മാന്ത്രികലോകം 10 [Cyril] 2195

ജാസർ പെട്ടന്ന് മുഖം ചുളിച്ചു.

“പക്ഷേ ഒരുപാട്‌ കാര്യങ്ങളെ നമ്മുടെ മാന്ത്രിക വിദ്യ ഉപയോഗിച്ച് നമുക്ക് സൃഷ്ടിക്കാനും നിലനിര്‍ത്താനും നശിപ്പിക്കാനും കഴിയും… അപ്പോ നമുക്കും നിഗൂഢ ശക്തിയെ കുറിച്ച് ഒരുപാട് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നല്ലേ നാം കരുതേണ്ടത്…?” ജാസർ സംശയത്തോടെ ചോദിച്ചു.

ഇല്ലെന്ന അര്‍ത്ഥത്തില്‍ ഫ്രെൻ തലയാട്ടി കൊണ്ട് പറഞ്ഞു, “ഇവിടെ നിസ്സാരപ്പെട്ടതിനെ സൃഷ്ടിക്കുന്ന കാര്യവും നശിപ്പിക്കുന്ന കാര്യവും നിലനിര്‍ത്തുന്ന കാര്യവുമല്ല നമ്മൾ സംസാരിക്കുന്നത്…”

“അപ്പോ എത്ര ഗൗരവമുള്ള കാര്യങ്ങളെ കുറിച്ചാണ് നമ്മളിവിടെ സംസാരിക്കുന്നത് ഫ്രെൻ…?” ഹെമീറ ചോദിച്ചു.

“ഘാതകവാൾ പോലത്തെ വാളുകളാണ് ശക്തി കുറഞ്ഞ ദൈവങ്ങളുടെ പ്രധാനപ്പെട്ട ആയുധമെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ — ശക്തി കുറഞ്ഞ ദൈവങ്ങളെ പ്രകൃതി സൃഷ്ടിച്ച വേളയില്‍ തന്നെ അവര്‍ക്കുള്ള ആയുധമായ വാളിനോയും പ്രകൃതി സൃഷ്ടിച്ചിരുന്നു.

ഉന്നത നിലയിലുള്ള സൃഷ്ടികള്‍ എന്ന് കരുതപ്പെടുന്ന മാന്ത്രിക വസ്തുക്കളായ ഘാതകവാൾ, ദൈവങ്ങളുടെ വാള്‍, വെള്ളി ഹൃദയം പിന്നേ അതുപോലെത്തെ മറ്റനേകം വസ്തുക്കളെ സൃഷ്ടിക്കാന്‍ കഴിയണമെങ്കിൽ പ്രകൃതിയുടെ നിഗൂഢ ശക്തികളെ കുറിച്ച് അത്യാവശ്യം ചിലതെങ്കിലും നമ്മൾ മനസ്സിലാക്കിയിരിക്കണം…” ഫ്രെൻ പറഞ്ഞു.

“അപ്പോ ഞങ്ങളും ഞങ്ങളില്‍ അടങ്ങിയിരിക്കുന്ന നിഗൂഢ ശക്തിയില്‍ നിന്നും മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണോ നീ പറയുന്നത് ഫ്രെൻ…?” അമ്മു ചോദിച്ചു. “കാരണം നിർമാർജ്ജന കവചത്തെ സൃഷ്ടിക്കാനുള്ള അറിവ് ഞങ്ങൾക്ക് ഉണ്ടെന്നാണ് ഞങ്ങൾ കരുതുന്നത്…”

