ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2163

“മതി, ഒന്നും പറയേണ്ട…. നിങ്ങൾ എന്താണെന്ന് എനിക്കറിയാം. ഇന്ന് നടന്നത് എന്താണെന്ന് ഞങ്ങൾ ശെരിക്കും കാണുകയും മനസിലാക്കുകയും ചെയ്തു —നിങ്ങൾ ഒരിക്കലും ചെകുത്താന്റെ ദുർ പ്രവര്‍ത്തി ചെയ്യുകയില്ല എന്നതിന് ഇതിനേക്കാളും വലിയ തെളിവ് ഞങ്ങൾക്ക് വേണ്ട. എനിക്ക് നിങ്ങളെ ഇഷ്ടമാണ്….. നിങ്ങള്‍ക്കൊപ്പം എനിക്ക് ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം. പക്ഷേ, അര്‍ത്ഥമില്ലാത്ത ഭയം കാരണം നിങ്ങൾക്കെന്നെ വേണ്ടെന്ന് തോനുകയാണെങ്കിൽ — എന്നെ സ്നേഹിക്കാന്‍ കഴിയില്ലെങ്കിൽ, ഞാൻ ഒഴിഞ്ഞ് മാറാം.” അത്രയും പറഞ്ഞിട്ട് വാണി വേഗം അവളുടെ റൂമിലേക്ക് ഓടിക്കേറി.

ഒന്നും ചിന്തിക്കാതെ ഞാനും അവള്‍ക്ക് പുറകെ ചെന്നു. എന്റെ ശബ്ദം കേട്ട് വാണി പെട്ടന്ന് തിരിഞ്ഞ് നിന്നിട്ട് എന്നെ നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

എന്നെയും അറിയാതെ ഞാൻ വാണിയേ കെട്ടിപിടിച്ചു. ഒരു സെക്കന്റ് അവളൊന്ന് ഞെട്ടി, എന്നിട്ട് വാണിയും എന്നെ കെട്ടിപ്പിടിച്ചു കൊണ്ട്‌ അവളുടെ മുഖം എന്റെ നെഞ്ചില്‍ അമർത്തി പിടിച്ചു. അവളുടെ നിറഞ്ഞ കണ്ണില്‍ നിന്നും കണ്ണുനീര്‍ എന്റെ ടീ ഷര്‍ട്ട് വലിച്ചെടുത്തത് ഞാനറിഞ്ഞു.

“നിന്നെ എനിക്ക് നഷ്ടപ്പെടുത്താൻ ഒരിക്കലും കഴിയില്ല വാണി….” വാണിയുടെ മുഖം പിടിച്ചുയർത്തി നെറ്റിയിലും കവിളിലും ഉമ്മ കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.

“അങ്ങനെ തോന്നാന്‍ എന്തെങ്കിലും കാരണം ഉണ്ടോ?” ചിരിച്ചുകൊണ്ട് വാണി കുസൃതിയോടെ ചോദിച്ചു. എന്നിട്ട് എന്റെ മുഖം നല്ലോണം കാണാന്‍ വേണ്ടി കുറച്ച് പുറകോട്ട് അവൾ മാറി നിന്നു.

“കാരണം ഉണ്ട്…. ചെകുത്താന്‍ രക്തമുള്ള എന്നെ വിവരമുള്ള വേറെ ഏത് പെണ്ണ് സ്നേഹിക്കും?” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

വാണി മറുപടിയൊന്നും പറയാതെ വെറുതെ ചിരിച്ചുകൊണ്ട് എന്നെ നോക്കി. ഒരു യാചകനെ പ്പോലെ എന്റെ രണ്ട് കൈയും ഞാൻ അവള്‍ക്ക് നേരെ നീട്ടി. ഉടനെ വാണി എന്റെ മേല്‍ പാഞ്ഞ് എന്നെ ആലിംഗനം ചെയ്തു. അവളുടെ ശ്വാസം എന്റെ മുഖത്ത് പതിഞ്ഞതും ഞാൻ വാണിയുടെ അധരത്തിൽ എന്റേത് കൊണ്ട്‌ അമർത്തി. എന്റെ ശരീരത്തിൽ ലയിച്ച് ചേരാന്‍ എന്നപോലെ വാണി എന്നെ വരിഞ്ഞ് മുറുക്കി . അപ്പോൾ സംതൃപ്തിയോടെ ഞങ്ങളുടെ കണ്ണുകൾ താനെ അടഞ്ഞു.

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.