ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2161

ആ മൂന്ന് ചെകുത്താന്‍മാരും മനുഷ്യ രൂപത്തിൽ ആയിരുന്നു. പക്ഷെ എന്റെ ഇന്ദ്രിയകാഴ്ച്ച കണ്ടത് അവരുടെ സ്വന്തം രൂപത്തെ യായിരുന്നു. ഒരുപക്ഷേ എന്നിലെ ചെകുത്താന്‍ ശക്തി കാരണമാവും. അടുത്ത സെക്കന്റിൽ ഞാൻ എന്റെ ശരീരത്തിൽ തിരിച്ചെത്തി.

‘ഹാ…. രസകരമാണ്, അസാധ്യവും രസകരവുമാണ്.’ എന്റെ മനസ്സില്‍ ആരോ പറഞ്ഞു. ഇതുവരെ ഞാൻ കേട്ടിട്ടില്ലാത്ത ഒരു ശബ്ദമായിരുന്നു അത്.

പെട്ടന്ന് എന്റെ ഉള്ളില്‍ ഗിയ യുടെ സ്വരം ഞാൻ കേട്ടു. ‘അതാണ് ചെകുത്താന്‍ രാജാവ്‌ — നിന്റെ പിതാവ് — മെറോഹ്റിയസ്.’

എന്നിലൂടെ ഒരു വിറയൽ കടന്നുപോയി. ‘എന്റെ അനുവാദം ഇല്ലാതെ അന്യ ശക്തിക്ക് എന്റെ മനസ്സില്‍ കടക്കാന്‍ കഴിയില്ല എന്ന് പറഞ്ഞിട്ട്, ഇതിപ്പോ എങ്ങനെ സംഭവിച്ചു.’ ഞാൻ ചോദിച്ചു.

‘നിന്നില്‍ ഓടുന്ന ചെകുത്താന്‍ രക്തം വഴി നിനക്ക് ലഭിച്ച ശക്തിയെ നി ഇപ്പോഴാണ് സ്വീകരിച്ചത്. ആ ശക്തിയുടെ ഉറവിടമായ നിന്റെ പിതാവ് നിന്റെ മനസില്‍ കടന്നപ്പോള്‍, അതൊരു അന്യ ശക്തിയാണെന്ന് നിന്റെ മനസ്സിന്‌ ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. ആയതിനാൽ നിന്റെ മനസ്സ് അതിനെ തടഞ്ഞില്ല. പക്ഷേ അതെന്താണെന്ന് ഇപ്പോൾ നിനക്കറിയാം, ഇനി നിന്റെ അനുവാദം ഇല്ലാതെ ആ ശക്തിക്ക് നിന്റെ മനസ്സിൽ കടക്കാന്‍ കഴിയില്ല എന്ന് ഞാൻ കരുതുന്നു.’

‘അപ്പോ നിങ്ങള്‍ക്ക് ഉറപ്പിച്ച് പറയാന്‍ കഴിയില്ല?’ ഞാൻ ദേഷ്യത്തോടെ ചോദിച്ചു.

‘മെറോഹ്റിയസ് ചെകുത്താന്‍ രാജാവാണ്, ചെകുത്താന്‍ വംശത്തിന്റെ ആദ്യ നിരയില്‍ പെട്ട വര്‍ഗ്ഗമാണ് മെറോഹ്റിയസ്. മെറോഹ്റിയസ് നു ഒരു സഹോദരി ഉണ്ടായിരുന്നു വെങ്കിലും അവൾ രണ്ടാം നിരയില്‍ പെട്ട ചെകുത്താന്‍ ആയിരുന്നു. ആദ്യ നിരയില്‍ എത്ര പേർ ഉണ്ടെന്ന് നിനക്കറിയാമോ?’ ഗിയ ചോദിച്ചു.

‘ഇല്ല.” നിരസത്തോടെ ഞാൻ പറഞ്ഞു.

‘വെറും ഒന്ന്. മെറോഹ്റിയസ് മാത്രം. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് തൊട്ടേ ആദ്യ നിരയില്‍ മെറോഹ്റിയസ് മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നുവരെ അത് തുടരുന്നു. അതുകൊണ്ട്‌ മെറോഹ്റിയസ് ൻറ്റെ ശക്തിയെ അത്ര നിസ്സാരമായി കരുതരുത്.’ അത്രയും പറഞ്ഞിട്ട് ഗിയ യുടെ സാന്നിധ്യം എന്റെ മനസ്സില്‍ നിന്നും മറഞ്ഞു.

ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാൻ എല്ലാവരെയും നോക്കി. എന്നിട്ട് നിരനിരയായി അന്തരീക്ഷത്തില്‍ പരസഹായം കൂടാതെ നില്‍ക്കുന്ന വാളുകളെയും ഞാൻ നോക്കി. പത്തൊന്‍പത് പൂര്‍ണത നേടിയ വാളുകളും ഇളം നീല നിറത്തിലുള്ള പ്രകാശം പരത്തുന്നുണ്ടായിരുന്നു. അവശേഷിച്ച പതിനൊന്ന് വാളുകളും സാധാരണ വാൾ പോലെ തോന്നിച്ചു.

‘ആ വാളുകളെ നിങ്ങള്‍ക്ക് നിങ്ങളുടെ മോതിരത്തില്‍ സൂക്ഷിക്കാന്‍ കഴിയും.’ രണവാൾ എന്റെ മനസില്‍ പറഞ്ഞു.

‘രണശൂരൻമാരോട് നിങ്ങൾക്ക് സംസാരിക്കാന്‍ കഴിയുമോ?’ ഞാൻ ചോദിച്ചു.

‘ഞങ്ങൾക്ക് കഴിയും, പക്ഷേ അവർ ഞങ്ങളെ കേള്‍ക്കുകയോ അറിയുകയോ ചെയ്യുനില്ല.’

അതുകേട്ട് ഞാൻ പുഞ്ചിരിച്ചു.

ഞാൻ പറയാതെ തന്നെ എല്ലാ രണശൂരൻമാരും അവരവരുടെ രണവാളിൻറ്റെ നേര്‍ക്ക് നടന്ന് അതിനെ കരസ്ഥമാക്കി. രണവാളും രണശൂരൻമാരും തമ്മില്‍ ആത്മബന്ധം സൃഷ്ടിച്ച് കഴിഞ്ഞുവെന്ന് ഞാൻ മനസ്സിലാക്കി. ഭാനുവിൻറ്റെ വാളും മറ്റ് പതിനൊന്ന് വാളുകളും അപ്രത്യക്ഷമായി എന്റെ മോതിരത്തിൽ ലയിച്ച് ചേര്‍ന്നു.

മൂര്‍ത്തിയും കൃഷ്ണൻ ചേട്ടനും അവരുടെ വാളിൽ സന്തോഷത്തോടെ നോക്കി നില്‍ക്കുന്നത് കണ്ടിട്ട് അച്ഛൻ പറഞ്ഞു, “രണവാൾ ലഭിച്ചത്‌ മൂലം നിങ്ങളും ഇപ്പോൾ പൂര്‍ണ രണശൂരൻ മാരായി മാറിക്കഴിഞ്ഞു. ഞങ്ങളുടെ സഹോദര മാരായി നിങ്ങളെ സ്വാഗതം ചെയ്യുന്നു.”

രണ്ട് പുതിയ രണശൂരൻമാരും ആഹ്ലാദത്തോടെ എല്ലാവരെയും നോക്കി ചിരിച്ചു.

“നമുക്ക് ഭാനുവിനെ ആദ്യം രക്ഷിക്കണം.” റാഫേല്‍ എന്ന് പേരുള്ള രണശൂരൻ എന്നെ നോക്കി പറഞ്ഞു. “പക്ഷേ റോബി വിശ്രമിക്കുന്ന തായിരിക്കും ഉത്തമം. ആദ്യം, വെറും രണ്ട് നിമിഷം കൊണ്ട്‌ ഒരു രണവാൾ സൃഷ്ടിച്ചു. അതുകഴിഞ്ഞ് വെറും നാല് മണിക്കൂര്‍ കൊണ്ട്‌ മുപ്പത് രണവാളുകൾ……” എന്നെ ബഹുമാനത്തോടെ നോക്കിയിട്ട് അയാൾ ദീര്‍ഘമായി ശ്വാസം ഉള്ളിലേക്ക് വലിച്ചു.

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.