താമര മോതിരം ഭാഗം-14 [Dragon] 279

തന്റെ അച്ഛനെ ആ ദുഷ്ടന്മാർ കൊന്നതിനു ശേഷം ‘അമ്മ തന്നെയും അനിയത്തിയേയും ആരുടേയും കണ്ണിൽ പെടാതെ ഒളിച്ചു വയ്ക്കുന്നത് പോലെ ആണ് വളർത്തിക്കൊണ്ടു വന്നിരുന്നത്.

 

എത്രയും പെട്ടെന്ന് ആ ഗ്രാമത്തിൽ നിന്നും രക്ഷപെട്ടു മറ്റെവിടെയെങ്കിലും പോയി മക്കളെ സുരക്ഷിതമായി വളർത്തണം എന്നൊരു ആഗ്രഹം മാത്രമേ തന്റെ പാവം അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളു.

 

ഇപ്പൊ ആ അമ്മയെ കാണാതെ തന്റെ ജീവൻ ഇവിടെ കഴിയാൻ പോകുന്നു-

 

അങ്ങനെ ആലോചിച്ചു കൊണ്ട് തന്നെ – അമ്മയുടെ മുഖം കണ്ണിനു മുന്നിൽ തെളിഞ്ഞു  കൊണ്ട് തന്നെ  തന്റെ ബോധം മറഞ്ഞു പോകുന്നത് അറിഞ്ഞു ആ പെൺകുട്ടി.

 

അതെ സമയം  ആ കുഴിയുടെ മുകളിലായി  കൈബലി,ഭൂതമാരണബലി,ഭദ്രബലി,രാവണബലി എന്നി പൂജാവിധികൾക്കുള്ള കളം  ഒരുങ്ങിയിരുന്നു

 

 

ആറടി നീളം വീതി താഴ്ചയിൽ ഉണ്ടാക്കിയ കുഴിയുടെ പുറത്തു മനുഷ്യ രക്തത്തിൽ മുക്കി ഉണക്കിയ കാഞ്ഞിര തടി പാകി അതിനു പുറത്തായി ഹോമകുണ്ഡം ഒരുക്കി അതിലാണ് ബലികർമ്മങ്ങൾക്കുള്ള കളവും മറ്റും ഒരുക്കിയിരിക്കുന്നത്

 

ഹോമകുണ്ഡത്തിൽ തീ പകർന്നു തുടങ്ങിയപ്പോൾ തന്നെ ആ കുഴിക്കുള്ളിലേക്കു ചൂട് പകരാൻ തുടങ്ങി.

ഹോമകുണ്ഡത്തിലേക്കു കൂടുതൽ തീ ആളി കത്തിയപ്പോൾ കാഞ്ഞിര തടിയിലേക്കു ചൂട് പിടിക്കുകയും തടിയിൽ കുതിർന്നു  ഉണങ്ങി ഇരുന്ന രക്തം ചൂട് കൊണ്ട് ഉരുകി ഒളിക്കാൻ തുടങ്ങി – അവിടെ മുഴുവൻ പച്ച മാംസം കത്തുന്ന ഗന്ധം ഉയരാൻ തുടങ്ങി

 

ആ മുറിയുടെ വലത്തേ മൂലയിൽ  വലിയ ചുവന്ന തുണി കൊണ്ട് മൂടി വച്ചിരുന്ന ഒരു രൂപം .

 

ആ മുറിയിൽ മുഴുവൻ രക്തം കത്തിയതിന്റെയും രണ്ടു ഹോമങ്ങളുടെ ഫലമായും ഉണ്ടായ ആയ കറുത്ത പുക കൊണ്ട് മൂടിയ വേളയിൽ ആ മന്ത്രവാദി ഉറക്കെ വളരെ ഉറക്കെ മന്ത്രം ജപിച്ചു കൊണ്ട് ഒരു കയ്യിൽ വലിയോരു തലയോട്ടിയിൽ അവിടെ ഉരുളിയിൽ ഉണ്ടായിരുന്ന കറുത്ത് കൊഴുത്ത ദ്രാവകം കോരി എടുത്തു എഴുനേറ്റു.

 

നേരെ ആ മൂടി വച്ചിരിക്കുന്ന രൂപത്തിന്റെ അടുക്കലേക്കു നടന്നു ശേഷം ഉറക്കെ നിലവിളിച്ചു

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.