താമര മോതിരം ഭാഗം-14 [Dragon] 279

വർധിച്ച സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ആ മന്ത്രവാദി ആ പ്രതിഷ്ടയുടെ ചുവട്ടിൽ ഇരുന്നു മറ്റു പൂജകളിലേക്കു കടന്നു.

 

അപ്പുറത്തു അതിഘോരൻ -രാവണബലി അതിന്റെ പരതമ്യത്തിലേക്കു എത്തിക്കുകയാണ്

 

തുടർച്ചയായ ഹോമങ്ങളുടെ ചൂടും തീയുടെ കാഠിന്യവും കാരണം ആ കുഴിയുടെ മുകളിൽ നിർത്തിയിരുന്ന കാഞ്ഞിര പലകകൾ ഹോമകുണ്ഡത്തിന്റെ അതെ വലുപ്പത്തിൽ കത്തി കുഴിയിലേക്ക് അമർന്നു

 

അകത്തു കിടക്കുന്ന പെൺകുട്ടിടെ ബോധം കുറെ മുന്നേ തന്നെ പോയിരുന്നു – ചൂടും പുകയും കൊണ്ട് ഏകദേശം മൃതപ്രായമായി മാറിയിരുന്നു

 

അതിഘോരന്റെ നിർദേശപ്രകാരം ആ കുഴിയുടെ ഒരു വശത്തു ഉണ്ടായിരുന്ന പലക നീക്കി ഒരു ശിഷ്യൻ അകത്തേക്ക് ഇറങ്ങി ശേഷം ആ ഹോമകുണ്ഡത്തിൻറെ ചൂട് കൊണ്ട് കത്തി താഴേക്ക് ഉണ്ടായ പലകയുടെ വിടവിലൂടെ ആ പെൺകുട്ടിയെ മുകളിലേക്ക് വലിച്ചെടുക്കാൻ പാകത്തിൽ തിരുകി വച്ച് മുകളിലേക്ക് കയറി

 

തിരികെ ആ കുട്ടി താഴേക്ക്  വീണു പോകാതിരിക്കാൻ അവളുടെ തലയുടെ ഒരു വശവും ഒരു കയ്യും ഹോമകുണ്ഡത്തിന്റെ മുകളിലേക്ക് വരുന്ന വിധം കയറ്റി വച്ചിരുന്നു

 

അതിഘോരൻ പൂജയുടെ പാരതമ്യത്തിൽ അടുത്ത് വച്ചിരുന്ന ചുവന്ന ദ്രാവകം നിറഞ്ഞ ആ തലയോട്ടി കുട്ടിയുടെ തലയിലേക്ക് കമഴ്ത്തി.

 

തലയിലൂടെ വീണ ആ ദ്രാവകം – നഗ്നമായ അവളുടെ ശരീരത്തിലൂടെ  ഒഴുകി അതിവേഗം തന്നെ അടിയിൽ ഹോമകുണ്ഡത്തിൽ നിന്നും വീണു കുഴിയിൽ ഏകദേശം അണയാറായി  കിടന്ന തീ കനലിലേക്ക് ഒഴുകി ഇറങ്ങി.

 

അണഞ്ഞു തുടങ്ങിയിരുന്ന ആ കനലുകളിൽ പുതു ജീവൻ കിട്ടിയെന്നോണം മുന്നിൽ കിട്ടുന്ന എന്തിനെയും കത്തിച്ചു ചാമ്പലാക്കുവാനെന്നോണം അത് മുകളിലേക്ക് കത്തി തുടങ്ങാൻ തുടങ്ങി.

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.