താമര മോതിരം ഭാഗം-14 [Dragon] 279

ഒരു പുഴയും ഒരു പാറക്കെട്ടും ഒക്കെ കടന്ന് വേണം ആയിരുന്നു അടുത്തുള്ള സ്കൂളിൽ എത്തുവാൻ ഏകദേശം പന്ത്രണ്ടു കിലോമീറ്ററുകൾ നടന്നു വേണം പോകാൻ.

 

ഈ ദുര്ഘടങ്ങളൊക്കെ മറികടന്നു പോയി പേടിച്ചു നല്ലരീതിയിൽ പത്താം തരാം ജയിച്ച കുട്ടിയാണ് കാർത്തി ,

മേൽ പഠിക്കാനുള്ള ആഗ്രഹം മൂലം ചേർന്ന കോളേജിലെ അദ്ധ്യാപകരുടെ അനുവാദത്തോടെ മാസത്തിൽ ഒരിക്കൽ പോയി പഠിക്കാനുള്ള ബുക്കുകളും മറ്റും കൊണ്ട് വന്നു വീട്ടിൽ ഇരുന്നു പഠിച്ചു ബിരുദം  എടുത്തു ഇപ്പോൾ ബിരുദാന്തര പഠിച്ചു കൊണ്ടിരിക്കുന്ന മിടുക്കി കുട്ടി

 

ഈ പഠിത്തമൊ അറിവോ അവളുടെ വിനയത്തെയും കുലീനതയും ഒരു പടി  കൂട്ടിയത് അല്ലാതെ അഹകാരത്തിലെ ലവലേശം ഇല്ലാത്ത ഒരു പാവം നാട്ടിന്പുറത്തുകാരി കുട്ടി .

 

കാർത്തിയുടെ അച്ഛൻ അവളുടെ ചെറുപ്പ കാലത്തേ മരിച്ചു പോയിരുന്നു, അമ്മയാണ് അവളെ വളർത്തിയെടുത്തത് , അവൾക്കു ഒരു അനിയനും കൂടി ഉണ്ടായിരുന്നു .കാർത്തിയുടെ വഴിയേ തന്നെ അവനും ഇപ്പോൾ ഗ്രാമത്തിൻറെ ഉറത്തുള്ള സ്കൂളിൽ പോയി പഠിക്കുന്നുണ്ട് അവൻ മാത്രമല്ല അവിടുള്ള ഒരുവിധത്തിലുള്ള എല്ലാ കുട്ടികളും അത് കാർത്തിയുടെ നിർബന്ധം ആയിരുന്നു

 

ഓരോ വീട്ടിലും അവൾ പോയ് അവിടുത്തെ കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ആവശ്യകത വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ചു സ്കൂളിലെ കാര്യങ്ങൾ ഉൾപ്പടെ ചയ്തു കൊടുക്കുന്നതും കാർത്തിയാണ്

 

വൈകുന്നേരങ്ങളിൽ ഗ്രാമത്തിന്റെ അമ്പലത്തിന്റെ പുറത്തുള്ള ആൽമരത്തിന്റെ ചുവട്ടിൽ ട്യൂഷൻ എടുക്കുന്നുണ്ട് അവൾ എല്ലാപേർക്കും സൗജന്യമായി തന്നെ.

 

വിദ്യാഭ്യാസം എത്തുമ്പോൾ തന്നെ അടിസ്ഥാന സൗകര്യങ്ങൾ വർധിക്കും എന്ന കണക്കു കൂട്ടലുകളിൽ  ആയിരുന്നു കാർത്തി . കാരണം ഇതുവരെ അവരെ പറ്റിച്ചു വോട്ടിനു വേണ്ടി മാത്രം ഗ്രാമത്തിലേക്ക് വരുന്ന രാഷ്ട്രീയ പാർട്ടികളെ – ഇവരുടെ ആവിശ്യങ്ങളും കൂടി നിറവേറ്റാൻ പറയാൻ കെൽപ്പുള്ളവരെ വാർത്തെടുക്കാൻ വിദ്യാഭാസം അത്യാവിശ്യമാണെന്നു അറിയുന്നുണ്ടായിരുന്നു കാർത്തി.

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.