താമര മോതിരം ഭാഗം-14 [Dragon] 279

മലമൂത്രധികൾ ഒന്നും ഉണ്ടാകില്ല – ശരീരം വിയർക്കില്ല , ആഹാരം ഉണ്ടാകില്ല ജലപാനം പോലും ഉണ്ടാകില്ല – ശെരിക്കും മരിച്ച ശരീരത്തിന്റെ അവസ്ഥ പോലെ, കാരണം ഇപ്പോൾ  ശരീരത്തിന്റെ പ്രവർത്തനത്തെ ഏതാണ്ട് മുഴുവനായി മരവിപ്പിച്ചിരിക്കുകയാണ് വൈദ്യർ

 

കായകല്പം എന്ന പേരിൽ അറിയപ്പെടുന്ന അത്യപൂർവ ചികിത്സ

 

കായകല്പം പലവിധത്തിൽ ഉണ്ട് – ജരാധരകൾ  ബാധിച്ച വൃദ്ധനെ പോലും ചെറുപ്പക്കാരനാക്കാൻ സാധിക്കുന്ന വിധം ശക്തമായത് തൊണ്ണൂറു ദിനരാത്രങ്ങൾ വേണ്ടി വരുന്ന അതി നിഗൂഡമായതും കൂടെ ആപത്കരവുമായ ചികിത്സ രീതി – വൈദ്യനോ വിധേയനോ ഒരു അണുവിട പിഴച്ചാൽ സുനിശ്ചിത മരണം

 

എന്നാൽ വിജയിച്ചാൽ പല്ലും നഖവും മുടിയും മുഴുവൻ കൊഴിഞ്ഞു പുതിയത് വരും . ആന്തരിക അവയവങ്ങളിൽ ചെറുപ്പമാകും .

 

പലവിധത്തിലുള്ള കായകല്പങ്ങളിൽ കേതോദ്ഭവഷ്നപ്രതിഗ വസ്റ്റി എന്ന പേരിൽ അറിയപ്പെടുന്ന കർമ്മം

 

 

മൂന്നു ദിനരാത്രങ്ങൾ വേണ്ടി വരുന്ന ക്രിയ . ശലഭം തന്റെ പ്യൂപ്പ അഥവാ കോശസ്താകീടത്തിൽ നിന്നും എണിറ്റു വരുന്നത് പോലെ ഒരു പുതിയ മനുഷ്യൻ ആയി മാറും ശാരീരികമായി.

 

 

ഇനി ഉള്ള രണ്ടു ദിന രാത്രങ്ങൾ വളരെ നിർണായകം ആണെന്നും ഒരാൾ ഉറപ്പായും ഉണ്ണിയുടെ കൂടെ വേണമെന്ന് ശിഷ്യരെ പറഞ്ഞേൽപ്പിച്ചിരുന്നു വൈദ്യർ.

അത് വരെ ഇടതടവില്ലാതെ എണ്ണ ധാരകോരി കൊണ്ടേ ഇരിക്കും ശരീരം മുഴുവൻ.

 

സാക്ഷാൽ വൈദ്യനാഥനെ സ്മരിച്ചു കൊണ്ട് വൈദ്യർ പുറത്തേക്കു ഇറങ്ങി – ഉണ്ണിയെ  പൂർണ ആരോഗ്യവാനായി മാറ്റുവാൻ സ്വ ക്ഷേത്രത്തിൽ പൂജ അർപ്പിക്കുവാൻ ആയി.

 

മനസ് കൊണ്ട് ചെയ്ത അറിയുന്നതും അല്ലാത്തതുമായ എല്ലാ തെറ്റുകൾക്കും പരിഹാരം തേടി  ഉറങ്ങിയ ശരീരത്തിൽ അതി ശക്തമായ മനസ് ഒരുക്കിയെടുക്കുകയായിരുന്നു എണ്ണത്തോണിയിൽ കിടക്കുന്ന   ഉണ്ണി. ഇനിയുള്ള പലതിനെയും നേരിടാൻ വേണ്ടി

***********************************

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.