താമര മോതിരം ഭാഗം-14 [Dragon] 279

കറുപ്പന്റെ നിർദേശ പ്രകാരം രാവിലെ തന്നെ കണ്ണനും സഞ്ജുവും കൂടി ആദ്യ നിലവറ മുഴുവൻ വൃത്തിയാക്കിയിരുന്നു രാവിലത്തെ പൂജ കഴിഞ്ഞ ഉടനെ തന്നെ,

 

നിലവറക്കുള്ളിൽ കയറി ചുമരിലുള്ള വാതിൽ തുറക്കാനുള്ള രീതി ഉപയോഗിച്ച് കിളിവാതിൽ തുറന്നു അകത്തേക്ക് വെളിച്ചം കൊണ്ട് വന്നിരുന്നു കണ്ണൻ .

 

രണ്ടു പേരും കൂടി ഒരു മണിക്കൂർ സമയം എടുത്തു ആ മുറി വളരെ വൃത്തിയാക്കി . ശേഷം കറുപ്പന്റെ നിർദേശം താഴേക്ക് ഇറങ്ങേണ്ട എന്നത് ആയതിനാലും – താഴെ വൃത്തിയാക്കേണ്ട കാര്യം ഇല്ലാത്തിതിനാലും അവർ പൂജാമുറിയിലൂടെ പുറത്തേക്കി ഇറങ്ങി.

 

ശരീരം വൃത്തിയാക്കാനായി കുളത്തിലേക്കു നടന്നു – അടുക്കളയുടെ പിന്നിൽ  ഉണ്ടായിരുന്ന ദേവു – അവർ പോകുന്നത് കണ്ടു അങ്ങോട്ടേക്ക് പോയി , ഇന്നലെ ഭട്ടതിരിപ്പാട് പറഞ്ഞത് കേട്ടപ്പോൾ കണ്ണനും പറഞ്ഞിരുന്നു ദേവു  തന്റെ പെങ്ങളെ പോലെ ആണെന്ന്

 

അത് ചിലപ്പോൾ അവരുടെ മുന്നിൽ വച്ച് അങ്ങനെ പറഞ്ഞത് ആണെന്ന് ആശ്വസിച്ചു ആണ് രാത്രി കിടന്നു ഉറങ്ങിയത് – ഇപ്പോൾ  അവനെ കണ്ടപ്പോൾ അവനോട് നേരിട്ട് ചോദിക്കണം എന്ന് തോന്നി അവന്റെ വായിൽ നിന്നും അന്ന്  കേട്ടതു പോലെ ” ദേവുവിന് വേണ്ടി ഞാൻ എന്തും ചെയ്യും ,അവൾ എന്റെ ജീവൻ ആണ് “

 

എന്നൊക്കെ കേൾക്കണം എന്ന് അവൾക്കു തോന്നി

 

 

കുളത്തിലേക്ക് എത്തിയ കണ്ണനും സഞ്ജുവും പടവിൽ ഇരുന്നു ,പിന്നെ ഇന്നലെ സംഭവിച്ച കാര്യങ്ങളെയും അവിടെ കണ്ട കാഴ്ചകളെയും  പറ്റി  മാത്രം ആയിരുന്നു സംസാരം മുഴുവനും – അവർ എന്തോ കാര്യമായി സംസാരിക്കുന്നതു കേട്ട് കൊണ്ടാണ് ദേവു  കുളക്കടവിലേക്കു എത്തിയത്.

 

അവളെ കണ്ട മാത്രയിൽ തന്നെ രണ്ടു പേരും ഒരു പോലെ സംസാരം നിർത്തുകയും ദേവുവിനു അത് മനസിലാക്കുകയും ചെയ്തു.

 

ദേവു :- എന്താ രണ്ടു പേരും കൂടെ വളരെ സീരിയസ് ആയി ഉള്ള ചർച്ച ആണല്ലോ , പറഞ്ഞാൽ നമ്മളും കൂടെ കൂടുന്നത് ആയിരിക്കും

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.