“റോബി സർ നിങ്ങളുടെ മനസ്സിൽ സംസാരിക്കുന്നു തിരുമേനി.” തിരുമേനിയുടെ കോപ്രായം കണ്ടിട്ട് ഭാനു ചിരിച്ചുകൊണ്ടു പറഞ്ഞു.
‘നിങ്ങള്‍ക്ക് കൂടുതൽ സമയമില്ല. കാരണം മുപ്പത്താറ് ചെന്നായ്ക്കള്‍ പടിഞ്ഞാറ് നിന്നും ഈ ഗുഹ ലക്ഷ്യമാക്കി വരുന്നു. ഇപ്പോൾ കാറ്റ് വീശുന്നത് കിഴക്ക് നിന്നും പടിഞ്ഞാറ് ആണ്. അതായത്, നിങ്ങളില്‍ നിന്നും ചെന്നായ്ക്കള്‍ക്ക് നേരെ കാറ്റ് വീശുന്നു. അതുകൊണ്ട് നിങ്ങളുടെ ഗന്ധം അവർക്ക് കിട്ടും മുന്നേ വേഗം ഗ്രാമത്തിൽ എത്തിപ്പെടാന്‍ നോക്കണം. പിന്നെ പൊരുതാൻ കഴിവുള്ള എല്ലാ ആളുകളെയും കൂടി ഗ്രാമത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തണം. പ്രതിരോധിക്കാന്‍ തയ്യാറായിക്കോളു. ഭാനു രക്ഷപ്പെട്ടത് റണ്ടൽഫസ് അറിയുന്ന താമസം അവന്‍ ആക്രമണം തുടങ്ങും.’ അത്രയും പറഞ്ഞിട്ട് ഞാൻ അയാളുടെ മനസ്സില്‍ നിന്നും മറഞ്ഞു. എന്നിട്ട് ഞാൻ ഞാൻ അച്ഛനെ തിരക്കി.
അച്ഛനും മറ്റ് ആറ് രണശൂരൻമാരും ചേര്‍ന്ന് ഒരു ചെകുത്താനെ ആക്രമിക്കുന്നതാണ് ഞാൻ കണ്ടത്. രണ്ടാമത്തെ ചെകുത്താനെ എങ്ങും കാണുന്നില്ല. തറയില്‍ മൂന്ന് രണശൂരൻമാർ ജീവനറ്റ് കിടക്കുന്നു — തലയും ഉടലും വെവ്വേറെയായി കിടന്നു. രാധിക ചേച്ചി ഒരു കുമിള ക്കുള്ളിൽ ആയിരുന്നു. അവർ ആ മൃതശരീരങ്ങൾക്ക് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നത് പോലെ എനിക്ക് തോന്നി. കുറച്ച് കഴിഞ്ഞ് അവർ ചെകുത്താനെ നോക്കി ദഹിപ്പിക്കുന്ന പോലെ നോക്കി.
രാധിക ചേച്ചിയുടെ കണ്ണുകൾ സ്വര്‍ണ്ണ നിറത്തില്‍ മാറിയിരുന്നു. ആദ്യമാണ് അവരുടെ കണ്ണിന് ഈ മാറ്റം ഞാൻ കാണുന്നത്. പെട്ടന്ന് അവരില്‍ നിന്നും സ്വര്‍ണ്ണ നിറത്തിലുള്ള കിരണങ്ങള്‍ അസ്ത്രം പോലെ പാഞ്ഞു ആ ചെകുത്താനെ ആക്രമിക്കാൻ തുടങ്ങി.
രണ്ട് സെക്കന്റ് നേരത്തേക്ക് ആ കിരണങ്ങള്‍ ചെകുത്താന്റെ ശക്തിയെ അമര്‍ച്ച ചെയ്തതും ചെകുത്താന്‍ ചലനമറ്റ് നിന്നു. ആ തരുണത്തിൽ നാല് രണവാളുകൾ ചെകുത്താന്റെ ശരീരത്തിൽ തുളച്ച് കേറി. ഉടനെ ഒരു നീല അഗ്നി ക്ഷണനേരം കൊണ്ട് ചെകുത്താനെ ഭസ്മമാക്കി കളഞ്ഞു.
