ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2161

‘ഹാ, അപ്പോ നിനക്ക് സംസാരിക്കാനും കഴിയും.’ ചെറിയ അഹങ്കാരത്തോടെ ഞാൻ ചോദിച്ചു.

‘ഞങ്ങൾക്ക് സംസാരിക്കാന്‍ കഴിയും.’ രണവാൾ അഹംഭാവത്തോടെ പറഞ്ഞു. ‘ഞങ്ങളുടെ നിലനില്‍പ്പ് കൊണ്ട്‌ നിങ്ങള്‍ക്ക് ഒരു ഗുണവും കാണില്ല, കാരണം നിങ്ങൾ ഞങ്ങളെക്കാള്‍ ശക്തനാണ്. പക്ഷേ രണശൂരൻ രുദ്രനന്തൻ നു വളരെയധികം ഗുണം ചെയ്യും. അങ്ങയുടെ ശക്തി ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു — എന്റെ വര്‍ഗ്ഗത്തേയും രണശൂര വര്‍ഗ്ഗത്തേയും കൂടുതൽ ശക്തരാക്കാന്‍ അങ്ങേയ്ക്ക് കഴിയും.’ രണവാൾ പറഞ്ഞു. അതുകേട്ട് ഞാൻ വായും പൊളിച്ച് നിന്നു.

അതിനെ ഓടിക്കാന്‍ തോന്നിയെങ്കിലും അങ്ങനെ ചെയ്യാതെ, ഞാൻ ആ രണവാളിനെ അതിന്റെ പൂര്‍വ്വ സ്ഥിതിയിലാക്കി.

‘നി വെറുമൊരു വാൾ മാത്രമാണ്….. ശക്തിയുള്ള വാൾ — എന്നും ഞാൻ അംഗീകരിക്കുന്നു. പക്ഷെ നീയും ഒരു വര്‍ഗ്ഗം….? എങ്ങനെ? എനിക്ക് മനസ്സിലാവുന്നില്ല.’ ഞാൻ പറഞ്ഞു.

‘ഞങ്ങൾക്ക് ഒരുപാട്‌ പറയാനുണ്ട്. ഞങ്ങളുടെ ഉള്ളിലൂടെ നിങ്ങൾക്ക് ഞങ്ങളുടെ ലോകത്ത് പ്രവേശിക്കാന്‍ കഴിയും. അവിടെ സമയം നിശ്ചലമാണ്. അതുകൊണ്ട്‌ നിങ്ങളുടെ ഒരു നിമിഷം പോലും പാഴാവില്ല. അവിടെ നിങ്ങള്‍ക്കുള്ള എല്ലാ ഉത്തരവും ലഭിക്കും.’ രണവാൾ പറഞ്ഞു.

‘അവിടെ വെച്ച് എന്നെ കുരുക്കിലാക്കാൻ വേണ്ടിയാണോ?’ സംശയത്തോടെ ഞാൻ ചോദിച്ചു.

‘ഒരിക്കലുമില്ല. നിങ്ങള്‍ക്ക് ഞങ്ങളെ ഭയമെങ്കില്‍ — ഇവിടെ വെച്ച് എന്നോട് സംസാരിച്ച് ഒരുപാട്‌ സമയം വെറുതെ കളയാം. മണിക്കൂറുകളോളം നിങ്ങള്‍ക്ക് ചുറ്റുമുള്ള മറ്റുള്ളവരുടെ സമയം വെറുതെ കളഞ്ഞ് എന്നെയും തുറിച്ച് നോക്കിക്കൊണ്ട് നില്‍ക്കുകയും ചെയ്യാം ’ രണവാൾ ഒരു ബുദ്ധി ജീവിയെ പോലെ പറഞ്ഞു.

‘നീയൊരു അഹങ്കാരിയായ ആയുധമാണെന്ന് നിനക്കറിയാമോ?’ ഞാൻ ചോദിച്ചു. ‘പിന്നെ രണശൂരൻ മാർ നിന്നെ എങ്ങനെ സഹിക്കുന്നു.’

‘വളരെ ലളിതം. അവരാർക്കും ഇതുവരെ ഞങ്ങളെ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.’

അത് ഞാൻ വിശ്വസിച്ചില്ല. ഞാൻ എന്റെ അകക്കണ്ണ് കൊണ്ട്‌ രണവാളിനെ നോക്കി. അതിന്റെ ഉള്ളില്‍ വലിയ ഒരു ലോകം തന്നെ ഞാൻ കണ്ടു. എവിടെ നോക്കിയാലും, ചെറിയ ഇടവിട്ട് ചെമ്മണ്‍ നിറത്തില്‍ രക്തം പോലത്തെ ദ്രാവകം തളം കെട്ടി കിടക്കുന്നത് ഞാൻ കണ്ടു. അതിലേക്ക് ഞാൻ എന്റെ ശ്രദ്ധ കേന്ദ്രീകരിച്ചതും എന്റെ മനസ്സ് മാത്രമല്ല പക്ഷേ എന്റെ ശരീരവും അവിടെ പ്രത്യക്ഷപെട്ടു.

അദ്യം പേടി തോന്നിയെങ്കിലും എന്നെ ഉപദ്രവിക്കാനോ, കൊല്ലാനോ, അടിമ പെടുത്താനോ ആരും വന്നില്ല.

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.