മാന്ത്രികലോകം 10 [Cyril] 2195

എന്റെ നെറ്റിയില്‍ അമർത്തി തിരുമ്മി കൊണ്ട് ഞാൻ ഫ്രെൻ എന്താണ് പറയുന്നതെന്ന് ശ്രദ്ധിച്ചു……

“——അതുകൊണ്ട് നമ്മുടെ മാന്ത്രിക ബോധം എന്ന പ്രപഞ്ചത്തിന്റെ തിരിച്ചറിവ്‌ ശക്തിക്ക് പോലും അഗാധമായ നിഗൂഢ രഹസ്യങ്ങളെ ഓര്‍ക്കാന്‍ പോലും കഴിയാതെ രീതിക്ക് പ്രകൃതിയുടെ ശക്തി ഒരു മറയെ സൃഷ്ടിച്ചിരിക്കുകയാണ്… അതുകൊണ്ട് നമ്മൾ സ്വയം ചിന്തിച്ച് മനസ്സിലാക്കുന്നത് മൂലവും നമ്മൾ പരീക്ഷണങ്ങള്‍ നടത്തി കണ്ടെത്തുന്നത് മൂലവും മാത്രമേ നിഗൂഢ ശക്തിയില്‍ മറഞ്ഞു കിടക്കുന്ന കാര്യങ്ങളെ നമുക്ക് ഗ്രഹിക്കാനും… പ്രകൃതിയുടെ ഉന്നത രഹസ്യങ്ങള്‍ മനസ്സിലാക്കി കൂടുതൽ ശക്തിയാർജിക്കാനും കഴിയുകയുള്ളു…

അതുകൊണ്ട്‌ ഒരു കാര്യം എപ്പോഴും ഓര്‍ക്കുക — മാന്ത്രിക ബോധം ഒരിക്കലും നമുക്ക് അറിയാത്ത പുതിയ ഒരു കാര്യങ്ങളെയും പഠിപ്പിച്ചു തരില്ല…. പക്ഷേ നമുക്ക് കുറച്ചെങ്കിലും അറിയുന്ന കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിവ് പകര്‍ന്നു തരാൻ മാത്രമേ അതിനു കഴിയൂ….”

“എന്നു വെച്ചാല്‍…?” ഈഫിയ സംശയത്തോടെ ചോദിച്ചു.

“നിർമാർജ്ജന കവചത്തെ സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ….” ഫ്രെൻ അവളോട് മറുചോദ്യം ചോദിച്ചു.

“ഞങ്ങൾ പലവട്ടം ശ്രമിച്ചു… പക്ഷേ ശെരിയായ രീതിക്ക് അതിനെ സൃഷ്ടിക്കാന്‍ ഇതുവരെ ഞങ്ങൾക്ക് കഴിഞ്ഞില്ല…. പക്ഷേ ആ ശ്രമം ഞങ്ങൾ കൈവിട്ടിട്ടില്ല ഫ്രെൻ…” ഈഫിയ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.

ഫ്രെൻ ഒന്നും മിണ്ടാതെ വെറുതെ പുഞ്ചിരിച്ചു. ഒരു നിമിഷം ഈഫിയ അവനെ തന്നെ സംശയത്തോടെ നോക്കി നിന്നു…. കുറച്ച് കഴിഞ്ഞതും അവളുടെ കണ്ണുകൾ സന്തോഷത്തില്‍ വിടര്‍ന്നു…

“ഇപ്പൊ എനിക്ക് മനസിലായി ഫ്രെൻ…!” ഈഫിയ ഉത്സാഹത്തോടെ പറഞ്ഞു. “നിർമാർജ്ജന കവചത്തെ സൃഷ്ടിക്കാനുള്ള അറിവ് ഞങ്ങള്‍ക്ക് കുറച്ചെങ്കിലും ഉള്ളതുകൊണ്ട് മാന്ത്രിക ബോധത്തിന് അതിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഞങ്ങൾക്ക് പറഞ്ഞ്‌ തരാൻ കഴിയും അല്ലേ…?” ഈഫിയ സന്തോഷത്തോടെ ചിരിച്ചു.

“ശെരിയാണ് ഈഫിയ.” ഫ്രെൻ പുഞ്ചിരിയോടെ പറഞ്ഞു.

അപ്പോഴാണ് ഞാനും അക്കാര്യം ചിന്തിച്ചത്… എന്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു.

അപ്പോ ഞങ്ങൾക്ക് നിർമാർജ്ജന കവചത്തെ സൃഷ്ടിക്കാന്‍ കഴിയും…. മറ്റുള്ളവരുടെ മുഖത്തും സന്തോഷം ഞാൻ കണ്ടു.

“എന്നാൽ ഞങ്ങൾ അതൊന്ന് പരീക്ഷിച്ച് നോക്കട്ടെ….” സുല്‍ത്താന്‍ ധൃതിയില്‍ പറഞ്ഞിട്ട് ഫ്രെന്നിന്റെ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി.

ഉടനെ മറ്റുള്ളവരും ഫ്രെന്നിന് ഒരു പുഞ്ചിരിയും നല്‍കിയ ശേഷം പോയി.

ഞാൻ പെട്ടന്ന് അവന്റെ അടുത്തേക്ക് നീങ്ങി…. എന്നിട്ട് അവനെ എന്നോട് ചേര്‍ത്തു പിടിച്ചു….

“ഞാനും പോയി അവരോടൊപ്പം ഇതൊന്ന് പരീക്ഷിച്ച് നോക്കട്ടെ ഫ്രെൻ….”

ഫ്രെൻ ഉടനെ എന്നെ ചുറ്റിപിടിച്ചു കൊണ്ട് അവന്റെ ചുണ്ട് എന്റെ കവിളിൽ മൃദുവായി അമർത്തി.

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.