ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2163

ഇതിന്‌ മുമ്പ് ഞാൻ ഈ കടയില്‍ വന്നിട്ടില്ല. അയാളെ കണ്ടിട്ടുമില്ല —അപ്പോൾ സാവിർഥൻ പറഞ്ഞത് ശെരിയാണ്, എന്നെ എല്ലാവർക്കും അറിയാം.

ഒരു സെക്കന്റ് എന്റെ അകക്കണ്ണ് അയാളുടെ ജീവ ശക്തിയെ വീക്ഷിച്ചു —സാധാരണ തൂവെള്ള നിറം. ഞാൻ അയാളെ നോക്കി പുഞ്ചിരിച്ചു.

“സർ ഇവിടെ ഇരിക്കൂ, നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഞാൻ എടുത്ത് ക്കൊണ്ട് വരാം.” മരം കൊണ്ടുണ്ടാക്കിയ കസേരയില്‍ നിന്നും ചാടി എണീറ്റ് ക്കൊണ്ട് അയാൾ ഉത്സാഹത്തോടെ പറഞ്ഞു.

“വേണ്ട —” ഞാൻ തുടങ്ങി പക്ഷേ വാണി ഇടക്ക് കേറി സംസാരിച്ചു.

“വേണ്ട ചേട്ടാ, എല്ലാം ഞങ്ങൾ എടുത്തോളാം. റോബി സർ ആദ്യമായിട്ടാണല്ലൊ ഇവിടെ വരുന്നത്. അപ്പോ, ഇവിടെ എന്തെല്ലാം ലഭ്യമാണെന്ന് റോബി സർ കണ്ട് മനസ്സിലാക്കട്ടെ.” വാണി പുഞ്ചിരിയോടെ പറഞ്ഞു.

അയാളുടെ ചിരി പിന്നെയും വലുതായി. “എന്നാ വാണി മോള് റോബി സർറ്റെ സമയം കളയാതെ കൂടെ ചെല്ല്.”

“റോബി അങ്കിള്‍……..” പെട്ടന്ന് ഒരു കുട്ടി വിളിച്ച് കൂവിക്കൊണ്ട് എന്റെ നേര്‍ക്ക് പാഞ്ഞ് വന്നു.

“റിഥു!” ചിരിച്ചുകൊണ്ട് ഞാൻ ഓടി വരുന്ന അവനെ നോക്കി നിന്നു.

എന്റെ അടുത്ത് വന്നതും അവന്റെ കൈ അവന്‍ എന്റെ നേര്‍ക്ക് നീട്ടി കാണിച്ചു കൊണ്ട് ആഹ്ലാദത്തോടെ ഉറക്കെ പറഞ്ഞു, “ഇത് കണ്ടോ, വെള്ളം കൊണ്ടാൽ ഇത് മാഞ്ഞ് പോകും എന്നാണ്‌ ഞാൻ ഭയന്നത്. പക്ഷേ ഇത് മായുന്നില്ല. അമ്മ സോപ്പ് ഉപയോഗിച്ചിട്ട് പോലും ഇത് മായുന്നില്ല.” സന്തോഷത്തോടെ അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

എന്റെ മുഖത്ത് ഉണ്ടായിരുന്ന ചിരിയാണ് പെട്ടന്ന് മാഞ്ഞത്. ഞാൻ അവന്റെ കൈയിൽ നോക്കി. എന്റെ പേന കൊണ്ട്‌ അവന്റെ കൈയിൽ ഞാൻ വരച്ച വാളിന്റെ രൂപത്തിന് ഇപ്പോൾ ഏതോ വിത്യാസം ഉള്ളത് പോലെ തോന്നി. പക്ഷെ അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. വെറുതെ ഞാൻ എന്റെ അകക്കണ്ണ് കൊണ്ട്‌ നോക്കിയതും ഞാൻ ഞെട്ടി.

അവന്റെ ജീവ ജ്യോതിയേ കാണാന്‍ സാധാരണ മനുഷ്യരുടെ തൂവെള്ള നിറത്തിലുള്ള ജീവ ജ്യോതിയേ പോലെയായിരുന്നു. പക്ഷേ അതിൽ നിന്നും നൂല് പോലെ ഒരു വെളിച്ചം, വെട്ടിത്തിളങ്ങുന്ന ഒരു പ്രകാശം, അവന്റെ കൈ തണ്ടയിൽ ഞാൻ വരച്ച വാളിൽ യോജിച്ച് അതിന്‌ ശക്തി പകര്‍ന്ന് കൊണ്ടിരുന്നു.

‘എന്താണ്‌ സംഭവിക്കുന്നത്…..!’ എന്റെ മനസില്‍ ഞാൻ ചോദിച്ചു.

‘എനിക്കും അറിയില്ല…. പക്ഷേ ഇത് കണ്ടിട്ട്, എന്താണ്‌ സംഭവിക്കുന്നതെന്ന് എനിക്ക് ഊഹിക്കാൻ കഴിയും — ആ ഊഹം ശരിയാണെന്ന് എനിക്ക് തീര്‍ത്ത് പറയാൻ കഴിയില്ല.’ എന്റെ സഹജാവബോധം പറഞ്ഞു.

‘എന്ത്?’ ഞാൻ ചോദിച്ചു.

‘എനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. ഒരു തീരുമാനത്തില്‍ എത്തിപ്പെടാന്‍ കുറച്ച് സമയം വേണ്ടിവരും. അതുകഴിഞ്ഞ് മാത്രമേ എനിക്ക് പറയാൻ കഴിയുകയുള്ളു. പക്ഷേ, ആ കുട്ടിക്ക് ജീവഹാനി സംഭവിക്കില്ല എന്നും വേറെ ഒരു ദോഷവും ഉണ്ടാവില്ല എന്നും എനിക്ക് തീര്‍ത്ത് പറയാൻ കഴിയും.’

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.