താമര മോതിരം ഭാഗം-14 [Dragon] 279

കാരണം ഗുണ്ടാ നേതാവ് പറയുന്നതിന് എതിർ അഭിപ്രായം പറയുമ്പോൾ അതും പുതിയ ഒരാൾ പറയുമ്പോൾ അത് അയാൾക്ക് നാണക്കേട് ആകാനുള്ള സാധ്യത കണക്കിലെടുത്താണ് മനു അങ്ങനെ ചെയ്യുന്നതെന്ന് ചുരുളിക്ക് മനസിലായി –

 

അത് കൊണ്ട് തന്നെ മനുവിനെ ഇപ്പോൾ ചുരുളി കൂടെ തന്നെ നിർത്തുന്നുമുണ്ട്.ശെരിക്കും മനുവിൽ ഉണ്ടായ മാറ്റത്തിൽ ചുരുളി സന്തോഷവാനാണ്.

 

 

അവർ അകത്തേക്ക് കയറി ആഹാരത്തിനുള്ള കാര്യങ്ങളൊക്കെ തയ്യാറാക്കി – ഇനി മുതൽ ലിജോയ്ക്കുള്ള ആഹാരം അവർ തന്നെ ഉണ്ടാക്കി കൊടുക്കും എന്ന് കൂടി പറഞ്ഞിരുന്നു    കാരണം അത് വഴി അയാളെ അപായപ്പെടുത്താതിരിക്കാൻ വേണ്ടി ആണ് അങ്ങനെ പറഞ്ഞത്.

 

ലിജോ അത് സമ്മതിക്കുകയും ചെയ്തു.

 

ആ വീടിനു ചുറ്റും പോലീസ് ഉണ്ടങ്കിലും ഗുണ്ടകളുടെ ഒരു അധിക പ്രൊട്ടക്ഷൻ ഇപ്പോൾ Sp – അറിഞ്ഞോ അറിയാതെയോ സമ്മതിച്ചു കൊടുത്തിട്ടുണ്ട്

 

അതിനു കാരണം – ഇപ്പോൾ കുറ്റവാളിയെ പിടിക്കുന്നതിനും അപ്പുറമായി ലിജോയെ ജീവനോടെ വേണം എന്നൊരു കടമ്പ കൂടി Sp ക്കു മുന്നിൽ ഉണ്ട്.

 

 

രാവിലെ ഒരു പത്തു മണിയൊക്കെ കഴിഞ്ഞപ്പോൾ Sp  യുടെ നിർദേശം അനുസരിച്ചു ഇപ്പൊ ഉള്ള ക്യാമറയുടെ പിന്നിലായി ആ ക്യാമറയുടെ കൂടി ഫോക്കസ് ചെയ്തു കൊണ്ട് മറ്റൊരു ക്യാമറ പിടിപ്പിച്ചു – അത് പ്രവർത്തിക്കുന്ന രീതി മോണിറ്ററിൽ നോക്കി ഉറപ്പിച്ചു രെത്നവേൽ.

 

അന്നത്തെ പകൽ പ്രേതെകിച്ചു ഒന്നും സംഭവിക്കാതെ കടന്നു പോയി.

 

രാത്രി ആയപ്പോൾ ചുരുളിയും കൂട്ടരും ലിജോയോടൊപ്പം തന്നെ ഇരുന്നു ആഹാരം കഴിക്കുകയായിരുന്നു.

 

പുറത്തു നിന്ന് ഒരു ഒച്ച കേട്ട് ആരാണെന്നു പോയി നോക്കിയിട്ടു വരുവാൻ പറഞ്ഞ ഒരു കൂട്ടാളിയെ പുറത്തേക്കു അയച്ചു ചുരുളി –

 

അയാൾ വാതിൽ തുറന്നു പുറത്തേക്കു ഇറങ്ങി  , അവിടെ ആരെയും കാണാത്തതു കൊണ്ട് കുറച്ചു മാറി പുറത്തേക്കു ഇറങ്ങി നോക്കാനായി പോയി

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.