മാന്ത്രികലോകം 10 [Cyril] 2195

— ഒരു ശക്തിയും പ്രയോഗിക്കാതെ തന്നെ പ്രകൃതിയുടെ ഊര്‍ജ്ജത്തെ നിനക്ക് കാണാന്‍ കഴിയുന്നു — നിഷ്‌ക്രിയാവസ്ഥയിൽ ആയിരുന്ന ദൈവത്തിനെ പോലും ഉണര്‍ത്താനുള്ള അത്രയും ശക്തിയെ നിനക്ക് സ്വരൂപിക്കാന്‍ കഴിയുന്നു —ദൈവങ്ങള്‍ പോലും പ്രകൃതിയുടെ ഊര്‍ജ്ജ നാഡി ക്കകത്തും പ്രകൃതിയുടെ ഊര്‍ജ്ജം സംഭരിച്ചിരിക്കുന്ന ഗോളത്തിന് അകത്തും പ്രവേശിക്കാന്‍ ഒന്ന് മടിക്കും… പക്ഷേ നീ അതിന്റെ ഉള്ളില്‍ പ്രവേശിച്ച് സഞ്ചാരം നടത്തുന്നു — ഒഷേദ്രസിന് പോലും ആത്മാക്കളെ സൃഷ്ടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് നമ്മൾ അറിഞ്ഞിട്ടുള്ളത്… എന്നാൽ നീ അതും സൃഷ്ടിച്ചിരിക്കുന്നു!! —— ശെരിക്കും നീ ആരാണ്…?!”

ഫ്രേയ അവളുടെ മനസ്സിലുള്ളത് മുഴുവനും ചോദിച്ചു കഴിഞ്ഞപ്പോഴേക്കും ഫ്രെന്നിന്റെ മുഖം വലിഞ്ഞ് മുറുകിയിരുന്നു — പക്ഷേ ദേഷ്യത്തില്‍ അല്ലായിരുന്നു.

ഫ്രെന്നിന് പോലും പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അറിയില്ലെന്ന് ഞങ്ങൾ എല്ലാവർക്കും അറിയാം… എന്നിട്ടും ഫ്രേയ അങ്ങനെ ചോദിച്ചത് കേട്ടതും എനിക്ക് അവളോട് അടങ്ങാത്ത ദേഷ്യം തോന്നി.

ദേഷ്യത്തില്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വാക്കുകൾ എന്റെ വായിൽ നിന്നും വീഴും മുന്നേ അമ്മുവിന്‍റെ കൈ എന്റെ തോളില്‍ അമർന്നു… ഉടനെ ഞാൻ എന്റെ ശ്വാസം ആഞ്ഞെടുത്ത ശേഷം ഫ്രെന്നിനെ നോക്കി.

“എനിക്ക് ഉത്തരം ലഭിക്കാത്ത ഒരുപാട്‌ ചോദ്യങ്ങളിൽ ഇതും ഒന്നാണ് ഫ്രേയ….” ഫ്രെൻ പതിയെ പറഞ്ഞു.

“എല്ലാറ്റിന്റെയും ഉത്തരങ്ങളും രഹസ്യങ്ങളും നമ്മുടെ മാന്ത്രിക ബോധത്തിൽ അടങ്ങിയിരിക്കുന്നു….. പക്ഷേ അതെല്ലാം നമ്മൾ തന്നെ സ്വയം കണ്ടുപിടിക്കണം…. എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളെ ഞാൻ കണ്ടുപിടിക്കുക തന്നെ ചെയ്യും….” ഫ്രെൻ തറപ്പിച്ചു പറഞ്ഞു. എന്നിട്ട് തലയും താഴ്ത്തി അവന്‍ കാര്യമായ എന്തോ ആലോചനയിലാണ്ടു.

