ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2163

ഞാൻ പറഞ്ഞത് കേട്ട് എല്ലാ മുഖത്തും പലതരത്തിലുള്ള വികാരങ്ങള്‍ പ്രത്യക്ഷപെട്ടു.

“ഭാനു ഗുഹയില്‍ ഉണ്ടെന്ന് നിനക്കെങ്ങനെ അറിയാം?” തിരുമേനി ചോദിച്ചു. എന്നിട്ട് ആശങ്ക നിറഞ്ഞ മുഖത്തോടെ എന്നെ നോക്കി. “പക്ഷേ ആ രണ്ട് ചെകുത്താന്‍മാ—.” തിരുമേനി തുടങ്ങി. പക്ഷേ ഞാൻ ഉടനെ തടഞ്ഞു.

“ഇപ്പൊ സമയം എട്ട് മണി. ഇനിയിപ്പോ ഒരു ചര്‍ച്ചയും ഇല്ല. എനിക്കും നിങ്ങള്‍ക്കും വിശ്രമം വേണം. നാള രാവിലെ എട്ട് മണിക്ക് നമുക്കിവിടെ കൂടാം. ഇപ്പോൾ ഞാൻ പോകുന്നു.” അത്രയും പറഞ്ഞിട്ട് ഞാൻ വേഗം പുറത്തിറങ്ങി. എല്ലാവരും ധൃതിയില്‍ എന്റെ പുറകെ നടന്നു.

“സർ….?” പെട്ടന്ന് വാണി എന്റെ പുറകില്‍ നിന്നും വിളിച്ചു.

ആ വിളി കേട്ടതും എന്റെ ഹൃദയമിടിപ്പ് വേഗത്തിലായ്. ഞാൻ തിരിഞ്ഞ് നോക്കി.

“ഞാനും ക്വൊട്ടെസിൽ വന്നാല്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമോ?” മടിച്ച് മടിച്ചാണ് വാണി ചോദിച്ചത്.

എന്നെയും അറിയാതെ എന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. എന്റെക്കൂടെ വാണിയേ കൊണ്ടുപോകണമെന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അവൾ ഒറ്റക്ക് എന്റെ കൂടെ താമസിച്ചാൽ ആളുകൾ എന്ത് പറയും….., എങ്ങനെ പ്രതികരിക്കണം എന്നറിയാതെ ഞാൻ അവളെയും നോക്കി ആലോചിച്ച് നിന്നു. അച്ഛനാണ് എന്റെ രക്ഷയ്ക്ക് വന്നത്.

“റോബിക്ക് എന്നോട് ദേഷ്യം തോന്നരുത്. സാഹചര്യം അനുവദിക്കുമ്പോള്‍ എല്ലാം റോബിയുടെ കൂടെ ഒരു ദാർശനി ഉണ്ടായിരിക്കുന്നത് നല്ലതാണ്.” അച്ഛൻ മറ്റുള്ളവരെ നോക്കി അഭിപ്രായം ചോദിക്കും പോലെയാണ് അത് പറഞ്ഞത്.

“അച്ഛൻ പറഞ്ഞത് ശെരിയാണ് റോബി. വാണി നിന്റെ കൂടെ നില്‍ക്കട്ടെ.” രാധിക ചേച്ചി പറഞ്ഞു.

ഞാനും എന്റെ സന്തോഷം പുറത്ത്‌ കാണിക്കാതെ ഗൗരവത്തോടെ മൂളി. എന്നിട്ട് ഞാന്‍ നടന്ന് ജീപ്പിൽ കേറി.

അദ്യം ഞാൻ ഗ്രാമത്തിലുള്ള ഒരു പലചരക്ക് കടയുടെ മുന്നില്‍ ജീപ്പ് നിർത്തി. അതൊരു വല്യ കടയാണ്. ആളുകള്‍ക്ക് ആവശ്യമുള്ളത് സ്വയം നോക്കി എടുക്കാനുള്ള സൗകര്യം ഉള്ള വല്യ കട. അകത്ത് വല്യ തിരക്കൊന്നുമില്ല. ഞാനും വാണിയും അതിനകത്ത് കയറി.

“റോബി സർ!” ക്യാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന ഒരു മദ്ധ്യവയസ്കൻ എന്നെ ആശ്ചര്യത്തോടെ വിളിച്ചു.

ഞാൻ അയാളെ നോക്കി. അയാൾ അയാളുടെ മുപ്പത്തി രണ്ട് പല്ലും — അല്ല, അതിന്‌ സാധ്യതയില്ല…. കാരണം മുന്‍വശത്ത് അയാള്‍ക്ക് മുകളിലും താഴെയുമായി മൂന് പല്ലുകള്‍ ഇല്ലായിരുന്നു. പക്ഷേ, ഇപ്പോഴുള്ള മുഴുവന്‍ വലിയ പല്ലുകളും കാണിച്ച് കൊണ്ടാണ് അയാൾ ചിരിച്ചത്. സത്യം പറഞ്ഞാല്‍, ആ നീണ്ട മുഖവും ആ ചിരിയും കണ്ടിട്ട്, ഒരു കഴുത ചിരിക്കുന്നത് പോലെ എനിക്ക് തോന്നി.

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.