ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2161

“എല്ലാ ലോകത്തും നിങ്ങളുടെ സാന്നിധ്യം ഉണ്ടെങ്കിൽ, എന്റെ അമ്മക്ക് എന്ത് സംഭവിച്ചു വെന്ന് നിങ്ങള്‍ക്ക് അറിയാം.” ഞാൻ പറഞ്ഞു. പക്ഷേ ഗിയ അത് കേട്ടതായി ഭാവിച്ചില്ല.

“നി ശക്തനാണ് കുഞ്ഞേ, പക്ഷേ നിന്റെ ശക്തിക്ക് പോലും ഈ പോരാട്ടത്തില്‍ വിജയിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട്‌ നി സൂക്ഷിക്കണം. നിനക്ക് ഞാൻ ഒരു സമ്മാനം കൂടി തരാൻ താല്‍പര്യപ്പെടുന്നു.”

“എന്ത് സമ്മാനം?” ജിജ്ഞാസയോടെ ഞാൻ ചോദിച്ചു.

“ആ കാണുന്ന കുളത്തില്‍ ഇറങ്ങി നി ഒറ്റത്തവണ മുങ്ങി എഴുന്നേറ്റ് വരിക, സമ്മാനം എന്തെന്ന് നിനക്ക് താനെ മനസ്സിലാകും.”

ഗിയയേയും കുളത്തേയും ഞാൻ മാറിമാറി നോക്കി. ഗിയയിൽ വിശ്വസം അര്‍പ്പിച്ച് കൊണ്ട്‌ ഞാൻ കുളം നോക്കി നടന്നു.

കാഴ്ചയില്‍ തേൻ പോലെ തോന്നിക്കുന്ന ആ കുളത്തിൽ എന്റെ ഒരു കാല്‍ ഞാൻ മുക്കി നോക്കി — ഇളംച്ചൂടുണ്ട്. ഇനിയിത് തേൻ തന്നെ യാകുമോ? ഞാൻ പതിയെ അതിലിറങ്ങി മുങ്ങി.

‘ഞാൻ ഗിയ — എന്റെ കണ്ണുനീരില്‍ സ്നാനം ചെയ്ത നിന്റെ മനസിലോ, ബുദ്ധിയില്ലോ, ഹൃദയത്തിലോ —നിന്റെ അനുവാദമില്ലാതെ ഒരു അന്യ ശക്തിക്കും അതിക്രമിച്ച് കടക്കാന്‍ കഴിയില്ല. നിന്റെ ഹൃദയത്തെയും, മനസ്സിനെയും, ബുദ്ധിയേയും, ജീവ ജ്യോതിയെയും — എന്റെ കണ്ണുനീര്‍ കൊണ്ട്‌ സൃഷ്ടിക്കപ്പെട്ട രക്ഷാകവചം എപ്പോഴും കാക്കും. ഇപ്പോൾ നിന്റെ ലോകത്തേക്ക് നി തിരിച്ച് പോകുക.’ ഗിയ യുടെ സ്വരം എന്റെ മനസില്‍ പറഞ്ഞു.

എന്റെ അകക്കണ്ണ് കൊണ്ട്‌ ഞാൻ എന്റെ ഉള്ളില്‍ നോക്കി. ശെരിയാണ് — എന്റെ ഉള്ളില്‍ ഒരു മൂടല്‍ മഞ്ഞ് പോലെ കാണപ്പെട്ടു. ഞാൻ ആ കണ്ണുനീര്‍ – കുളത്തിൽ നിന്നും കരകയറി. എന്നിട്ട് കല്‍പ്പടവുകള്‍ കയറി ഞാൻ മുകളില്‍ വന്നു.

എന്നെയും കാത്ത് ആ ദ്രാവക മൂര്‍ത്തി അവിടെ ഉണ്ടായിരുന്നു.

“എന്റെ ലോകത്ത് ഞാൻ എങ്ങനെ തിരിച്ച് പോകും?” ഞാൻ ചോദിച്ചു.

“എവിടെ പോകണമോ. ആ സ്ഥലം മനസില്‍ വിചാരിച്ചാൽ മാത്രം മതി. നിങ്ങളുടെ ലോകത്ത് നിങ്ങൾ തിരിച്ചെത്തിയതും നിശ്ചലമായ സമയം പിന്നെയും ചലിക്കാൻ തുടങ്ങും. മറ്റുള്ളവർ ആരും അത് അറിയില്ല.” ദ്രാവക മൂര്‍ത്തി എന്നോട് പറഞ്ഞു.

ഞാൻ പുഞ്ചിരിച്ചു.

“പിന്നെ, നിങ്ങളുടെ ലോകത്ത് നിന്നുകൊണ്ട് തന്നെ, ഞങ്ങളുടെ ദ്രാവക രൂപത്തെ മോതിരം മുഖേനെ നിങ്ങള്‍ക്ക് ആവാഹിക്കാനും — അതേസമയം ഞങ്ങളെ ആയുധ രൂപത്തിൽ മാറ്റാനും നിങ്ങള്‍ക്ക് കഴിയും. ഉടന്‍തന്നെ ആ ആയുധം, ദ്രാവക രൂപം വെടിഞ്ഞ് ദൃഢമായി തീരും. ആ നിമിഷം ആ ആയുധത്തിറ്റെ നാമം നിങ്ങളുടെ മനസില്‍ തെളിയും. പിന്നെ എന്ത് ചെയ്യണമെന്ന് നിങ്ങള്‍ക്കറിയാം.”

അറിയാമെന്ന് എന്റെ തല കുലുക്കി ഞാൻ കാണിച്ചു. ഉടന്‍തന്നെ എവിടെ എത്തണമെന്ന് ഞാൻ വിചാരിച്ചതും ഞാൻ അവിടേ നിന്നും മറഞ്ഞ് തിരുമേനിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്റെ കൈയിൽ ഇപ്പോഴും ആ രണവാൾ ഉണ്ടായിരുന്നു.

ഞാൻ തിരുമേനിയുടെ മുഖത്ത് നോക്കി. എന്നിട്ടും മറ്റുള്ളവരെയും നോക്കി. എല്ലാവരും അന്തംവിട്ട് എന്നെ തന്നെ നോക്കുന്നു.

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.