഷേ ഇങ്ങനെ സംഭവിക്കാനുള്ള കാരണം അറിയാത്തത് കൊണ്ട് അതിന്റെ കാരണം മനസ്സിലാക്കാൻ ശ്രമിച്ച ഞാൻ എന്റെ മനഃശക്തിയെ അവരുടെ മനസില്‍ പ്രവേശിപ്പിച്ചു….. അവരുടെ മനസില്‍ ഒറ്റ നിറം മാത്രമാണ് എനിക്ക് കാണാൻ കഴിഞ്ഞത് — സ്വര്‍ണ്ണ നിറം.

ഏതോ ഭയാനകമായ ചുഴിയിൽ പെട്ടത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്….

എന്റെ മാന്ത്രിക ബോധം എന്നത്‌, കോടിക്കണക്കിന് അടഞ്ഞു കിടക്കുന്ന അറകളുള്ള രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ഒരു കോട്ടയാണെങ്കിൽ…. ഇവിടെ ഈ സ്ത്രീയുടെ മനസ്സ് എന്റെ മാന്ത്രിക ബോധം എന്ന കോട്ടയെ പോലും നിസ്സാരമായി തകര്‍ക്കാന്‍ കഴിവുള്ള ഒരു ഭയാനക ശക്തി ആണെന്ന് മനസ്സിലായി..

ഒരിക്കലും ഇത്ര ശക്തിയെ ആര്‍ക്കും താങ്ങാനും എതിരേൽക്കാനും കഴിയില്ല… പക്ഷേ ഇവര്‍ക്ക്‌ എങ്ങനെ കഴിയുന്നു…? ഒഷേദ്രസിന് പോലും ഇവരുടെ മനസ്സിനെ കീഴ്പ്പെടുത്താൻ കഴിയില്ല എന്ന സത്യം എനിക്ക് ബോധ്യമായി…. ഈ സ്ത്രീയുടെ ശക്തിക്ക് മുന്നില്‍ ഒഷേദ്രസ് പോലും ഒന്നുമല്ല…

പക്ഷേ അവരുടെ ശക്തികള്‍ എല്ലാം കുഴഞ്ഞു മറിഞ്ഞ നിലയില്‍ ആയിരുന്നു — ആ ശക്തികളെ പൂര്‍ണമായി മനസ്സിലാക്കാൻ കഴിയുന്നതിനു മുന്നേ അവര്‍ക്ക് മാന്ത്രിക ബോധത്തെ എങ്ങനെയോ തകര്‍ക്കാന്‍ കഴിഞ്ഞത് പോലെയാണ് എനിക്ക് തോന്നിയത്.

എന്റെ മനഃശക്തി അവരുടെ മനസില്‍ പ്രവേശിച്ച അടുത്ത സെക്കന്റ തന്നെ ഇത്രയും കാര്യങ്ങളെ ഞാൻ മനസ്സിലാക്കി കഴിഞ്ഞിരുന്നു.

എന്നാൽ അടുത്ത സെക്കന്റ, സ്വാതന്ത്ര്യമായി അവരുടെ മനസില്‍ തിരിയുന്ന എനിക്ക് മനസ്സിലാക്കാൻ പോലും കഴിയാത്ത നിഗൂഢ ശക്തികള്‍ ഒറ്റ ശക്തിയായി മാറുന്നത് ഞാൻ അദ്ഭുതത്തോടെ കണ്ടു. ആ ശക്തി എന്റെ മനഃശക്തിയെ പൊതിഞ്ഞു…,

ഉടനെ എനിക്ക് വിവേചിക്കാൻ പോലും കഴിയാത്ത പ്രകൃതിയുടെ എല്ലാ ഉന്നത രഹസ്യങ്ങളേയും ആ ശക്തി എന്റെ തലച്ചോറിലും – മനസ്സിലും – പിന്നേ അതെല്ലാം പോരാത്തതിന് എന്റെ ആത്മാവില്‍ വരെ പകര്‍ത്താന്‍ ഒരുങ്ങുന്നത് ഭീതിയോടെ ഞാൻ അറിഞ്ഞു….,

അങ്ങനെ സംഭവിച്ചാല്‍… ഇതുവരെ എനിക്ക് വിവേചിക്കാൻ കഴിയാത്ത ആ അറിവിനെയും അതിൽ നിന്നും ഉണ്ടാവുന്ന ശക്തിയെയും എനിക്ക് എതിരേൽക്കാൻ കഴിയാതെ വരികയും… ഭ്രാന്ത് പോലത്തെ അവസ്ഥയില്‍ ഞാൻ എത്തിപ്പെടുകയും… ശേഷം എന്റെ സ്വന്തം ശക്തിയെ പോലും എനിക്ക് പ്രയോഗിക്കാൻ മറന്നുപോയ അവസ്ഥയിലേക്ക് എന്റെ മനസ്സും ആത്മാവും തലച്ചോറും തള്ളപ്പെടുകയും ചെയ്യും….

അങ്ങനെ സംഭവിച്ചാല്‍ അവരില്‍ നിന്നും എന്നിലേക്ക് പടര്‍ന്ന ആ ശക്തിയെ നിയന്ത്രിക്കാൻ കഴിയാതെ വെറും നിമിഷനേരം കൊണ്ടായിരിക്കും എന്റെ അന്ത്യം സംഭവിക്കുക….

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.