താമര മോതിരം ഭാഗം-14 [Dragon] 279

” ഓം ക്ലിം ക്രീം ചാമുണ്ഡയെ അർപ്പിത കാരിം വർധിതയെ നമഹ:”

 

ശേഷം ആ വലിയ ചുവന്ന തുണി വലിച്ചു മാറ്റി , ശേഷം വലിയ ഉച്ചത്തിൽ വിളിച്ചു

 

അമ്മെ ചാമുണ്ഡേശ്വരി ” നിന്റെ പുത്രന് എല്ലാവിധ വിജയങ്ങളും നൽകണമേ’

 

 

അവിടെ ഏകദേശം പത്തടി ഓളം പൊക്കത്തിൽ വലിയൊരു കറുത്ത നിറത്തിലുള്ള കല്ലു കൊണ്ട് ഉണ്ടാക്കിയ പ്രതിഷ്ട ഉണ്ടായിരുന്നു

 

ഭദ്രകാളി പ്രതിഷ്ടയിൽ നിന്നും വിഭിന്നമായി നാലുകരങ്ങളിലും മനുഷ്യ തലകൾ ഏന്തിയ പ്രതിഷ്ട.

 

കണ്ണുകളിൽ നിന്നും രക്തം വമിക്കുന്ന തരത്തിലുള്ള ഘോര പ്രതിഷ്ട

 

ശെരിക്കും ആ പ്രതിഷ്ട കണ്ടു അതിഘോരനും പേടി തോന്നി കാരണം – ഇത് അതിഘോര ചാമുണ്ഡി പ്രതിഷ്ട ആണ് കേട്ടറിവ് മാത്രം ഉള്ള ഒന്ന്

 

അതി പുരാതന തീവാരി സമുദായ പ്രകീർത്തികളിൽ പറയുന്ന  രക്തചാമുണ്ഡി ഗണത്തിൽ അതി ഘോരയായ പ്രവീര രക്ത ചാമുണ്ഡി

 

പണ്ട് ബ്രാഹ്മണസമുദായത്തിൽ നിന്ന് വേർപെട്ട 12 ഇല്ലക്കാരാണ് തീവാരി സമുദായം.

 

ബ്രാഹ്മണസമുദായവും ബ്രാഹ്മണ ആചാരവുമായും ഇന്നും ബന്ധം പുലർത്തുന്നവരാണ് തീവാരി സമുദായം, എന്നാൽ അത് നേരെ വിപരീത ക്രിയകൾക്കു വേണ്ടി ആണെന്ന് മാത്രം ,

 

അതി പുരാതനമായതും കഠിനമായതുമായ ആഭിചാര കർമ്മങ്ങളിലൂടെ ജീവിക്കുന്ന വംശനാശത്തിലേക്ക് അടുക്കുന്ന ഒരു സമൂഹമാണ് തീവാരികൾ.

 

കാരണം പൂജകളും ആഭിചാര ക്രിയകളും മുഴുകി നടന്ന അവർ വംശത്തിന്റെ ഉന്നമനത്തിനായി യാതൊന്നും തന്നെ ചെയ്തില്ല – ഇപ്പോൾ അവശേഷിക്കുന്നവർ പോലും എവിടെ ആണെന്നറിയില്ല

 

അവരുടെ പുരാതനകാലം മുതൽ തന്നെ വച്ചാരാധിക്കുന്ന വിഗ്രഹ പ്രതിഷ്ട ആണ് ഇപ്പോൾ  ഉള്ളത്

 

ഈ പ്രതിഷ്ടയ്ക്കു ഒരുപാട് പ്രതേകതകൾ ഉണ്ട് -തന്റെ മുത്തച്ഛൻ പറഞ്ഞു കേട്ട അറിവിലൂടെ അതിഘോര മനസ് പായിച്ചു

 

തെക്കോട്ടു ഒഴുകുന്ന നദിയുടെ അടിത്തട്ടിൽ നിന്നും എടുക്കുന്ന ഒറ്റക്കല്ലിൽ തീർക്കുന്ന വിഗ്രഹം ആണ് ഇത്

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.