മാന്ത്രികലോകം 10 [Cyril] 2195

അറിയാത്ത കാര്യങ്ങളെ നി ഞങ്ങൾക്ക് പറഞ്ഞ്‌ തരികയോ പഠിപ്പിക്കുകയോ ചെയ്യുന്നില്ല…?’ അടുത്ത സംശയം ഞാൻ ചോദിച്ചു.

‘നിങ്ങളുടെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിങ്ങൾ ഉത്ഭവിക്കുന്ന ആ നിമിഷം മാന്ത്രിക ബോധം എന്ന തിരിച്ചറിവ്‌ ശക്തിയെ പ്രകൃതി നിങ്ങൾ മാന്ത്രികർക്ക് നല്‍കും…. പക്ഷേ അതിനെ നല്‍കിയ അടുത്ത നിമിഷം തന്നെ ഞങ്ങൾക്ക് പോലും അറിയാത്ത പ്രകൃതിയുടെ ഏതോ ഒരു അജ്ഞാത ശക്തി ഇടപെടുകയും… പ്രകൃതിയുടെ എല്ലാ ഉന്നത രഹസ്യങ്ങളേയും ആ ശക്തി ഞങ്ങൾ മാന്ത്രിക ബോധത്തിന്‍റെ അഗാധങ്ങളിൽ മറവ് ചെയ്യുകയും ചെയ്യുന്നു. നിങ്ങളില്‍ നിന്നു മാത്രമല്ല സാഷ… ഞങ്ങളുടെ ഉന്നതമായ വിവേചന ശക്തിക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത വിധമാണ് ആ അജ്ഞാത ശക്തി എല്ലാ ഉന്നത രഹസ്യങ്ങളേയും ഞങ്ങളില്‍ നിന്നുപോലും മറവ് ചെയ്യുന്നത്. അതുകൊണ്ട് നിങ്ങൾ മാന്ത്രികർ സ്വന്തമായി ആ രഹസ്യത്തിൽ നിന്നും എന്തെങ്കിലും കുറച്ചെങ്കിലും മനസ്സിലാക്കുന്ന സാഹചര്യത്തിൽ മാത്രമാണ് ഞങ്ങളുടെ വിവേചന ശക്തിക്ക് പോലും ആ രഹസ്യത്തിന്‍റെ മാത്രം മറ നീങ്ങി അതിനെ ഗ്രഹിക്കാന്‍ കഴിയുന്നതും ശേഷം നിങ്ങള്‍ക്ക് ആ കാര്യത്തെ കുറിച്ച് മാത്രം വ്യക്തമായി ഞങ്ങൾക്ക് പറഞ്ഞു തരാനും കഴിയുന്നത് സാഷ…’

കുറച്ചുനേരം ഞാൻ അതിനെക്കുറിച്ച് ആലോചിച്ച് നിന്നു.

‘ശെരിക്കും നീ എന്താണ്….?’ ഞാൻ ചോദിച്ചു.

‘ഒരു വ്യക്തിയുടെ ആത്മാവും പ്രകൃതി ശക്തിയും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധം സൃഷ്ടിക്കപ്പെട്ടാൽ, അതിൽ നിന്നും ആ വ്യക്തിക്ക് ലഭിക്കുന്ന ശക്തിയെയാണ് സാധാരണ മനുഷ്യര്‍ “ആറാം ഇന്ദ്രിയം” എന്നും മാന്ത്രികർ അതിനെ “മാന്ത്രിക ഇന്ദ്രിയം” എന്നും വിളിക്കുന്നത് സാഷ…,

സാധാരണ മനുഷ്യരില്‍ അപൂര്‍വമായി ചിലരിൽ മാത്രമേ ഈ മാന്ത്രിക ഇന്ദ്രിയം പ്രാവര്‍ത്തികമാകാറുള്ളു.… എന്നാൽ നിങ്ങൾ മാന്ത്രികർക്ക് ഇത് വെറും സാധാരണ കാര്യമാണ്… അമ്മയുടെ വയറ്റിൽ ഉത്ഭവിക്കുന്ന ആ സമയമേ ഈ മാന്ത്രിക ഇന്ദ്രിയവും നിങ്ങളുടെ ഒരു ഭാഗമായി തന്നെയാണ് ഉത്ഭവിക്കുന്നത്…,

