ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2161

Views : 45239

അദ്യം തിരുമേനി എവിടെയാണെന്ന് ഞാൻ ഇന്ദ്രിയകാഴ്ച്ച യിലൂടെ നോക്കി — ജീപ്പിൽ നിന്നിറങ്ങി അവർ എല്ലാവരും നൂറ് മീറ്റർ അകലെയുള്ള ഗുഹ ലക്ഷ്യമാക്കി നടന്ന് നീങ്ങുന്നതാണ് ഞാൻ കണ്ടത്. ഞാൻ മുന്നോട്ട് നീങ്ങി. വെറും നൂറ് മീറ്റർ നടന്നാല്‍ തിരുമേനിയും കൂട്ടരും ഗുഹയുടെ മുന്നില്‍ എത്തിപ്പെടും.

ഞാൻ ഗുഹയ്ക്കുള്ളിൽ കേറി. അവിടെ ഒരു മാറ്റവും ഇല്ല. ആ പരിസരം വീക്ഷിക്കാൻ ഞാൻ ശ്രമിച്ചതും എന്റെ തലയ്ക്കിട്ട് ആരോ തട്ടി. ഞാൻ താനേ എന്റെ ശരീരത്തിൽ തിരികെ വന്നു. എന്നിട്ട് ഞാൻ മിഴിച്ച് നോക്കി. കാരണം എന്റെ പുറകില്‍ ഇരുന്ന വാണിയുടെ കൈയിൽ ഇപ്പോൾ ഒരു വില്ല് ഉണ്ടായിരുന്നു. അതാണ്‌ എന്റെ തലയില്‍ കൊണ്ട് എന്റെ ശ്രദ്ധ തെറ്റിച്ചത്.

“സോറി ചേട്ടാ….. ഞാൻ….. ഈ വള….” പെട്ടന്ന് അവളുടെ കൈയിൽ നിന്നും വില്ല് അപ്രത്യക്ഷമായി. അഡോണി ചിരിക്കുകയാണ്.

അപ്പോൾ ആ വളയേ അവൾ പരീക്ഷിക്കുകയാണ്. നല്ലത്, ആ വള കൊണ്ട്‌ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് അവൾ മനസ്സിലാക്കട്ടെ. ഞാൻ പുഞ്ചിരിച്ചു.

“ദാ, അവിടെ ഒറ്റക്ക് കാണുന്ന വീടാണ് നമ്മുടെ ലക്ഷ്യം.” അഡോണി വിരൽ ചൂണ്ടി കാണിച്ച് കൊണ്ട്‌ പറഞ്ഞു. “വണ്ടി ഇവിടെ നിർത്തിയിട്ട് നമുക്ക് നടന്ന് പോകാം, അതായിരിക്കും നല്ലത്.”

“അതാ, അവിടെ കാണുന്ന ആ പുല്‍മേടിൻറ്റെ പുറകില്‍ വണ്ടി നിര്‍ത്തിയാല്‍ ആ വീട്ടില്‍ നിന്നും നമ്മെ കാണാന്‍ കഴിയില്ല.” വാണി പറഞ്ഞു.

“അങ്ങനെയാവട്ടെ. അപ്പോഴേക്കും മറ്റുള്ളവർ എന്ത് ചെയ്യുന്നുവെന്ന് ഞാൻ നോക്കാം.” ഞാൻ പറഞ്ഞു.

പെട്ടന്ന് തന്നെ എന്റെ ഇന്ദ്രിയകാഴ്ച്ച ഗുഹയ്ക്കുള്ളിൽ പ്രത്യക്ഷപെട്ടു. ഓരോ തവണ ഞാൻ ഈ സിദ്ധി പ്രയോഗിക്കും പോളും എനിക്ക് അടുത്ത തവണ പഴയതിനെ ക്കാളും എളുപ്പത്തില്‍ ചെയ്യാൻ കഴിയുന്നു.

അവിടെ അങ്ങിങ്ങായി ഏഴ് ചെന്നായ്ക്കള്‍ ജീവനറ്റ് കിടന്നു. വേറെ മൂന്ന് ചെന്നായ്ക്കളെ എല്ലാ രണശൂരൻമാരും, ഭാനു ഉള്‍പ്പെടെ, വട്ടം ചുറ്റി നിന്ന് ആക്രമിക്കുന്നു. ഹും, നാല് ചെന്നായ്ക്കള്‍ കൂടി എവിടെനിന്നോ വന്നിരിക്കുന്നു. നിമിഷങ്ങള്‍ക്കകം ജീവനുള്ള ഒറ്റ ചെന്നായ പോലും അവശേഷിച്ചില്ല.

എന്റെ ഇന്ദ്രിയകാഴ്ച്ച ഗുഹയ്ക്ക് വെളിയില്‍ വന്ന് ആദ്യം പരിസരവും പിന്നെ കുറച്ച് അകലെയും നിരീക്ഷിച്ചു. ഗുഹയില്‍ നിന്നും നാല്‌ കിലോമീറ്റര്‍ അകലെ, ഉൾ കാടിന്റെ ഭാഗത്ത് നിന്നും ചെന്നായ്ക്കളുടെ ഒരു വലിയ പറ്റം തന്നെ ഗുഹയ്ക്ക് നേരെ സാവധാനം വരുന്നത് ഞാൻ കണ്ടു. ലക്ഷണം കണ്ടിട്ട്, ഗുഹയില്‍ നടന്ന ആക്രമണം അവറ്റകൾ അറിഞ്ഞിട്ടില്ല എന്ന് മനസ്സിലായി. അവര്‍ക്ക് താക്കീത് നല്‍കണം, ഞാൻ തീരുമാനിച്ചു.

അടുത്ത സെക്കന്റില്‍ ഞാൻ ഗുഹയ്ക്കുള്ളിൽ എത്തി. എല്ലാവരും പതിയെ സംസാരിച്ച് കൊണ്ട് പുറത്തേക്ക്‌ പോകുന്നതാണ് ഞാൻ കണ്ടത്. ഈ വേഗത്തിൽ നടന്നാല്‍ നൂറ് മീറ്റർ അകലെയുള്ള ജീപ്പിന്റെ അടുത്ത് എത്തും മുന്നേ ചെന്നായ്ക്കള്‍ക്ക് ഇവരുടെ ഗന്ധം കിട്ടിയിട്ടുണ്ടാകും.

ഞാൻ വേഗം തിരുമേനിയുടെ മനസില്‍ നുണഞ്ഞ് കേറി. ‘തിരുമേനി!’ ഞാൻ വിളിച്ചു.

“ങേ…. റോബി…..” ഞെട്ടി തെറിച്ച് തുള്ളിച്ചാടി കൊണ്ട്‌ തിരുമേനി ചുറ്റുപാടും എന്നെ തിരഞ്ഞു.

Recent Stories

The Author

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. Super 🔥🔥

  3. വിരഹ കാമുകൻ💘💘💘

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  4. 👌👌🌷

  5. nannayittund…intresting….nalla ezuth….waiting nxt part.

  6. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️🌺

  7. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..💐💐

  8. ♥♥♥

  9. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com