താമര മോതിരം ഭാഗം-14 [Dragon] 279

കുളി കഴിഞ്ഞു തന്റെ നിതംബത്തോളം നീളമുള്ള പനംകുല പോലെ ഉള്ള മുടി വിടർത്തിയിട്ടു – മാട്ടിയുടുക്കാൻ കൊണ്ടുവന്ന വസ്ത്രങ്ങളും മാറി ഈറനോടെ അവൾ വീട്ടിലേക്കു നടന്നു പോയി, കൂടെ ആ പശു കിടാങ്ങളും

 

 

വീട്ടിലേക്കു നടക്കുമ്പോഴും അവളുടെ മനസ് മറ്റെവിടെയോ ആയിരുന്നു – ഇപ്പോൾ കുറച്ചു ദിവസം ആയി അവളുടെ മനസ് കൈമോശം വന്ന അവസ്ഥയിൽ ആണ്.

 

അതിനു കാരണം അവൾ രാത്രികളിൽ കാണുന്ന സ്വപ്നം തന്നെ ആണ്.

 

ഒരാഴ്ച മുൻപ് പുഴയിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ , മുങ്ങി എണീറ്റപ്പോൾ കഴുത്തിൽ എന്തോ ചുറ്റി ഇരിക്കുന്നുണ്ടായിരുന്നു, പാമ്പോ മറ്റോ ആയിരിക്കും എന്ന് കരുതി പെട്ടെന്ന് തന്നെ വലിച്ചെടുത്തു നോക്കിയപ്പോൾ ഒരു വലിയ വള്ളി ആയിരുന്നു അത് –

 

താമരയുടെ വള്ളി – ഇലകൾ ഒന്നും ഇല്ല ഒരു വള്ളിയുടെ ഒരറ്റത്ത് കുറച്ചു വെറും മറു അറ്റത്തു ഒരു പൂവിന്റെ മൊട്ടും മാത്രം ഉള്ള ഒരു  നീളത്തിലുള്ള വള്ളി.

 

കാണാൻ നല്ല അഴകുള്ള ഒരു ചെറിയ പൂ മൊട്ടു.

 

കാർത്തി അത് കുളി കഴിഞ്ഞു പോയപ്പോൾ കൂടെ വീട്ടിലേക്കുകൊണ്ടു പോയി ,അവിടെ അവളുടെ മുറിയിൽ മേശയുടെ പുറത്തു വച്ചു , അത് കണ്ടപ്പോൾ അവളുടെ ‘അമ്മ പറഞ്ഞു – അത് വാടി  പോകും മോളെ വേര് ഉള്ളതല്ലേ വെള്ളത്തിൽ മുക്കി വയ്ക്കു  അപ്പോൾ ആ പൂ വിടരും എന്ന്.

 

അതനുസരിച്ചു അവൾ ഒരു കളിമൺ കുടത്തിൽ വെള്ളം ഒഴിച്ച് ആ പൂവ് അതിൽ താഴ്ത്തി വച്ചു. ശേഷം തന്റെ ദൈനദിന കാര്യങ്ങളിലേക്ക് കടന്നു.

 

പൂവിന്റെ കാര്യം അവൾ മറന്നു പോയിരുന്നു – രാത്രി കിടക്കാൻ നേരം മുറിയിൽ കറക്കിയപ്പോൾ ആണ് പിന്നെ ആ പൂവിനെ കുറിച്ച്  ആലോചിച്ചത് തന്നെ

 

അവൾ ആ കുടം എടുത്തു നോക്കി – പൂവ് വാടിയിരുന്നില്ല അങ്ങനെ തന്നെ…… അത്  കിട്ടിയപ്പോൾ എങ്ങനെയോ അങ്ങാണ് തന്നെ ഉണ്ടായിരുന്നു ആ പൂവ് , എന്നാൽ ആ കുടത്തിലെ വെള്ളം താൻ രാവിലെ പകുതിയോളം ഒഴിച്ച് വച്ച വെള്ളം കുറച്ചു  പോലും ആ കുടത്തിൽ ഉണ്ടായിരുന്നില്ല

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.