ഞാൻ എന്റെ ശരീരത്തിൽ തിരിച്ച് വന്നു. മൂന്ന് രണശൂരൻമാർ കൂടി കൊല്ലപ്പെട്ടു. മൊത്തം നാല് പേര്. മൂന്ന് ചെകുത്താനെ നശിപ്പിക്കാന്‍ നാല് രണശൂരൻമാരെ ത്യാഗം ചെയ്യേണ്ടി വന്നു. ഇങ്ങനെ തുടര്‍ന്നാല്‍ മനുഷ്യ ലോകം നശിക്കും.
അടുത്ത് ഞങ്ങൾ മൂന്ന് പേരില്‍ ആരെങ്കിലു മായിരിക്കും മരിക്കുന്നത്. ഒരുപക്ഷേ മൂന് പേരും കൊല്ലപ്പെടും. ഞാൻ അവർ രണ്ട് പേരെയും നോക്കി. എന്നിട്ട് എന്റെ ഇന്ദ്രിയകാഴ്ച്ച കൊണ്ട് ആ വീട്ടിനുള്ളില്‍ നോക്കി.
ബാൽബരിത് ഞങ്ങളുടെ വരവ് അറിഞ്ഞിരിക്കുന്നു. വീടിന്റെ നടയില്‍ നിന്നുകൊണ്ട് ബാൽബരിത്, ഞങ്ങൾ മറഞ്ഞിരിക്കുന്ന ദിശയില്‍ തന്നെ കണ്ണും നട്ട് നില്‍ക്കുകയാണ്. ചെറുതായി മങ്ങിയ നിലയിലാണ് അവനെ കാണാന്‍ കഴിഞ്ഞത്.
“ഞാൻ ഒറ്റക്ക് പോകാം.” ഞാൻ അഡോണിയോട് പറഞ്ഞു.
പക്ഷേ അതിന് മറുപടി പറയാൻ നില്‍ക്കാതെ അഡോണിയും വാണിയും വണ്ടിയില്‍ നിന്നിറങ്ങി ആ വീടിന് നേരെ നടന്നു. ഉയർന്ന് പൊങ്ങിയ കോപം അടക്കി കൊണ്ട് ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി വേഗം നടന്ന് ഒപ്പത്തിനൊപ്പം ഞാനും നടന്നു.
“നമ്മൾ വന്നത് ബാൽബരിത് അറിഞ്ഞ് കഴിഞ്ഞു. നമ്മെ നോക്കി അവന്‍ നടയില്‍ തന്നെ നില്‍ക്കുന്നു.” ഞാൻ പറഞ്ഞു.
“എന്തുകൊണ്ട് അവന്‍ നമ്മളെ ആക്രമിച്ചില്ല?” അയാളുടെ വേഗത കുറച്ചുകൊണ്ട് അഡോണി ചോദിച്ചു.
എനിക്കറിയാത്ത കാര്യത്തിന് മറുപടി കൊടുക്കാതെ ഞാൻ വേഗം അവർക്ക് മുന്നില്‍ നടന്നു. വീടിന്റെ മുറ്റത്ത് ഞങ്ങൾ എത്തിയിട്ട് പോലും ബാൽബരിത് നടയില്‍ നിന്നും അനങ്ങിയില്ല. ഞങ്ങൾ തമ്മില്‍ വെറും പത്ത് മീറ്റർ അകലം മാത്രമാണ് ഉണ്ടായിരുന്നത്.
“ബാൽബരിത് എവിടെ?” വാണിയും അഡോണിയും ഒരേ സ്വരത്തില്‍ ചോദിച്ചു.
അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു
.,
Super ??
ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤
???
nannayittund…intresting….nalla ezuth….waiting nxt part.
നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
ഇഷ്ട്ടം ♥️♥️?
മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??
♥♥♥
Waiting for next part
❤️
First അപുറത്ത് വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു