ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2161

“അതേ, അതുതന്നെയാണ് — കണ്ണുനീര്‍…… നിന്റെ അമ്മ കരഞ്ഞത് വാസ്തവം. കണ്ണുനീര്‍ പൊഴിച്ചതും വാസ്തവം. പക്ഷേ, ആ കണ്ണുനീരല്ല നിന്റെ വായിൽ വീണത് — മറിച്ച്, എന്റെ ശക്തി മൂലം, എന്റെ ഒരു തുള്ളി രക്തമാണ് നിന്റെ വായിൽ ഞാൻ ഇറ്റിച്ചത്.”

എന്ത് പറയണമെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ ഗിയയേ തുറിച്ച് നോക്കി. എന്റെ ജീവിതം മറ്റുള്ളവരുടെ ചരട് വലിയിലൂടെ നയിക്കപ്പെടുന്നു എന്ന സത്യം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. എനിക്ക് ദേഷ്യവും വിഷമവും ഒരുപോലെ അണപൊട്ടി.

“ആരും നിന്നെ നിയന്ത്രിക്കുനില്ല കുഞ്ഞേ.”

എന്നെക്കാളും പ്രായം കുറഞ്ഞ ആ വായിൽ നിന്നും ‘കുഞ്ഞേ’ എന്ന വിളി കേട്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി. പക്ഷെ ഗിയ ചെറിയ പെണ്‍കുട്ടിയല്ല, ഒരുപക്ഷേ ഈ പ്രപഞ്ചത്തിന്റെ അതേ പ്രായം ആയിരിക്കും.

“ഞാൻ നിനക്ക് പകര്‍ന്ന് തന്ന ശക്തി കാരണം നിനക്ക് മറ്റുള്ളവരുടെ ജീവ ജ്യോതിയെ കാണാന്‍ കഴിയുന്നു —ഈ പ്രപഞ്ചത്തില്‍ നിനക്ക് മാത്രമേ അതിന്‌ കഴിയൂ. പിന്നെ, മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ കഴിയുന്നു. അവരുടെ ഉള്ളില്‍ നിന്നുകൊണ്ട് അവരെ കൊല്ലാന്‍ പോലും നിനക്ക് കഴിഞ്ഞു.”

ഗിയയുടെ അവസാനത്തെ വാക്ക് എന്നെ കുറ്റപ്പെടുത്തുന്നു എന്ന് തോന്നി. ഞാൻ തല കുനിച്ചു.

ഗിയ തുടർന്നു, “എന്റെ രക്തത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ദ്രാവക മൂര്‍ത്തികളോട് പോലും നിനക്ക് സംസാരിക്കാനും അവരെ മനസ്സിലാക്കാനും കഴിയുന്നു.” ഗിയ പറഞ്ഞു.
ച്ചേ…. എന്തൊരു മനുഷ്യനാണ് ഞാൻ. പെട്ടന്ന് എന്റെ ദേഷ്യം അടങ്ങി. എന്റെ വിഷമം മാറി. ഗിയ പറഞ്ഞത് ശെരിയാണ്. എന്നെ നിയന്ത്രിക്കാൻ വേണ്ടിയല്ല, മറിച്ച്, തിന്മയെ അടിച്ചമര്‍ത്താൻ എനിക്ക് ശക്തി പകര്‍ന്ന് തരുകയാണ് ഗിയ ചെയ്തത്. അത് മനസ്സിലാക്കാതെ ഞാൻ ദേഷ്യപ്പെട്ടു.

“എന്റെ അമ്മക്ക് എന്ത് സംഭവിച്ചു?”

“അതിന്റെ ഉത്തരം എനിക്ക് പറയാൻ കഴിയില്ല.” ഗിയ പറഞ്ഞു.

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.