ആ കാര്യഗ്രഹ വാസത്തിനു മരണം ഒരു അനുഗ്രഹം ആണെങ്കിലും – തന്നെ രക്ഷിക്കാനും ഈ ദുഷ്ടന്മാരെ ശിക്ഷിക്കാനും ഒരു ശക്തി വരും എന്ന് വിശ്വസിച്ചിരുന്നു ആ പാവം –
തന്റെ സമുദായത്തിന്റെ മുതിർന്നവരുടെ ഭീഷണിയും അറിവില്ലായ്മയും കാരണം സാക്ഷാൽ ശങ്കരനെ തള്ളി പറഞ്ഞു ആഭിചാര കർമ്മങ്ങളിലേക്കു മനസില്ല മനസോടെ തിരിഞ്ഞ ഒരാൾ
ഇനിയുള്ള കാലം ശങ്കരന്റെ കാൽ പാദത്തിൽ തന്റെ ജീവിതം തീർക്കണം എന്ന് ആഗ്രഹമുള്ളതു കൊണ്ട് മാത്രം ഇപ്പോൾ മരണത്തെ ഭയക്കുന്ന വൃദ്ധൻ
അന്ന് ആ പ്രതിഷ്ട ഉണ്ടാക്കുവാൻ കാട്ടിൽ നിന്നും കൊണ്ടുവന്ന വലിയ പാറയുടെ മിച്ചം വന്ന പാറകൾ കൊണ്ട് താൻ ഉണ്ടാക്കി എടുത്ത ശങ്കര ലിംഗത്തിൽ കെട്ടി പിടിച്ചു അശ്രുപൂജ നടത്തി ആ വൃദ്ധൻ.
മല്ലന്മാർ കാണാതെ ഒളിപ്പിച്ചു വച്ച ആ വിഗ്രഹം ആണ് ഇപ്പോൾ ആ വൃദ്ധന്റെ ഏക ആശ്വാസം.
ജീവിക്കാനുള്ള പ്രജോധനം.
ആ വിഗ്രഹത്തിന്റെ കെട്ടിപിടിച്ചു കൊണ്ടാണ് ആ വൃദ്ധന്റെ ദിവസങ്ങൾ തുടങ്ങുന്നതും ഒടുങ്ങുന്നതും.
മുകളിൽ ആ ഭീകരമായ വലിയ പ്രതിഷ്ടയുടെ ആദ്യ പൂജ കഴിഞ്ഞപ്പോഴേക്കും ആ മന്ത്രവാദി അതി-സന്തോഷത്തിൽ ആയി കാരണം ആ പ്രതിഷ്ടയുടെ കണക്കുകൾ എല്ലാം തന്നെ കൃത്യമായി വന്നിരിക്കുന്നു-
ആദ്യപൂജ കഴിയുമ്പോൾ യാതൊരു നാശവും സംഭവിക്കാതെ അത് അവിടെ തന്നെ ഉണ്ട് – അതിനർത്ഥം ആ പ്രതിഷ്ട ഒരു വിജയമായിരിക്കുന്നു എന്നതാണ് ‘
ഇനി തന്റെ ക്രിയകളുടെ വിജയത്തിന്റെ പകുതി മാത്രം താൻ ചെയ്തു തീർത്താൽ മതിയാകും.
മുഴുവൻ കർമ്മങ്ങളിൽ താൻ കടക്കേണ്ട പ്രധാന കടമ്പകളിൽ ഒന്നായിരുന്നു ഇത് .
ഈ പ്രതിഷ്ടയുടെ പ്രതേകത എന്താണെന്നു വച്ചാൽ -ഇത് വിജയകരമായി ആദ്യ പൂജ ഏറ്റുവാങ്ങുന്ന ആ വേളയിൽ ആയിരം വർഷങ്ങൾ കൊണ്ട് ഒരു പ്രതിഷ്ടക്ക് കിട്ടുന്ന അതെ മുൻതൂക്കവും പ്രാധാന്യവും എല്ലാ അർത്ഥത്തിലും ആ പ്രതിഷ്ടക്ക് കിട്ടുന്നതായിരിക്കും.
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu