ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2161

“ഞങ്ങളുടെ മാതാവിനെ നിങ്ങളിപ്പോൾ സന്ദര്‍ശിക്കണം.” അതും പറഞ്ഞ് ആ ദ്രാവക രൂപം നടന്ന് നീങ്ങി.

ഞാൻ അതിനെ പിന്തുടര്‍ന്നു. കുറച്ച് ദൂരം നടന്നതും ഭൂമിയില്‍ ഒരു പിളര്‍പ്പ് കണ്ടു. ഞാൻ നോക്കിനില്‍ക്കെ അതിൽ കല്‍പ്പടവുകള്‍ പ്രത്യക്ഷപെട്ടു.

“ഇവിടെ നിന്നും നിങ്ങൾ ഒറ്റക്ക് യാത്ര ചെയ്യേണ്ടി വരും. ഈ കല്‍പ്പടവുകള്‍ എവിടെ അവസാനിക്കുന്നുവോ അവിടെ ഞങ്ങളുടെ മാതാവിനെ നിങ്ങൾ കണ്ടുമുട്ടും.”

ചെറിയ ഭയം തോന്നിയെങ്കിലും ഞാൻ ആ പടികളിറങ്ങി. ഏത് പാതാളത്തിലേക്ക് ഞാൻ പോകുന്നുവെന്ന് എനിക്കറിയില്ലായിരുന്നു.

അര മണിക്കൂറോളം ഞാൻ പടിയിറങ്ങിയ ശേഷമാണ് ചെറിയൊരു പൂന്തോട്ടത്തിൽ എത്തിപ്പെട്ടത്. അതിൽ തേനിൻറ്റെ നിറത്തിലുള്ള ഒരു കുളം ഉണ്ടായിരുന്നു. ആ പൂന്തോട്ടത്തിൽ പതിനാല് വയസ്സ് മാത്രം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി ചെടി നനയ്ക്കുന്നതാണ് ഞാൻ കണ്ടത്. എന്റെ വരവ് മനസ്സിലാക്കി അവൾ എന്നെ നോക്കി ചിരിച്ചു.

“ഞാൻ —” ഞാൻ തുടങ്ങി.

“അതേ, എന്നെ കാണാന്‍ വേണ്ടിയാണ് ചെകുത്ഹിംസൻ വന്നത് — അതോ റോബി എന്ന് വിളിക്കണമോ?” ചെറു പുഞ്ചിരിയോടെ അവള്‍ ചോദിച്ചു.

“റോബി മതി.” ഞാൻ പറഞ്ഞു.

“എനിക്ക് ഒരുപാട്‌ നാമങ്ങള്‍ ഉണ്ടെങ്കിലും, നിനക്കെന്നെ ഗിയ എന്ന് വിളിക്കാം.”

ഗിയ യെ കാണാന്‍ ചെറിയ പെണ്‍കുട്ടിയെ പോലെ തോന്നിയെങ്കിലും ആ കണ്ണുകളെ നോക്കുമ്പോൾ ഈ പ്രപഞ്ചത്തിന്റെ അത്ര പഴക്കം ഉള്ളതുപോലെ തോന്നി.

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.