ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2161

ഒരു ചമ്മലോടെ തിരുമേനി അച്ഛനെ നോക്കി. തിരുമേനിയുടെ മുഖം കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ കഴിയാത്ത ഞാൻ പൊട്ടിച്ചിരിച്ചു. എന്റെ കൂടെ മറ്റ് പലരും ചിരിച്ചു. അതോടെ എല്ലാ മുഖത്തും ടെന്‍ഷന്‍ കുറഞ്ഞത് പോലെ എനിക്ക് തോന്നി.

“ആദ്യം നമുക്ക് നമുടെ ഗ്രാമത്തേയും ഭാനുവിനേയും രക്ഷിക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്തണം. അതുകഴിഞ്ഞ്‌ സൗകര്യം പോലെ നമുക്ക് ഒരുപാട്‌ കാര്യങ്ങൾ റോബിയുമായ് ചർച്ച ചെയ്യാം.” അത്രയും പറഞ്ഞിട്ട് അച്ഛൻ പ്രതീക്ഷയോടെ എന്റെ മുഖത്ത് നോക്കി.

അദ്യം വാണിയുടെ കൈ പിടിച്ചുകൊണ്ട് ഞാൻ അവള്‍ക്ക് നന്നി പറഞ്ഞു. ഉടനെ ആ മുഖത്ത് നാണം മിന്നിമറഞ്ഞു. പിന്നെ കഴിഞ്ഞ രാത്രി ഞാൻ കണ്ടതും, ഇപ്പോൾ നടന്നതും ഞാൻ അവരോട് വിസ്തരിച്ച് പറഞ്ഞു.

“അങ്ങനെയാണെങ്കില്‍ ഭാനുവിനെ രക്ഷപ്പെടുത്താൻ എളുപ്പമാണ്.” കൃഷ്ണൻ ചേട്ടൻ പറഞ്ഞു.

“പക്ഷേ ഞങ്ങൾക്ക് ഈ രണ്ട് ചെകുത്താന്‍മാരെ ഈ രണവാൾ കൊണ്ട്‌ കൊല്ലാന്‍ കഴിയില്ല.” ആന്ത്രിയസ് പറഞ്ഞു.

എന്റെ മനസ്സിലൊരു ഒരു ആശയം ഉയർന്ന് വന്നു. ഞാൻ തിരുമേനിയെ നോക്കി.

“നിങ്ങളുടെ രണവാൾ എനിക്ക് വേണം, ഞാൻ ഉടനെ തിരിച്ച് തരാം.”

അവരെല്ലാവരും പരസ്പ്പരം നോക്കി.

“അതി ശക്തനായ മാന്ത്രികന് മാത്രമേ മറ്റുള്ളവരുടെ രണവാൾ തൊടാൻ കഴിയുകയുള്ളു. ഞങ്ങൾക്ക് പോലും പരസ്പരം മറ്റുള്ളവരുടെ വാൾ തൊടാൻ കഴിയില്ല. നി അതി ശക്തനായ മാന്ത്രികന്‍ എന്ന് സംശയമില്ല, പക്ഷേ…..” അച്ഛൻ പറഞ്ഞു.

“തൊട്ടാല്‍….?” ഞാൻ ചോദിച്ചു.

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.