പക്ഷേ ഞങ്ങൾ മാന്ത്രികബോധം എന്ന തിരിച്ചറിവ്‌ ശക്തിയെ, നിങ്ങൾ മാന്ത്രികർ ഓരോരുത്തരും ഗര്‍ഭപാത്രത്തില്‍ ഉത്ഭവിക്കുന്ന നിമിഷമാണ് പ്രകൃതി നിങ്ങളില്‍ ചെറിയ ഒരു അംശത്തെ നിക്ഷേപിക്കുന്നത്. ഞങ്ങളെ “ഏഴാം ഇന്ദ്രിയം” എന്നു വേണമെങ്കിൽ നിങ്ങള്‍ക്ക് പറയാം…. പ്രകൃതിയുടെ എല്ലാ രഹസ്യങ്ങളും അറിയുന്ന ഏഴാം ഇന്ദ്രിയം….

ഞങ്ങളുടെ ഉള്ളില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളെ മനസ്സിലാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല സാഷ — ഞങ്ങൾ ഒരു അതി കഠിനമായ, അജ്ഞാതമായ വസ്തുവിൽ നിന്നും സൃഷ്ടിക്കപ്പെട്ട ഒരു കോട്ട പോലെയാണ്.

ഞങ്ങളില്‍ കോടാനുകോടി മുറികള്‍ ഉണ്ടെന്ന് കരുതുക… ഓരോ മുറികളും മാന്ത്രിക പൂട്ടുകൾ കൊണ്ട് പൂട്ടപ്പെട്ടിട്ടുണ്ട് എന്നും കരുതുക…. ഓരോ മുറികൾക്കും വ്യത്യസ്ത സവിശേഷതകളും ഉണ്ട് സാഷ…’

‘എന്തു സവിശേഷതകള്‍…?’ ഞാൻ ചോദിച്ചു.

‘അവിടെ മാരകമായ മാന്ത്രിക ആയുധങ്ങളെ സൃഷ്ടിക്കാനുള്ള വിദ്യ ഉണ്ട്… ഏതു മാരകമായ ആയുധങ്ങളേയും നിർവീര്യമാക്കാനുള്ള പ്രതിവിധികളും ഉണ്ട്…. എന്തിനെയും സൃഷ്ടിക്കാനും നശിപ്പിക്കാനും കഴിയുന്ന രഹസ്യങ്ങളും ഉണ്ട്…. പ്രകൃതിയെ പോലും നിയന്ത്രണത്തിൽ ആക്കാനുള്ള രഹസ്യ വിദ്യകളും ഉണ്ട്….. അങ്ങനെ എല്ലാ രഹസ്യങ്ങളും അടങ്ങിയ കലവറയാണ് മാന്ത്രിക ബോധം… പക്ഷേ അതെല്ലാം നിങ്ങൾ തന്നെ സ്വയം മനസ്സിലാക്കണം… നിങ്ങള്‍ക്ക് കുറച്ചെങ്കിലും മനസിലാക്കാന്‍ കഴിയുന്ന എന്തെങ്കിലും കാര്യത്തിലുള്ള വിശദീകരണങ്ങള്‍ മാത്രമേ എനിക്ക് നൽകാൻ കഴിയുകയുള്ളു….’

ഇത്രയും കേട്ടതിൽ നിന്ന് തന്നെ എനിക്ക് തല പൊട്ടിത്തെറിക്കും എന്നു തോന്നിയത് കൊണ്ട് ഞാൻ കൂടുതൽ ഒന്നും മാന്ത്രിക ബോധത്തോട് സംസാരിക്കാന്‍ തുനിഞ്ഞില്ല.

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.