ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2161

“ആരിൽ നിന്ന് മനുഷ്യ ലോകത്തെ രക്ഷിക്കാൻ?” ഞാൻ ചോദിച്ചു.

“ലോകവേന്തൻ.”

ഞാൻ പൊട്ടിച്ചിരിച്ചു. “അപ്പോ, ചെകുത്താന്‍മാര്‍ ഞങ്ങളെ സംരക്ഷിക്കുന്നു എന്നാണോ നിന്റെ വാദം.” ദേഷ്യത്തോടെ പല്ലുറുമി കൊണ്ട്‌ ഞാൻ ചോദിച്ചു.

“അല്ലാ, ഞങ്ങളില്‍ പല തരം ഉണ്ട്. താഴ്ന്ന നിരയിലുള്ള ചെകുത്താന്‍ വര്‍ഗ്ഗമാണ് മനുഷ്യരെ വെറും ആഹാരമായി കാണുന്നത്. അവരാണ് കാരണമില്ലാതെ മനുഷ്യരെ കൊല്ലുന്നത്.”

കോപം എന്റെ ഉള്ളില്‍ ഉയരാൻ തുടങ്ങി. “ഒരിക്കല്‍ പോലും നി മനുഷ്യരെ കൊന്നിട്ടില്ല എന്നാണോ പറയുന്നത്! ഒരിക്കല്‍ പോലും നി മനുഷ്യരെ വെറും ആഹാരമായി കണ്ടിട്ടില്ല എന്നാണോ പറയുന്നത്?”

അതിന്‌ ബാൽബരിത് മറുപടി പറഞ്ഞില്ല.

“നമുക്ക് വേഗം ചെകുത്താന്‍ ലോകത്തേക്ക് പോകണം.” ബാൽബരിത് അക്ഷമയോടെ പറഞ്ഞു.

“എന്തിന്‌?” ഞാൻ ചോദിച്ചു.

“അവിടെ നിന്റെ എല്ലാ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ലഭിക്കും.”

“ചെകുത്താന്‍ ലോകത്ത് വന്ന് എനിക്ക് ഒരു ഉത്തരവും അറിയേണ്ട.”

“അവിടെ വന്നാല്‍ മാത്രമേ, നി ആരെന്ന സത്യം നിനക്ക് മനസ്സിലാക്കാന്‍ കഴിയുകയുള്ളു.”

“ഞാൻ ആരാണെന്ന സത്യം എനിക്ക് അറിയാം, അതിന്‌ ചെകുത്താന്റെ ലോകത്ത് വരേണ്ട കാര്യമില്ല.” ഞാൻ പറഞ്ഞു.

“വെറും ജിജ്ഞാസ കൊണ്ട്‌ ചോദിക്കുകയാണ്. ആരാണ് നി?” ഒരു ചിരിയോടെ ബാൽബരിത് ചോദിച്ചു.

“ഞാൻ ആരാണെന്ന് നിനക്കറിയാം.”

“ആയിരിക്കാം, പക്ഷേ ഒരു വിനോദത്തിന് വേണ്ടി…… പറയു —ആരാണ് നി?”

“മെറോഹ്റിയസ് ൻറ്റെയും ആരണ്യ യുടേയും മകനാണ് ഞാൻ.”

“ആരണ്യ ആരാണെന്ന് അറിയാമോ?”

“മാന്ത്രികന്‍ വേതചന്ദ്രൻ റ്റെയും ആവല്യാദേവി യുടെയും മക്കള്‍” ഞാൻ പറഞ്ഞു.

“അത് അസത്യമാണ്.” ബാൽബരിത് പറഞ്ഞു.

എനിക്ക് ദേഷ്യം കേറി. “എന്നാൽ സത്യം എന്തെന്ന് നി പറ.” പുച്ഛത്തോടെ ഞാൻ പറഞ്ഞു.

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.