താമര മോതിരം ഭാഗം-14 [Dragon] 279

“തന്റെ മകൻ അവന്റെ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ തിരികെ വന്നിരിക്കുന്നു , തന്നെ കെട്ടിപിടിച്ചിരിക്കുന്നു – അവനു എന്റെ മനസ് നീറുന്ന തിരിച്ചറിയാൻ സാധിച്ചിരിക്കുന്നു….

 

ഇനി അവൻ ഒറ്റയ്ക്കാണ് – ഈ ദുഷ്ട ലോകത്തു ,

അവനെ കാത്തോളണേ ” എന്റെ മഹാദേവാ ‘

എന്ന് പ്രാർത്ഥിച്ചു കൊണ്ട്  തന്റെ ജീവൻ വെടിഞ്ഞു ആ മാതാവ്.

 

അപ്പോഴും ചിരിക്കുന്ന മുഖം ആയിരുന്നു ആ കുഞ്ഞു കണ്ടത് – കരുവാളിച്ച മുഖത്തിനിടയിലും ഒഴുകുന്ന രക്തത്തിനിടയിലും ആ കുഞ്ഞു കണ്ടു തന്നെ മാത്രം നോക്കി നിൽക്കുന്ന അമ്മയുടെ അടയാത്ത കണ്ണുകളിൽ തിളങ്ങി നിൽക്കുന്ന തെന്റെ രൂപം – തന്റെ നിഴൽ

 

 

അമ്മയുടെ ശരീരത്തിൽ ജീവൻ ഇല്ല എന്നത് മനസിലാകാതെ തന്റെ കയ്യിലുണ്ടായിരുന്ന തുണി പാവ കൊണ്ട്  അമ്മയുടെ മുഖത്തു ഉണ്ടായിരുന്ന രക്തം തുടച്ചു മാറ്റുന്നുണ്ടായിരുന്നു ആ ബാലൻ

 

കൂടെ ‘ അമ്മയെ ഉണർത്തുന്നതിനായി ഉച്ചത്തിൽ വിളിച്ചുകൊണ്ടും ” അമ്മെ …………...

 

ആ നാലുവയസുകാരത്തെ ഹൃദയം പൊട്ടിയുള്ള വിളി ……………………….

 

ആ നിലവിളികേട്ടാണ് അടുത്ത വീട്ടിൽ മരണത്തിനു എത്തിയ നാട്ടുകാർ ഇവിടേയ്ക്ക് വന്നത്

 

വന്നപ്പോൾ കണ്ട കാഴ്ച കണ്ടു എല്ലാപേരും പൊട്ടി കരഞ്ഞു – തന്റെ അമ്മയുടെ മുഖത്തു ഉണ്ടായിരിക്കുന്ന രക്തം തുടച്ചു മാറ്റി ആ കവിളിലും നെറ്റിയിലും ഉമ്മ കൊടുത്തു കൊണ്ട് ,കരഞ്ഞു കൊണ്ട് ആ ബാലൻ പറയുന്നുണ്ടയിരുന്നു

 

ഇനി ഞാൻ പേടിക്കില്ല അമ്മെ , പിണങ്ങില്ല  അമ്മെ ,എഴുനേൽക്കു  അമ്മെ , മോനുവിന് വിശക്കുന്നു അമ്മെ ,എന്നൊക്കെ വിളിച്ചു ഉച്ചത്തിൽ കരയാൻ തുടങ്ങി

 

വിവരം അറിഞ്ഞു കുറച്ചു അകലെ താമസിക്കുന്ന അവന്റെ അമ്മുമ്മ വരും വരെ അവൻ ഇത് തന്നെ ആവർത്തിച്ചു ,അമ്മയുടെ നെഞ്ചിൽ തലവച്ചു കിടന്നു കരയുന്നുണ്ടായിരുന്നു. തന്റെ ‘അമ്മ മറ്റൊരു ലോകത്തേക്ക് തന്നെ വിട്ടു പോയി എന്നറിയാതെ.

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.