താമര മോതിരം ഭാഗം-14 [Dragon] 279

ചിദംബരം ക്ഷേത്രത്തിലെ നടരാജ രൂപം തികച്ചും വ്യത്യസ്തമായി ആനന്ദ നടനം ചെയ്യുന്ന ഭഗവാൻ്റെ  സുന്ദരരൂപം നമുക്ക് കാട്ടിത്തരുന്ന അതി മനോഹരമായ കാഴ്ചയിൽ തന്നെ ആ പരം പൊരുളിനെ അകം മനസ്സിൽ അടുത്തറിയാൻ പറ്റുന്ന യോഗി ഭാവത്തിലുള്ള വിഗ്രഹം ഉള്ള അമ്പലം അതായിരുന്നു ആ അമ്പലത്തിന്റ പ്രതേകത

 

“പരിപാവനവും ശില്പകലാപാടവവും തുളുമ്പുന്ന കൃഷ്ണശിലാ  വിഗ്രഹം ദക്ഷിണാമൂർത്തിയുടേതാണ്.

 

വാസുകിയെ കൊണ്ട് കുട ചൂടിയവനും, ജടയിൽ ചന്ദ്രക്കല കൊണ്ട് അലങ്കരിക്കപ്പെട്ടവനും, ഒരു കൈ കാൽമുട്ടിൽ വച്ചവനും, അഭയവര മുദ്ര ധരിച്ചവനും, ഭുവനേശ്വരിയാൽ ശിലാസനം സ്വീകരിച്ചവനും സർപ്പ കന്യകകളാൽ സേവിതനും ആയി കാണപ്പെടുന്നു. 

 

വട വൃക്ഷത്തിനു കീഴെ ധ്യാനത്തിലിരിക്കുന്ന ഭഗവാൻ്റെ പിന്നിലേക്കു മാറി, സർപ്പങ്ങളാൽ സേവിക്കപ്പെട്ടു ഗംഗാപാർവ്വതിമാർ കാണപ്പെടുന്നു.“

 

പ്രത്യക്ഷത്തിൽ  ലക്ഷണ ശാസ്ത്ര പ്രകാരം കലിയുഗ വരദനായി തോന്നാമെകിലും ശാസ്ത്രീയമായി അപഗ്രഥിച്ചാൽ “ ഭഗവാൻ കണ്ണുമടച്ച് ധ്യാനനിഷ്ഠയിൽ മുഴുകി ഇരിക്കുന്നതിനാൽ മുഖം തേജഃപൂർണ്ണവും, പ്രശാന്തവുമാണ്.

 

 സമാധിയിൽ ഇരിക്കുന്നതിനാലാണ് പ്രസന്ന വദനൻ  ആയി കാണപ്പെടുന്നത്. പിൻഭാഗത്തു കാണുന്ന സർപ്പങ്ങൾ യോഗനാഡികളെ കുറിക്കുന്നു. സൂക്ഷിച്ചു നോക്കിയാൽ ആധാര ചക്രങ്ങളും കാണാം.

 

ശിവൻ യോഗ സമാധിയിൽ ആയതുകൊണ്ടാണ് ഗംഗാ പാർവ്വതി ദേവിമാർ പിൻവാങ്ങി ഒഴിഞ്ഞു നിൽക്കുന്നത് എന്നുവേണം മനസ്സിലാക്കാൻ.

സമാധിസ്ഥരായ യോഗിയുടെ തലക്ക് മുകളിൽ ഫണം വിരിച്ചു സർപ്പങ്ങൾ നിൽക്കാറുണ്ട്. ജടയും  കലയും, ത്രിനേത്രങ്ങളും ശിവൻ്റെ അലങ്കാര ലക്ഷണങ്ങൾ ആണ്.

 

 അതിനാൽ ഈ വിഗ്രഹം ഏതോ ഒരു  യോഗി ധ്യാനത്തിൽ ദർശിച്ചതും, അദേഹത്താൽ പ്രതിഷ്ഠിപ്പിക്കപെട്ടതും ആണ്. 

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.