ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2161

ഇതിനുമുമ്പ് ഞാൻ മറ്റുള്ളവരുടെ മനസ്സിൽ കയറിയിട്ടുണ്ട്, തുറന്ന പുസ്തകം പോലെ ആ മനസ്സിനെ ഞാൻ വായിക്കുകയും ചെയ്തിട്ടുണ്ട്, ജീവ ജ്യോതിയേ എന്റെ അദൃശ്യ കരം കൊണ്ട്‌ സ്പര്‍ശിക്കുകയും അദൃശ്യ കരങ്ങള്‍ കൊണ്ട്‌ അതിനെ ഉന്‍മൂലനം ചെയ്തിട്ടുമുണ്ട്. പക്ഷേ ഇന്ന്‌ ആദ്യമായാണ് എന്റെ മനസ്സ് കൊണ്ട്‌ ഞാൻ ഒരു ജീവ ജ്യോതിയെ, എന്റെ വാണിയുടെ ജീവ ജ്യോതിയെ, സ്പര്‍ശിച്ചത്.

അങ്ങനെ ചെയ്യുന്നത് കൊണ്ട്‌ വാണിക്ക് ആപത്ത് സംഭവിക്കും എന്ന ഭയം എനിക്ക് ഉണ്ടായെങ്കിലും ഞാൻ പിന്മാറിയില്ല. എന്റെ മനസ്സാനിത്യത്തെ ഞാൻ അവളുടെ ജീവ ശക്തിയുടെ ഉള്ളില്‍ നയിച്ചു…..

ആദ്യം, ഞങ്ങളുടെ മനസ്സിനെ വാണിയുടെ സ്വര്‍ണ്ണ പ്രകാശം വലയം ചെയ്തു. പിന്നെ, ആ സ്വര്‍ണ്ണ പ്രകാശത്തെ എന്റെ ഉള്ളില്‍ ഉള്ള പ്രപഞ്ച വാളിന്റെ നീല അഗ്നി വലയം ചെയ്തു. ഞങ്ങളുടെ ശരീരം കത്തി എറിയുന്നത് പോലെ എനിക്ക് തോന്നി. ആ കഠിനമായ ചൂടില്‍ ഞങ്ങളുടെ വസ്ത്രം കത്തി ചാമ്പലായത് ഞങ്ങളറിഞ്ഞു. ഞങ്ങളുടെ ഹൃദയവും ജീവ ജ്യോതിയും സൂര്യനെ പോലെ പ്രകാശിച്ചു. രണ്ടോ മൂന്നോ സെക്കന്റ്റുകൾക്ക് ശേഷം ആ പ്രകാശം കെട്ടടങ്ങി.

എന്റെ ഹൃദയത്തിൽ പഴുപ്പിച്ച കമ്പി തുളച്ച് കേറിയത് പോലത്തെ വേദന ഞാൻ അനുഭവപ്പെട്ടു. എന്റെ കണ്ഠ നാളത്തിൽ നിന്നും ഉയർന്ന് വന്ന അലര്‍ച്ചയെ ഞാൻ പാടുപെട്ട് കടിച്ചമർത്തി, ഒരു തേങ്ങൽ പോലെ അത് പുറത്ത്‌ വന്നു. പക്ഷേ വാണിയിൽ നിന്നും ഒരു പിടച്ചിലും, പിന്നെ ഒരു നിലവിളിയും ഉയർന്നു, ഉടനെ അത് നിലയ്ക്കുകയും ചെയ്തു.

പെട്ടന്ന് എല്ലാ വേദനയും മാറി, ഒരു നിമിഷ നേരത്തേക്ക് ഞങ്ങളുടെ മനസ്സുകള്‍ ലയിച്ച് ഒന്നായ് മാറി. ആ കുറഞ്ഞ സമയം കൊണ്ട്‌ ഞങ്ങളുടെ ഇന്നുവരെയുള്ള ജനനം മുതലുള്ള ജീവിതം — എന്റെ ജീവിതം അവളും അവളുടെ ജീവിതം ഞാനും — ജീവിച്ച് തീര്‍ത്തു. ഈ നിമിഷം തൊട്ട് ഞങ്ങൾക്കിടയിൽ ഒരു മറയും ഇല്ല, ഒരു രഹസ്യവും ഇല്ല. ഈ സ്വര്‍ഗ്ഗീയ അനുഭവം… ഈ അനുഭൂതി ഞങ്ങളെ വേറൊരു ലോകത്ത് എത്തിച്ചു. ഈ പ്രപഞ്ചത്തില്‍ ഒരു പുരുഷനും സ്ത്രീയും — എന്നെയും വാണിയേയും പോലെ പരസ്പ്പരം മനസ്സിലാക്കി കാണില്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങളുടെ മനസ്സിനെ ബന്ധിപ്പിക്കുന്ന ഒരു അദൃശ്യ പാലം സൃഷ്ടിക്കപ്പെട്ടത് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു.

പെട്ടന്ന് ഞങ്ങളുടെ മനസ്സിനെ വലയം ചെയ്തിരുന്ന വാണിയുടെ സ്വര്‍ണ്ണ പ്രകാശം ആദ്യം അപ്രത്യക്ഷമായി. പിന്നെ കുറെ കഴിഞ്ഞാണ് എന്റെ നീല അഗ്നി അപ്രത്യക്ഷമായത്. അതോടെ ഞങ്ങളുടെ മനസ്സും പിരിഞ്ഞ് പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ചെത്തി. പക്ഷേ ഞങ്ങളുടെ മനസ്സിൽ ശാശ്വതമായ ഒരു ബന്ധം സൃഷ്ടിക്കപ്പെടിരുന്നത് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു. അതിലൂടെ ഞങ്ങൾക്ക് ഞങ്ങളുടെ പരസ്പ്പര സാനിത്യം തിരിച്ചറിയാനും കഴിഞ്ഞു.

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.