“ശെരിയാണ്… പ്രകൃതിയുടെ നിഗൂഢ ശക്തിയെ കുറിച്ച് നിങ്ങള്‍ക്ക്‌ ഇത്തിരിയെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞത് കൊണ്ടാണ് നിർമാർജ്ജന കവചത്തെ സൃഷ്ടിക്കാനുള്ള അടിസ്ഥാന അറിവ് നിങ്ങള്‍ക്ക് ലഭിച്ചത്…. നിഗൂഢ നിയമങ്ങളിൽ നിന്നും ഏതെങ്കിലും അറിവ് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച്, ആ അറിവിൽ നിന്നും അനുയോജ്യമായ എന്തെങ്കിലും സൃഷ്ടിക്കാന്‍, നശിപ്പിക്കാന്‍, നിലനിര്‍ത്താന്‍ വേണ്ടുന്ന ശക്തിയെ പ്രകൃതി നമ്മില്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്…. അതുകൊണ്ടാണ് നിഗൂഢ രഹസ്യ നിയമത്തില്‍ നിന്നും തിരിച്ചറിവ്‌ നമ്മില്‍ വര്‍ദ്ധിക്കുമ്പോൾ — ഉന്നത തരത്തിലുള്ള എന്തിനെയെങ്കിലും സൃഷ്ടിക്കാനോ നിലനിര്‍ത്താനോ നശിപ്പിക്കാനോ വേണ്ടി പ്രകൃതി നമ്മെ കൂടുതൽ ശക്തി പെടുത്തുന്നത്…” ഫ്രെൻ പറഞ്ഞു.

“ചില കാര്യങ്ങളെ നമ്മൾ മനസ്സിലാക്കുന്നത് കൊണ്ട് മാത്രം നമ്മൾ കൂടുതൽ ശക്തരാവുന്നു എന്ന് എങ്ങനെ അംഗീകരിക്കാന്‍ കഴിയും ഫ്രെൻ…? നിഗൂഢ ശക്തിയില്‍ നിന്നും ഞങ്ങൾ കുറച്ച് കാര്യം മനസ്സിലാക്കിയാല്‍ ശക്തി വര്‍ദ്ധിക്കും എന്നു നി പറയുന്നു… പക്ഷേ നിർമാർജ്ജന കവചത്തെ സൃഷ്ടിക്കാനുള്ള രഹസ്യത്തെ മനസ്സിലാക്കിയ എന്റെ ശക്തി ഇതുവരെ ഉയർന്നതായി എനിക്ക് ഇപ്പോഴും അനുഭവപ്പെടുന്നില്ല എന്നതാണ് സത്യം…. അപ്പോ പിന്നെ നി പറഞ്ഞത് എങ്ങനെ സത്യമാവും…?” സിദ്ധാര്‍ത്ഥ് തര്‍ക്കിച്ചു.

അതുകേട്ട് ഫ്രെൻ ചിരിച്ചു.

“നിഗൂഢ ശക്തിയില്‍ നിന്നും ഉന്നത കാര്യങ്ങളെ ശരിയായ രീതിക്ക് മനസ്സിലാക്കിയാല്‍ മാത്രമേ നമ്മുടെ ശക്തി വര്‍ധിക്കുകയുള്ളു സിദ്ധാര്‍ത്ഥ്…. നിങ്ങൾ സൃഷ്ടിക്കാന്‍ ശ്രമിച്ച നിർമാർജ്ജന കവചത്തെ തെറ്റായ രീതിക്കാണ് നിങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നത്… അത് നിങ്ങള്‍ക്കും അറിയാം… അതുകൊണ്ടല്ലേ അത് പകുതിയില്‍ നിന്നത്. പക്ഷേ എപ്പോഴാണോ അതിനെ സൃഷ്ടിക്കാനുള്ള ശരിയായ രീതി നിങ്ങൾ മനസ്സിലാക്കുന്നത് അപ്പോൾ മാത്രമേ നിങ്ങളുടെ അറിവും ശക്തിയും വര്‍ദ്ധിക്കുകയുള്ളു…”

ഫ്രെൻ പറഞ്ഞത് കേട്ട് കുറച്ചുനേരം ഞങ്ങൾ എല്ലാവരും അതിനെക്കുറിച്ച് ചിന്തിച്ചിരുന്നു.

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.