“മാന്ത്രിക ബോധം നമുക്ക് ഒരുപാട്‌ കാര്യങ്ങളെ പറഞ്ഞു തരുന്നുണ്ട് എന്നത് സത്യം… പക്ഷേ എല്ലാറ്റിനുമുള്ള ഉത്തരങ്ങളും രഹസ്യങ്ങളും നമ്മുടെ മാന്ത്രിക ബോധത്തിൽ അടങ്ങിയിരിക്കുന്നുവെന്ന് പറയാൻ എന്താണ് കാരണം ഫ്രെൻ…?” ഞങ്ങളുടെ പൊതുവായ സംശയത്തെ ജാസർ ചോദിച്ചു.

“മാന്ത്രിക ബോധം എന്തെന്നാണ് നിങ്ങൾ എല്ലാവരും കരുതി വെച്ചിരിക്കുന്നത്….” ഫ്രെൻ തല ഉയര്‍ത്താതേയാണ് ചോദിച്ചത്.

“ചില സമയങ്ങളില്‍ ഉപദേശവും മറ്റ് സമയങ്ങളില്‍ നമുക്ക് അറിവും പകര്‍ന്നു തരുന്ന ശക്തി…” തല ചൊറിഞ്ഞു കൊണ്ട്‌ ജാസർ പറഞ്ഞു.

“എനിക്ക് അറിയാവുന്ന ചില കുഴപ്പിക്കുന്ന കാര്യങ്ങളെ എന്റെ മാന്ത്രിക ബോധം എനിക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്… പക്ഷേ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത നിനക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളെ എന്റെ മാന്ത്രിക ബോധത്തോട് ചോദിച്ചാൽ അതിന്റെ ഉത്തരങ്ങള്‍ ഒന്നും എന്റെ മാന്ത്രിക ബോധം തന്നിട്ടില്ല…” സിദ്ധാര്‍ത്ഥ് നിരാശയോടെ പറഞ്ഞു.

“എല്ലാ കാര്യങ്ങളേയും മാന്ത്രിക ബോധം വ്യക്തമാക്കി തരാറില്ല — ഞാൻ കാണുന്ന ചില മാന്ത്രിക സ്വഭാവമുള്ള കാര്യങ്ങളേയും… എനിക്ക് കുറച്ചെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞ കാര്യങ്ങളേയും… നമ്മുടെ മനസില്‍ ഉദിക്കുന്ന യാഥാർത്ഥ്യവുമായി ബന്ധമുള്ള ചില കാര്യങ്ങളേയും മാത്രമാണ് എന്റെ മാന്ത്രിക ബോധം ഇതുവരെ എനിക്ക് വ്യക്തമാക്കി തന്നിട്ടുള്ളത്. തീര്‍ത്തും അജ്ഞാതമായ കാര്യങ്ങളേയും… അതുപോലെ സ്വന്തമായി ചിന്തിക്കാതെ മറ്റുള്ളവരിൽ നിന്നും കേട്ടിട്ടുള്ള കാര്യങ്ങളെ കുറിച്ച് മാന്ത്രിക ബോധത്തോട് ചോദിച്ചാൽ എന്റെ മാന്ത്രിക ബോധം ഉത്തരം പറയാറില്ല….” അമ്മു അവളുടെ അനുഭവം വ്യക്തമാക്കി.

“ശെരിയാണ്, തീര്‍ത്തും പുതിയ കാര്യങ്ങളെ കുറിച്ച് ചോദിച്ചാൽ മാന്ത്രിക ബോധം ഒരിക്കലും മറുപടി തന്നിട്ടില്ല ഫ്രെൻ…” ഈഫിയ പറഞ്ഞു.

“നമ്മൾ കുറച്ചെങ്കിലും മനസ്സിലാക്കിയ കാര്യങ്ങളെ മാത്രമാണ് മാന്ത്രിക ബോധം നമ്മോട് വിവരിച്ച് കൂടുതല്‍ മനസ്സിലാക്കാൻ സഹായിക്കുന്നത്….”

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.