ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2161

Views : 45239

“എനിക്ക് കുളിക്കണം, ഡ്രസ് മാറണം….. പക്ഷേ എന്റെ ഡ്രസും മറ്റും എടുക്കാതേയാണ് ഞാൻ വന്നത്.” നാണത്തോടെ വാണി പറഞ്ഞു.

“ഓ…, സാരമില്ല. എന്റെ ടീ ഷര്‍ട്ടും, വീട്ടില്‍ ഇടാനുള്ള എന്റെ ത്രീ ക്വാർട്ടർ പാന്റ്സും ഞാൻ തരാം. ഇന്ന്‌ വാണി അഡ്ജസ്റ്റ് ചെയ്തോളൂ. നാളെ നമുക്ക് എല്ലാം ഇങ്ങോട്ട് എടുത്തോണ്ട് വരാം. കുളിച്ചിട്ട് വരൂ നമുക്ക് കഴിക്കാം.” ഞാൻ പറഞ്ഞു. അവൾ നാണത്തോടെ മൂളി.

അവള്‍ക്ക് വേണ്ട ഡ്രസും ടവലും എടുത്ത് കൊടുത്തിട്ട് എന്റെ റൂമിൽ ഞാൻ വന്നു. വേഗം കുളിച്ചിട്ടു ഡ്രസ് എടുത്തിട്ടു. എനിക്ക് വല്ലാത്ത വിശപ്പ്. ഞാൻ വാണിയുടെ റൂമിന് മുന്നില്‍ വന്ന നോക്കി. കതക്‌ ചാരിയിരുന്നു, പക്ഷേ അടച്ചിട്ടില്ല. ഞാൻ അകത്തേക്ക് നോക്കി. വാണി ബാത്റൂമിൽ നിന്നും പുറത്ത്‌ വന്നിട്ടില്ല. ഞാൻ നേരെ കിച്ചനിൽ പോയി.

ചുക്ക് കാപ്പി ഉണ്ടാക്കാൻ ഉള്ളത് മിക്സ് ചെയ്ത് ഞാൻ സ്റ്റവ്വിൽ വെച്ചു. പിന്നെ ബ്രെഡ്, ജാം, പഴം എടുത്ത് ഡൈനിംഗ് ടേബിള്‍ പുറത്ത്‌ വെച്ചിട്ട് പിന്നെയും കിച്ചനിൽ കേറി.

ചുക്ക് കാപ്പി രണ്ട് ഗ്ലാസ്സിലായി പകര്‍ന്ന് കൊണ്ടിരുന്നപ്പോ വാണി കിച്ചനിൽ കേറി വന്ന്, കുറച്ച് മാറി എന്റെ പിറകില്‍ നിന്നു. പുഞ്ചിരിച്ച് കൊണ്ട്‌ ഞാനവളെ നോക്കി. പെട്ടന്ന് എന്റെ ശ്വാസം നിലച്ചു.

എന്റെ ടീ ഷര്‍ട്ട് അവളുടെ ദേഹത്ത് ഇറുക്കി പറ്റിപ്പിടിച്ചിരുന്നു. ആ വടിവൊത്ത ശരീരം കണ്ടിട്ട് എന്റെ ഹൃദയമിടിപ്പ് കൂടി. തീ പിടിച്ച രക്തം എന്റെ എവിടെയെല്ലാമൊ ഇരച്ചുകയറി. എന്റെ മുഖം ചുട്ട് പൊള്ളി.

അവള്‍ക്ക് പാൻറ്റ് കുറച്ച് ലൂസ് ആയിരുന്നു. അവളില്‍ നിന്നും എന്റെ നോട്ടം എനിക്ക് മാറ്റാൻ കഴിഞ്ഞില്ല. അവൾട ദേഹം മുഴുവനും എന്റെ കണ്ണ് കൊണ്ട്‌ ഉഴിഞ്ഞിട്ട് അവസാനം വാണിയുടെ മുഖത്ത് നോക്കി.

വാണിയുടെ മുഖം ചുവന്ന് തുടുത്തിരുന്നു. നാണത്തോടെ വാണി തറയില്‍ നോക്കി. ഇവളെ ഇവിടെ കൊണ്ട്‌ വന്നത് തെറ്റായ തീരുമാനമായിരുന്നു വെന്ന് എനിക്ക് മനസ്സിലായി. അവളോട് ഞാൻ തെറ്റായി പെരുമാറും എന്ന പേടി എന്‍റെയുള്ളില്‍‍ ഉടലെടുത്തു. പെട്ടന്ന് എന്റെ തെറ്റായ ചിന്തകളെ ഞാൻ നിയന്ത്രിച്ചു.

“വിശക്കുന്നുണ്ടോ…..?” ഞാൻ ചോദിച്ചു.

Recent Stories

The Author

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. Super 🔥🔥

  3. വിരഹ കാമുകൻ💘💘💘

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  4. 👌👌🌷

  5. nannayittund…intresting….nalla ezuth….waiting nxt part.

  6. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️🌺

  7. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..💐💐

  8. ♥♥♥

  9. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com